ചെറു ബഡ്ജറ്റുപോലെ ആനുകൂല്യ പെരുമഴ
തിരുവനന്തപുരം: ചെറിയൊരു ബഡ്ജറ്റിന് സമാനമായി ആനുകൂല്യങ്ങളുടെയും ക്ഷേമപ്രഖ്യാപനങ്ങളുടെയും പെരുമഴയായിരുന്നു സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലുണ്ടായത്. മരുന്ന് വിതരണക്കാർക്ക് നൽകാൻ കെ.എം.എസ്.സി.എലിന് 914 കോടി. സപ്ലൈകോയുടെ വിപണി ഇടപെടലിന്റെ കുടിശ്ശിക തീർക്കാൻ 110 കോടി. നെല്ല് സംഭരണത്തിന്റെ കുടിശിക ഉടൻ. കൺസോർഷ്യം വായ്പയിൽ നിന്നോ മറ്റു വഴികളിലൂടെയോ പണം കണ്ടെത്തും. കരാറുകാരുടെ കുടിശ്ശിക തീർക്കാൻ 3094 കോടി. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിക്കായി ബഡ്ജറ്റിൽ വകയിരുത്തിയ 1000 കോടി അനുവദിക്കും. സാമൂഹിക സുരക്ഷാമിഷന്റെ 10 പദ്ധതികൾക്കുള്ള 88.38 […]