ഐ.ടി.ഐ കഴിഞ്ഞവർക്ക് ഒരു ലക്ഷം അവസരങ്ങൾ
തിരുവനന്തപുരം: ഐടിഐകളിൽ നിന്നും ഈ വർഷം പഠനം പൂർത്തിയാക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും മുൻവർഷങ്ങളിൽ പഠനം പൂർത്തിയാക്കി തൊഴിലന്വേഷിക്കുന്നവർക്കും തൊഴിൽ നൽകുന്നതിനുള്ള ബൃഹദ് കർമ്മപരിപാടിക്ക് രൂപം നൽകിയതായി മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. തൊഴിൽ വകുപ്പും വിജ്ഞാനകേരളം (കെ-ഡിസ്ക്) പരിപാടിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഒരു ലക്ഷം തൊഴിലവസരങ്ങളാണ് ഒരുക്കുന്നത്. തൊഴിലവസരങ്ങൾ കണ്ടെത്തി, നൈപുണി പരിശീലനം നൽകി തൊഴിൽ മേളകളിലൂടെ നിയമനം നൽകുന്നതാണ് ഒരു മാർഗ്ഗം. രണ്ടാമത്തേത്, ‘റിക്രൂട്ട്, ട്രെയിൻ & ഡിപ്ലോയ്’ (ആർ.റ്റി.ഡി) എന്ന നൂതന മാതൃകയാണ്. ഇതിലൂടെ […]