November 5, 2025

മരവിപ്പിക്കാൻ കത്തു നൽകിയില്ല: പി.എം ശ്രീ കനിഞ്ഞു; കിട്ടി 92.4 കോടി

തിരുവനന്തപുരം: സി.പി.ഐ എതിർപ്പിനെ തുടർന്ന്,​ പി.എം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള കത്തു നൽകാൻ തീരുമാനിച്ചെങ്കിലും വൈകിപ്പിച്ചത് ഗുണം ചെയ്തു. എസ്.എസ്.കെ (സമഗ്ര ശിക്ഷ കേരള) വിഹിതത്തിൽ 109 കോടി കേന്ദ്രം അനുവദിച്ചു. ഇതിൽ 92.4 കോടി ഇന്നലെ ലഭിച്ചു. ശേഷിക്കുന്ന 17.6 കോടി ഇ‍ൗയാഴ്‌ച തന്നെ നൽകുമെന്ന്‌ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പി.എം ശ്രീയിൽ ഒപ്പിടാത്തതുമൂലം നേരത്തെ തടഞ്ഞുവച്ച ഫണ്ടാണിത്. എസ്.എസ്.കെ ഫണ്ട് കേരളത്തിന് നൽകുമെന്ന് സുപ്രീംകോടതിയിൽ കേന്ദ്രം ഇന്നലെ ഉറപ്പു നൽകിയിരുന്നു. പി.എം ശ്രീ പദ്ധതിയിൽ […]

കട്ടിളപ്പാളി സ്വർണത്തട്ടിപ്പ്: എൻ.വാസു മൂന്നാം പ്രതി

 ശബരിമല സ്വർണപ്പാളി കടത്തുകേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും കമ്മിഷണറുമായ എൻ. വാസു പ്രതിപ്പട്ടികയിൽ. കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയാണ് എൻ.വാസു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ റിമാൻഡ് റിപ്പോർട്ടിലാണ് വാസുവിന്റെ പേരുള്ളത്. കേസിൽ പ്രത്യേക അന്വേഷണ സംഘം വാസുവിനെ ചോദ്യം ചെയ്തിരുന്നു.വാസു ദേവസ്വം കമ്മിണറായിരുന്ന സമയത്ത് സ്വർണം ചെമ്പായി രേഖപ്പെടുത്തിയെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സ്വർണപ്പാളി കടത്തുകേസിൽ രണ്ടാമത്തെ അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും. സ്വർണത്തട്ടിപ്പിൽ കൂടുതൽ പേരുടെ ഇടപെടലുകൾ സംബന്ധിച്ച

ഇ.പിയുടെ ആത്മ കഥനം: സി.പി.എം നേതൃത്വത്തിലെ ശീതസമരം മറ നീക്കി

 സി.പി.എം. കേന്ദ്രകമ്മറ്റി അംഗം ഇ.പി. ജയരാജന്റെ ആത്മകഥ ‘ഇതാണ് എന്റെ ജീവിതം’ കണ്ണൂരിലെ രണ്ട് പ്രമുഖ സി.പി.എം നേതാക്കൾക്കിടയിലെ ശീതസമരത്തിന് മറ നീക്കുന്നു. ഇ.പി. ജയരാജനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും തമ്മിലുള്ള അസ്വാരസ്യവും പാർട്ടി നേതൃത്വത്തോടുള്ള അമർഷവും ഇ.പി പരോക്ഷമായി പ്രകടിപ്പിക്കുന്നു. അതേ സമയം പി.ജയരാജനോടുള്ള വിയോജിപ്പ് മയപ്പെടുത്തി..ദശാബ്ദങ്ങളായി കണ്ണൂരിന്റെ രാഷ്ട്രീയ കരുത്തിന്റെ പ്രതീകമായിരുന്ന നേതൃത്വത്തിലെ ഐക്യത്തിനാണ് വിള്ളൽ വീഴുന്നത്. പാർട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസങ്ങൾ പുറത്തു പറയാതിരിക്കുകയെന്ന സി.പി.എമ്മിന്റെ കർക്കശ നിലപാടിനെ വെല്ലുവിളിച്ച് ആഭ്യന്തര ചർച്ചകൾ

മെസി വരില്ല, നീതു വരും കൗതുകമായി പോസ്റ്റർ

തിരുവനന്തപുരം: മെസി കേരളത്തിൽ വരുമോ ഇല്ലയോ എന്ന അഭ്യൂഹങ്ങൾക്കിടയിൽ വൈറലായി കോൺഗ്രസ് സ്ഥാനാർത്ഥിയുടെ പോസ്റ്റർ. ‘മെസി വരില്ല പക്ഷെ നീതും വരും..’ എന്ന വരികൾക്കൊപ്പമാണ് തദ്ദേശതിരഞ്ഞെടുപ്പിൽ വഴുതക്കാട് വാർഡിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ നീതു വിജയന്റെ പോസ്റ്റർ. ‘മെസി വന്നിട്ടും നമുക്ക് കാര്യമില്ല, നീതു വന്നിട്ടേ കാര്യമുള്ളു, നീതു വന്നിരിക്കും…’ അങ്ങനെ നീളുന്നു സൈബർ ഇടങ്ങളിൽ പോസ്റ്റിനുള്ള കമ്മന്റുകൾ. ഇതിനോടകം ആയിരക്കണക്കിന് പേർ ലൈക്ക് ചെയ്ത പോസ്റ്റിന് അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങൾ വരുന്നുണ്ട്. മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന

Scroll to Top