സപ്ലൈകോയിൽ സ്ത്രീകൾക്ക് 10% സ്പെഷ്യൽ ഡിസ്കൗണ്ട്
സപ്ലൈകോ മാർക്കറ്റുകളിൽ സബ്സിഡിയില്ലാത്ത ഉത്പന്നങ്ങൾ, എല്ലാ കിഴിവുകൾക്കും പുറമേ സ്ത്രീകൾക്ക് 10 ശതമാനം വിലക്കുറവിൽ ലഭിക്കും. 1,000 രൂപയ്ക്ക് സാധനം വാങ്ങിയാൽ 100 രൂപയോളം കുറയും. കേരളപ്പിറവിദിനം മുതൽ പ്രാബല്യത്തിൽ വരുമെന്ന് സിവിൽ സപ്ളൈസ് മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. എല്ലാ ഉപഭോക്താക്കൾക്കും പ്രിവിലേജ് കാർഡുകൾ വഴി കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കാനും പദ്ധതിയുണ്ട്. ഒരു വർഷമായി നടന്നുവന്ന സപ്ലൈകോയുടെ സുവർണജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ബോൾഗാട്ടിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. നവംബർ ഒന്നുമുതൽ 140 നിയോജക മണ്ഡലങ്ങളിലും സഞ്ചരിക്കുന്ന […]