October 29, 2025

അറിയാത്ത നമ്പറിൽ നിന്ന് കോളോ?​ സി.എൻ.എ.പി വരുന്നു

ന്യൂഡൽഹി: അറിയാത്ത നമ്പറിൽ നിന്നാണോ കോൾ ? ഇനി രാജ്യാന്തര ആപ്പായ ട്രൂകോളറിൽ പരതേണ്ട. വിളിക്കുന്നയാളുടെ വിവരങ്ങൾ അപ്പോൾ തന്നെ മൊബൈൽ ഫോണിന്റെ സ്ക്രീനിൽ തെളിയാൻ രാജ്യത്തിന്റെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് പുതിയ സംവിധാനവുമായി വരുന്നു. കോളിംഗ് നെയിം പ്രസന്റേഷൻ (സി.എൻ.എ.പി) എന്നതാണ് സംവിധാനത്തിന്റെ പേര്. ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ ശുപാർശ ടെലികോം റെഗുലേറ്ററി അതോറിട്ടി ഒഫ് ഇന്ത്യ (ട്രായ്) അംഗീകരിച്ചു. ടെലികോം കമ്പനികളുടെ പക്കലുള്ള ഡേറ്റബേസ് ഉപയോഗിക്കും. സിം എടുക്കുന്ന സമയത്ത് നൽകുന്ന പേരായിരിക്കും സ്ക്രീനിൽ തെളിയുക. ആധാറുമായി […]

മഹാഐക്യം പ്രകടമാക്കി സംയുക്തറാലി, വോട്ടിനായി നാടകം കളിക്കാനും മോദി മടിയ്ക്കില്ല: രാഹുൽ

ന്യൂഡൽഹി: വോട്ടർ അധികാർ യാത്ര സൃഷ്‌ടിച്ച ഓളം,​ സീറ്റ് ചർച്ചയിലൂടെ നഷ്‌ടമാക്കിയെന്ന വിമർശനത്തിനിടെ മഹാസംഖ്യത്തിനായി ബീഹാറിൽ സംയുക്ത റാലി നടത്തി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ആർ.ജെ.ഡി നേതാവും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവും. സാമൂഹിക നീതി, ജാതി സെൻസസ്, വോട്ട് മോഷണം, മറ്റ് പ്രാദേശിക പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങളിലൂന്നി രാഹുൽ ആഞ്ഞടിച്ചപ്പോൾ,​ ഒരുകുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലി അടക്കം വാഗ്‌ദാനങ്ങളും നിതീഷ് സർക്കാരിന്റെ വീഴ്‌ചകളും തേജസ്വി ചൂണ്ടിക്കാട്ടി. മുസാഫർപൂരിലെ സക്രയിലും ധർബംഗയിലും റാലി നടന്നു. പ്രസംഗത്തിനിടെ

നെല്ലുസംഭരണം: മില്ലുകാർക്ക് നഷ്ടപരിഹാരം നൽകും

നൂറു കിലോ നെല്ല് സംഭരിച്ചാൽ അത് സംസ്കരിച്ച് 68 കിലോ അരി സപ്ളൈകോയ്ക്ക് നൽകണമെന്ന മാനദണ്ഡം നഷ്ടംവരുത്തുവെന്ന മില്ലുടമകളുടെ പരാതിക്ക് സർക്കാർ പരിഹാരം കാണും. 2022-23 സംഭരണ വർഷം ഈ ഔട്ട് ടേൺ റേഷ്യോ പ്രകാരം നഷ്ടമുണ്ടായ 63.37 കോടി രൂപ അനുവദിക്കുന്നത് മന്ത്രിസഭ പരിഗണിക്കും. കർഷകരിൽ നിന്നുള്ള നെല്ല് സംഭരണം മുടങ്ങിയ പശ്ചാത്തലത്തിൽ മില്ലുടമകളുമായി നടന്ന ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പാലക്കാട് മേഖലയിലെ നെല്ലിൽ നിന്ന് 68 കിലോ അരി കിട്ടാറുണ്ടെങ്കിലും കുട്ടനാടൻ മേഖലയിലെ

ശബരിമല തീർത്ഥാടനത്തിന് മുന്നൊരുക്കം: വൃശ്ചികം ഒന്നിന് 65 ലക്ഷം അപ്പവും അരവണയും സ്റ്റോക്ക് ചെയ്യും

തിരുവനന്തപുരം : ശബരിമലയിൽ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിനുള്ള മുന്നൊരുക്കം അതിവേഗം പൂർത്തിയാക്കാൻ മന്ത്രി വി.എൻ.വാസവൻ നിർദ്ദേശം നൽകി.സെക്രട്ടേറിയേറ്റ് ദർബാർഹാളിൽ ചേർന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. അപ്പവും അരവണയും ഒരു മുടക്കവും കൂടാതെ ലഭ്യമാക്കാൻ വൃശ്ചികം ഒന്നിന് 65 ലക്ഷം അപ്പവും അരവണയും പായ്ക്ക് ബഫർ സ്റ്റോക്ക് തയാറാക്കും. 15ലക്ഷം സ്റ്റോക്കുണ്ട്. വെർച്വൽ ക്യൂ സംവിധാനത്തിൽ കഴിഞ്ഞ വർഷത്തെ പോലെ എൻട്രി പോയിന്റുകളിൽ ബുക്കുചെയ്യുന്നതിന് സൗകര്യമൊരുക്കും. ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ കാർഡിലൂടെയാണ് രജിസ്‌ട്രേഷൻ. ശബരിമല തീർത്ഥാടനത്തിനെക്കുറിച്ച്

എം.പി.എച്ച് പ്രവേശനം

ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് -ICMR തിരുവനന്തപുരത്തുള്ള ശ്രീ ചിത്തിരതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് & ടെക്നോളജി,നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത്,ചെന്നൈ എന്നീ ഗവേഷണ സ്ഥാപനങ്ങളിൽ മാസ്റ്റർ ഒഫ് പബ്ലിക് ഹെൽത്ത് -FETP (എപിഡെമിയോളജി& ഹെൽത്ത് സിസ്റ്റംസ്) രണ്ടു വർഷ കോഴ്‌സിന് ഡിസംബർ 31വരെ അപേക്ഷിക്കാം. www.nie.gov.in അസ്‌ട്രോഫിസിക്സിൽ ഉപരിപഠനം വിദ്യാഭ്യാസ സെമിനാറുകളിൽ അസ്‌ട്രോഫിസിക്സിനെ കുറിച്ചറിയാൻ നിരവധി വിദ്യാർഥികൾക്ക് താല്പര്യമുണ്ട്. ഫിസിക്‌സ്, മാത്തമാറ്റിക്‌സ് എന്നിവയിൽ താല്പര്യമുള്ളവർക്ക് ബിരുദ,ബിരുദാനന്തര,ഡോക്ടറൽ തലത്തിൽ അസ്‌ട്രോഫിസിക്സിൽ ഉപരിപഠനം നടത്താം. പ്ലസ്

കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് കോൺ.ഹൈക്കമാൻഡ്

ന്യൂഡൽഹി: കേരളത്തിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയുണ്ടാകില്ലെന്ന് വ്യക്തമായ സൂചന നൽകി കോൺഗ്രസ് ഹൈക്കമാൻഡ്. ചൊവ്വാഴ്ച കേരളത്തിലെ നേതാക്കളുമായി നടത്തിയ ചർച്ചയ്‌ക്കിടെ ഇക്കാര്യം അറിയിച്ചെന്നാണ് സൂചന. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുതിർന്ന ന്നേതാവ് രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, മുൻ കെ.പി.സി.സി പ്രസിഡന്റുമാരായ കെ. സുധാകരൻ, കെ. മുരളീധരൻ തുടങ്ങിയവർ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നുവെന്ന റിപ്പോർട്ടുകൾക്കിടെയാണിത്. ചരടുവലികൾ സംബന്ധിച്ച് ഹൈക്കമാൻഡിന് വിവരം ലഭിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി

Scroll to Top