യാത്ര കെ.എസ്.ആർ.ടി.സിയിൽ: ക്ഷേത്രങ്ങളിൽ സുഗമദർശനം
തിരുവനന്തപുരം: തിരക്കുള്ള ക്ഷേത്രങ്ങളിൽ ദർശനത്തിനു പോകാൻ തയ്യാറെടുക്കുന്നവർക്കായി പ്രത്യേക പദ്ധതിയുമായി കെ.എസ്.ആർ.ടി.സി. ബഡ്ജറ്റ് ടൂറിസം പാക്കേജുകളാണ് ദർശന സൗകര്യം കൂടി ഒരുക്കി പരിഷ്‌കരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് തിരുവിതാംകൂർ,ഗുരുവായൂർ ദേവസ്വം ബോർഡ് അധികൃതരുമായി കെ.എസ്.ആർ.ടി.സി ചർച്ച നടത്തി. വേഗത്തിൽ ദർശനം പൂർത്തിയാക്കി വഴിപാടും നടത്തി പ്രസാദവുമായി മടങ്ങുന്ന രീതിയിലാണ് ക്രമീകരണമൊരുക്കുക. ബഡ്ജറ്റ് ടൂറിസം ബസുകളിലെത്തുന്നവർക്ക് പ്രത്യേകം ക്യൂ ക്ഷേത്രങ്ങളിൽ അനുവദിക്കുന്നത് പരിഗണിക്കാമെന്ന് ദേവസ്വം ബോർഡുകൾ ഉറപ്പു നൽകിയിട്ടുണ്ട്.ഒന്നിലധികം ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചും കെ.എസ്.ആർ.ടി.സി യാത്രകൾ സംഘടിപ്പിക്കുന്നുണ്ട്. ക്ഷേത്രങ്ങളിൽ മുൻഗണന ലഭിച്ചാൽ […]