November 3, 2025

സർക്കാർചർച്ച മുറപോലെ ,​നെല്ല്എടുക്കാൻ ആരുമില്ല,​നഷ്‌ടക്കയത്തിൽ കർഷകർ

കോട്ടയം: കൃഷിമന്ത്രി പി.പ്രസാദിന്റെ ഇടപെടലിൽ കുട്ടനാട്ടിൽ രണ്ടു സ്വകാര്യമില്ലുകൾ നെല്ല് സംഭരിക്കാൻ തയ്യാറായെങ്കിലും കോട്ടയം ഉൾപ്പെടുന്ന അപ്പർകുട്ടനാടൻ മേഖലയിൽ ഒരു മില്ലു പോലും നെല്ലെടുക്കാൻ എത്താത്തതിനാൽ കൊയ്തു വൈകിപ്പിക്കാൻ നിർബന്ധിതരായി കർഷകർ. മഴയിലും കാറ്റിലും നെൽ മണികൾ നഷ്ടപ്പെടുന്നതിനു പുറമേ സമയത്തു കൊയ്യുന്നില്ലെങ്കിൽ പതിരും കൂടുമെന്നതിനാൽ ‘കൊയ്യാതെ വയ്യ’ എന്ന അവസ്ഥയിൽ എന്തു ചെയ്യണമെന്നറിയാതെ നിൽക്കുകയാണ് കർഷകർ. 53 മില്ലുകൾ സപ്ലൈക്കോയുമായി കരാറുണ്ടാക്കിയിട്ടുണ്ടെങ്കിലും നിലവിൽ മൂന്നു മില്ലുകൾ മാത്രമാണ് സംഭരണത്തിലുള്ളത്. സംഘടനയിൽ ഭിന്നിപ്പുണ്ടാക്കി കൂടുതൽ മില്ലുകളുമായി കരാറിന് […]

തിരുമുല്ലവാരത്ത് അനുഭവിക്കാം യൂറോപ്യൻ ശൈത്യകാലം

കൊല്ലം: സമ്പൂർണ യുറോപ്യൻ ശൈത്യകാല അനുഭവം, തി​രുമുല്ലവാരത്തെ രണ്ടേക്കർ വി​സ്തൃതി​യി​ൽ സമ്മാനിക്കുന്ന ‘സമ്മർ ഇൻ ബെത്‌ലഹേം’ എക്‌സ്പീരിയൻസ് സെന്ററിന്റെ ഉദ്ഘാടനം എൻ.കെ.പ്രേമചന്ദ്രൻ എം.പി​ നിർവഹിച്ചു. ചുങ്കത്ത് ഹോസ്പ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ രാജീവ് പോൾ സ്വാഗതം പറഞ്ഞു. സ്റ്റേജ് ഉദ്ഘാടനം നടനും സംവിധായകനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നിർവഹിച്ചു. കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മി​റ്റി​ ചെയർ പെഴ്സൺ​ യു.പവിത്ര, കളക്ടർ എൻ.ദേവിദാസ്, കൊല്ലം രൂപത ബി​ഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി, മേയർ ഹണി ബെഞ്ചമിൻ

തദ്ദേശപ്പോരിനിറങ്ങാൻ ആളെത്തേടി മുന്നണികൾ

ജനസ്വാധീനമുള്ളവരെ തപ്പിയെടുക്കും ആലപ്പുഴ: ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിനൊരുങ്ങി മുന്നണികൾ. സ്ഥാനാർത്ഥി ചർച്ചകൾ അവസാനഘട്ടത്തോടടുക്കുന്നു. ഒപ്പം രാഷ്ട്രീയ പോർവിളികളും മുഴങ്ങിത്തുടങ്ങി. ഭരിച്ചവർ നേട്ടങ്ങളും പ്രിപക്ഷം ദോഷങ്ങളും എണ്ണിപ്പറയുന്ന തിരക്കിലാണ്. ജനപ്രതിനിധികളിൽ 50ശതമാനം വനിതകളായിരിക്കുമെന്നതിനാൽ ആശാ വർക്കർമാർ, കുടുംബശ്രീ എന്നിവിടങ്ങളിലേക്കാണ് പാർട്ടികളുടെ കണ്ണ്. അതിൽ തന്നെ ആശാ വർക്കർമാർക്കാണ് ഡിമാൻഡ്. ‘പതിവ്’ സ്ഥാനാർത്ഥികളും കളത്തിലറങ്ങിയിട്ടുണ്ട്. മുന്നണികളിൽ സീറ്റ് വിഭജനം പൂർത്തിയാകാനുണ്ടെങ്കിലും മതിലുകളിൽ വെള്ളയടിച്ച് ബുക്കിംഗ് ആരംഭിച്ചു. ജനസമ്മതിയാണ് അടിസ്ഥാന യോഗ്യതയെങ്കിലും സമുദായവും കുടുംബബന്ധവും അനുകൂല ഘടകങ്ങളാകും. വാർഡ് കമ്മിറ്റികൾ ഒറ്റപ്പേര്

ബാങ്കുകളിൽ അവകാശികൾ ഇല്ലാതെ 128 കോടി

പണം ഉടമകൾക്ക് തിരികെ നൽകുവാൻ ക്യാമ്പയിൻ ആലപ്പുഴ: ജില്ലയിലെ വിവിധ ബാങ്കുകളിലായി അവകാശികളില്ലാതെ 128 കോടി രൂപയുടെ നിക്ഷേപം. പണം ഉടമകൾക്ക് തിരികെ നൽകുവാനായി ധനകാര്യ മന്ത്രാലയം ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന ബോധവത്കരണ ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ സഹായ ക്യാമ്പ് സംഘടിപ്പിച്ചു. എ.ഡി.എം ആശ.സി.എബ്രഹാം ഉദ്ഘാടനം ചെയ്തു. വൈ.എം.സി.എയിൽ നടന്ന ക്യാമ്പിൽ 203 പേർ പങ്കെടുത്തു. ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബർ ഒന്നു മുതൽ ജില്ലയിലെ വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ ലഭിച്ച 2369 അപേക്ഷകളിലായി 2,61,86,000രൂപ

ആദ്യ ഘട്ട വോട്ടെടുപ്പ് 6ന് , ബീഹാറിൽ പരസ്യ പ്രചാരണം ഇന്നു കൂടി

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആറിന് നടക്കുന്ന ആദ്യ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വിവിധ രാഷ്ട്രീയ പാർട്ടികൾ സമുന്നത നേതാക്കളെ എത്തിച്ച് പ്രചാരണം കൊഴിപ്പിക്കുകയാണ്. 18 ജില്ലകളിൽ പടർന്ന് കിടക്കുന്ന 121 മണ്ഡലങ്ങളിലെ 1314 സ്ഥാനാർത്ഥികൾ ജനവിധി തേടുന്നു. എൻ.ഡി.എയ്‌ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി,കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ,നിതീഷ് കുമാർ അടക്കമുള്ളവർ പ്രചാരണം നയിച്ചപ്പോൾ മഹാ മുന്നണി കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി,പ്രിയങ്കാ ഗാന്ധി,മുഖ്യമന്ത്രി സ്ഥാനാർത്ഥി തേജസ്വി യാദവ് എന്നിവരെയും രംഗത്തിറക്കി. ഘടകക്ഷികളായ

ഡോക്ടറൽ പ്രോഗ്രാമുകൾ

പിഎച്ച്.ഡി @ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് സയൻസ് &ടെക്‌നോളജി:- തിരുവനന്തപുരം വലിയമലയിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്‌പേസ് സയൻസ് &ടെക്‌നോളജി 2026 ജനുവരിയിലേക്കുള്ള പിഎച്ച്.ഡി പ്രോഗ്രാമിന് ഓൺലൈനായി 20 വരെ അപേക്ഷിക്കാം. www.admission.iist.ac.in * പിഎച്ച്.ഡി @ ഐ.ഐ.ഐ.ടി:- ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്‌നോളജി, കോട്ടയം പിഎച്ച്.ഡി പ്രോഗ്രാമുകൾക്ക് 14 വരെ അപേക്ഷിക്കാം. പ്രതിമാസം 25000 രൂപ വരെ ഫെലോഷിപ്പ് ലഭിക്കും. www.phd.iiitkottayam.ac.in 1. ആർക്കിടെക്ചർ കോഴ്‌സിന് സാദ്ധ്യതയേറെ ആർക്കിടെക്ചർ കോഴ്‌സിന് (ബി.ആർക്ക് ) സാദ്ധ്യതയേറുന്നു. ആർക്കിടെക്ചർ,ഡിസൈൻ,പ്ലാനിംഗ്,ഉപഭോക്താവിന്റെ

ജർമനിയിൽ മാനേജ്മെന്റ് പഠനം

ജർമ്മനിയിലെ ആഗോള അംഗീകാരമുള്ള ബിസിനസ് സ്‌കൂളാണ് മ്യൂണിക് ബിസിനസ് സ്‌കൂൾ. ജർമനിയിൽ ബിസിനസ് സ്‌കൂളുകളുടെ നിലവാരം വിലയിരുത്തുന്നത് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികളുടെ തൊഴിൽ ലഭ്യതാ മികവ് വിലയിരുത്തിയാണ്. മാർക്കറ്റിംഗ്,ഫിനാൻസ്,ഡിജിറ്റൽ ബിസിനസ്,ഇനവേഷൻ,ലക്ഷ്വറി മാനേജ്‌മെന്റ്, ഫാമിലി ബിസിനസ്, ഓൺട്രപ്രെന്യൂർഷിപ്പ് എന്നിവ നിരവധി സ്‌പെഷ്യലൈസേഷനുകളിൽ ചിലതാണ്.പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് 18 മാസത്തെ തൊഴിൽ കണ്ടെത്താനുള്ള ജോബ് സീക്കർ വിസയും ലഭിക്കും. അണ്ടർ ഗ്രാജ്വേറ്റ് തലത്തിൽ ബി.ബി.എ പ്രോഗ്രാമുമുണ്ട്.ഇതിനു പ്രവേശനം ലഭിക്കാൻ 13 വർഷത്തെ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കണം.ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്ലസ് ടുവിനുശേഷം ഒരുവർഷത്തെ

Scroll to Top