റഷ്യ-യുക്രെയിൻ സമാധാന കരാർ ട്രംപിന്റെ പ്രതിനിധി അടുത്തായാഴ്ച മോസ്കോയിൽ
റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ തങ്ങൾ ആവിഷ്കരിച്ച പുതിയ സമാധാന കരാറിനെ യുക്രെയിൻ പിന്തുണച്ചതിന് പിന്നാലെ അടുത്ത നീക്കവുമായി യു.എസ്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ചർച്ചനടത്താൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിദേശ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് അടുത്തയാഴ്ച മോസ്കോയിലെത്തും. ട്രംപിന്റെ മരുമകൻ ജാരെഡ് കുഷ്നറും പങ്കെടുക്കും. കീവിൽ വച്ച് യു.എസ് സൈനിക സെക്രട്ടറി ഡാൻ ഡ്രിസ്കോളുമായി യുക്രെയിൻ സൈനിക മേധാവിയും ചർച്ച നടത്തും. പുതിയ കരട് പകർപ്പിനെ തങ്ങൾ ശുഭസൂചനയായി കാണുന്നുണ്ടെങ്കിലും കൂടുതൽ […]