November 13, 2025

ജഡ്ജിയെ ഫോണിൽ വിളിച്ച് അധിക്ഷേപം; പ്രതിയെ കൈയോടെ പൊക്കി പൊലീസ്

കൊച്ചി: രാത്രി ഹൈക്കോടതി ജഡ്ജിയെ വീട്ടിലെ ലാൻഡ് ഫോണിൽ വിളിച്ച് അധിക്ഷേപിച്ച് സംസാരിച്ചയാൾ മണിക്കൂറുകൾക്കകം അറസ്റ്റിലായി. ജഡ്ജിമാരോടും അഭിഭാഷകരോടുമുള്ള വിരോധംമൂലമാണ് ഇന്റർനെറ്റിൽ പരതി കിട്ടിയ നമ്പരിൽ വിളിച്ചതെന്ന് പ്രതി മൊഴിനൽകി. ഭാര്യയുടെ പരാതിയിൽ ഗാർഹിക നിരോധനിയമപ്രകാരം വീട്ടിൽ പ്രവേശിക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തിയ ആളാണ് പ്രതി.  ജഡ്ജിയെ വിളിച്ചത് രണ്ട് തവണ വൈറ്റിലയിലെ ലോഡ്ജിൽ താമസിക്കുന്ന മുളന്തുരുത്തി കൊമരത്ത് വീട്ടിൽ കെ.ബി. ദീപുവാണ് (44) എറണാകുളം നോർത്ത് പൊലീസിന്റെ പിടിയിലായത്. എറണാകുളം നഗരത്തിൽ ഔദ്യോഗിക സുരക്ഷാ സന്നാഹങ്ങളോടെ […]

ഗവേഷണ പ്രബന്ധത്തിലെ പിഴവ് ചൂണ്ടിക്കാട്ടാൻ ഡീനിന് 4 അവസരം

തിരുവനന്തപുരം: ഗവേഷണ പ്രബന്ധത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടാൻ വകുപ്പ് മേധാവിക്കും ഡീനിനും ഓപ്പൺ ഡിഫൻസിന് മുൻപ് നാല് അവസരങ്ങളുണ്ട്. ഓരോ വർഷവും ഗവേഷണ വിവരങ്ങൾ ഡോക്ടറൽ കമ്മിറ്റിക്ക് മുമ്പാകെ അവതരിപ്പിക്കണം.ഗവേഷണ കാലയളവായ മൂന്നു വർഷവും അങ്ങനെ ചെയ്യണം. പ്രബന്ധം സർവകലാശാലയിൽ സമർപ്പിക്കുന്നതിന് മുന്നോടിയായുള്ള പ്രീ പ്രസന്റേഷൻ സെമിനാറാണ് നാലാമത്തെ അവസരം. ഇതിൽ യൂണിവേഴ്സിറ്റിക്ക് പുറത്തു നിന്നുള്ള ഒരു പ്രൊഫസർ, വകുപ്പ് മേധാവി, ഡീൻ, ഗൈഡ് എന്നിവർ അംഗങ്ങളാണ്. പ്രബന്ധത്തിന്റെ സംക്ഷിപ്ത രൂപം (സമ്മറി) യോഗത്തിൽ വിതരണം ചെയ്യും. കുറവുകളും

Scroll to Top