കർഷകർ സമരത്തിന്: നെൽവിലയും സംഭരണ നയവും പ്രഖ്യാപിച്ചില്ല
ആലപ്പുഴ: സീസണിലെ ഒന്നാം വിളയുടെ നെല്ല് സംഭരണത്തിനുള്ള കർഷക രജിസ്ട്രേഷൻ അവസാന ഘട്ടത്തിലേക്ക് നീങ്ങുമ്പോഴും പുതുക്കിയ സംഭരണ വിലയോ, നയമോ പ്രഖ്യാപിക്കാതെ സർക്കാർ. ഇതിൽ പ്രതിഷേധിച്ച് സമരത്തിനൊരുങ്ങുകയാണ് കർഷകർ. ആഗസ്റ്റിലാണ് സംഭരണത്തിനുള്ള രജിസ്ട്രേഷൻ സപ്ളൈകോ ആരംഭിച്ചത്. വിളവെടുപ്പ് ആരംഭിക്കുകയും ചെയ്തു. എന്നിട്ടും , സപ്ളൈകോയും കൃഷി വകുപ്പും മൗനം പാലിക്കുകയാണ്. കൂലി വർദ്ധന നടപ്പായതോടെ ഉൽപ്പാദന ചെലവ് കൂടിയിട്ടുണ്ട്. നെല്ലിന് കിലോയ്ക്ക് 69 പൈസയാണ് കഴിഞ്ഞ വർഷം കേന്ദ്രം വർദ്ധിപ്പിച്ചത്. അതനുസരിച്ച് ഇത്തവണ കേന്ദ്ര വിഹിതമായി 23.69 […]