October 21, 2025

കോടതി മുറിയിൽ ഫോട്ടോഷൂട്ട്, സി.പി.എം വനിതാനേതാവിന് നില്പുശിക്ഷയും പിഴയും

പയ്യന്നൂർ: കോടതി നടപടികൾക്കിടെ മൊബൈലിൽ പ്രതികളുടെ ഫോട്ടോയെടുത്ത സി.പി.എം വനിതാനേതാവിനെ കോടതി തീരുംവരെ വരാന്തയിൽ നിറുത്തി. 1000 രൂപ പിഴയും വിധിച്ചു. പയ്യന്നൂർ നഗരസഭ മുൻ വൈസ് ചെയർപേഴ്സൺ കെ.പി. ജ്യോതിക്കാണ് തളിപ്പറമ്പ് അഡിഷണൽ ജില്ല സെഷൻസ് കോടതിയുടെ നില്പുശിക്ഷ ലഭിച്ചത്. സി.പി.എം പ്രവർത്തകൻ ധനരാജ് വധക്കേസുമായി ബന്ധപ്പെട്ട് നടന്ന സാക്ഷി വിസ്താരത്തിനിടെയാണ് പ്രതികളുടെ ദൃശ്യം ജ്യോതി മൊബൈലിൽ പകർത്തിയത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ജഡ്ജി ജ്യോതിയെ കസ്റ്റഡിയിലെടുക്കാനും വൈകിട്ടുവരെ കോടതി വരാന്തയിൽ നിറുത്താനും പൊലീസിനോട് നിർദ്ദേശിച്ചു. പൊലീസ് […]

ചരമ അറിയിപ്പ്

കാവാലം 30 ചിറ വീട്ടിൽ ശശിധരൻ (61)വാർദ്ധക്യ സഹജമായ അസുഖം മൂലം നിര്യാതനായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു പരേതന്‍റെ ശവസംസ്കാരം ഇന്ന് (22/10/2025 ബുധനാഴ്ച) രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ വച്ച് നടത്തപ്പെടുന്നു നേരിട്ടും അല്ലാതെയും മരണ അറിയിപ്പ്ലഭിക്കാത്തവർഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് ബന്ധുമിത്രാദികൾ അറിയിച്ചു

ഇലക്ഷൻ തൊട്ടരികിൽ; വരുന്നു,​ ജനപ്രീതി പ്രഖ്യാപനങ്ങൾ, ക്ഷേമ പെൻഷൻ 200 രൂപ കൂട്ടും

 ഉടൻ രണ്ട് ഗഡു ഡി.എ കുടിശിക ശമ്പള പരിഷ്കരണവും പരിഗണിക്കും തിരുവനന്തപുരം: മൂന്നാം തുടർഭരണവും തദ്ദേശ തിരഞ്ഞെടുപ്പിൽ വൻവിജയവും പ്രതീക്ഷിച്ച് സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിക്കാൻ സർക്കാർ നീക്കം. ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്കരണം, ഡി.എ കുടിശിക വിതരണം, ക്ഷേമപെൻഷൻ തുക വർദ്ധിപ്പിക്കൽ എന്നിവയാണ് പരിഗണിക്കുന്നത്. വൻ സാമ്പത്തിക ബാദ്ധ്യത വരുത്തിവയ്ക്കുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് തിരഞ്ഞെടുപ്പിനുള്ള തുറുപ്പുചീട്ടാക്കുന്നത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് മുഖ്യമന്ത്രി നിയമസഭയിൽ പ്രഖ്യാപനം നടത്തിയേക്കും. ആശാവർക്കർമാരുടെ കാര്യത്തിൽ പ്രഖ്യാപനം നടത്താനിടയില്ലെന്നാണ് അറിയുന്നത്. പ്രതിപക്ഷത്തിന് സമരവിജയം

പോറ്റിയുടെ കൂട്ടാളിയെ ചോദ്യംചെയ്തു, സ്വർണപ്പാളിയിൽ അടിമുടി കുതന്ത്രം, റിപ്പോർട്ട് ഇന്ന് ഹൈക്കോടതിക്ക് നൽകും

തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളികൾ 2019 ജൂലായ് 19ന് സന്നിധാനത്തു നിന്ന് ഏറ്റുവാങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സുഹൃത്ത് അനന്ത സുബ്രഹ്മണ്യത്തെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. സ്വർണപ്പാളികൾ ആർക്കൊക്കെ കൈമാറിയെന്നറിയാനും വേർതിരിച്ചെടുത്ത സ്വർണം കണ്ടെത്താനുമാണിത്. ബംഗളൂരു സ്വദേശിയായ ഇയാളെ വിളിച്ചുവരുത്തിയാണ് ഇന്നലെ ചോദ്യം ചെയ്തത്. പോറ്റിയുമായി ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്തു. സ്വർണപ്പാളികൾ പോറ്റിക്ക് കൈമാറാനായിരുന്നു അന്നത്തെ ദേവസ്വം ബോർഡ് ഉത്തരവ്. എന്നാൽ, പോറ്റി അന്ന് എത്തിയിരുന്നില്ല. പോറ്റിയുടെ പേരിൽ ഒപ്പിട്ടാണ് അനന്തസുബ്രഹ്മണ്യം ഏറ്റുവാങ്ങിയത്.

ഗുരുവായൂരിലെ ക്രമക്കേട്: കഴമ്പില്ലെന്ന് ദേവസ്വം, ചെയർമാന്റെ വിശദീകരണം ഇന്ന്

തൃശൂർ: സംസ്ഥാന ഓഡിറ്റ് വകുപ്പ് ഗുരുവായൂർ ക്ഷേത്രത്തിൽ കണ്ടെത്തിയ ക്രമക്കേടുകളിൽ കഴമ്പില്ലെന്ന നിലപാടിൽ ദേവസ്വം അധികൃതർ. ദേവസ്വം ചെയർമാൻ വി.കെ.വിജയൻ ഇന്ന് വിശദീകരണ കുറിപ്പ് ഇറക്കിയേക്കും. നാളെയും മറ്റെന്നാളും ദേവസ്വം ബോർഡ് യോഗം ചേരാൻ തീരുമാനിച്ചിരിക്കുകയാണ്. വിഷയം ചർച്ചയാവും. 2019-20 കാലയളവിലെ ക്രമക്കേടാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയത്. സാമ്പത്തിക അച്ചടക്കമില്ലായ്മ, ആഭ്യന്തര നിയന്ത്രണ സംവിധാനത്തിലെ പോരായ്മകൾ എന്നിവ വീഴ്ചകളായി പറയുന്നു. ജീവനക്കാരിൽ നിന്ന് പിരിച്ച നാഷണൽ പെൻഷൻ സ്‌കീം (എൻ.പി.എസ്.) വിഹിതം ട്രസ്റ്റ് അക്കൗണ്ടിൽ അടയ്ക്കാതെ ദേവസ്വം അക്കൗണ്ടിൽ

ഐ.ടി ജീവനക്കാരിക്ക് ഹോസ്റ്റലിൽ പീഡനം: പ്രതി ബഞ്ചമിൻ കൊടുംക്രിമിനൽ , പിടിയിലായ പ്രതിയെ യുവതി തിരിച്ചറിഞ്ഞു

കഴക്കൂട്ടം(തിരുവനന്തപുരം)​: ടെക്നോ പാർക്കിന്റെ പരിസരത്തുള്ള ഹോസ്റ്റലിൽ കയറി ഐ.ടി ജീവനക്കാരിയായ യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി ബഞ്ചമിൻ കൊടുംകുറ്റവാളി. ട്രക്ക് ഡ്രൈവറും മധുര സ്വദേശിയുമായ ഇയാൾ മധുരയിലടക്കം നിരവധി കേസുകളിലെ പ്രതിയാണ്. കൊലപാതക ശ്രമം,​പീഡനം,​മോഷണം തുടങ്ങിയവയാണ് കുറ്റങ്ങൾ. ബഞ്ചമിനെ ഇന്നലെ നടന്ന തിരിച്ചറിയൽ പരേഡിൽ പീഡനത്തിനിരയായ യുവതി തിരിച്ചറിഞ്ഞു. റിമാൻഡിലായ പ്രതിയെ കൂടുതൽ ചോദ്യം ചെയ്യലിന് കഴക്കൂട്ടം പൊലീസ് ഇന്ന് കസ്റ്റഡി അപേക്ഷ നൽകും. പ്രതി കുറ്റം സമ്മതിച്ചതായി ഡി.സി.പി ഫറാഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു. തമിഴ്നാട്ടിലെ

എം.വി.ഡിയുടെ ഡിംലൈറ്റ് വീഡിയോ ‘ഹൈലൈറ്റ് ‘

കോലഞ്ചേരി: നിങ്ങളുടെ വെളിച്ചം മറ്റൊരാളെ ഇരുട്ടിലാക്കാതിരിക്കട്ടെ. രാത്രിയാത്രയിൽ ഹെഡ് ലൈറ്റ് ഡിം ചെയ്യാൻ തയ്യാറാകാത്തവരെ ബോധവത്കരിക്കാൻ മോട്ടോർ വാഹനവകുപ്പ് തയ്യാറാക്കിയ ഹ്രസ്വചിത്രം “വില്ലനാകുന്ന വെളിച്ചം” സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി. ദേവികുളം സബ് ആർ.ടി ഓഫീസിലെ എം.വി.ഐ എൻ.കെ. ദീപുവാണ് കഥയും തിരക്കഥയും സംവിധാനവും നിർവഹിച്ചത്. ഹെഡ്ലൈ​റ്റ് ഹൈബീമിൽ മാത്രം വാഹനം ഓടിക്കാൻ ശീലിച്ച അച്ഛന്റെ വാഹനത്തിൽ മകൻ ഓടിച്ചുവന്ന ഇരുചക്രവാഹനം തട്ടി അപകടത്തിൽപ്പെടുന്ന കഥയിലൂടെ ഹെഡ് ലൈ​റ്റിന്റെ അമിത പ്രകാശം ഒരാൾക്ക് എങ്ങനെ താത്ക്കാലിക അന്ധത സൃഷ്ടിക്കുന്നു എന്ന്

സ്കൂൾ ക്യാന്റീനുകളിൽ ജങ്ക് ഫുഡ് കെണി

അൺ എയ്ഡഡ് സ്കൂൾകൾക്കു പുറമേ സർക്കാർ,​എയ്ഡഡ് സ്കൂളുകളിലും ആരംഭിച്ച ഭക്ഷണ ശാലകളിൽ കുട്ടികളെ ജീവിതശൈലി രോഗങ്ങൾക്ക് അടിമകളാക്കുന്ന ജങ്ക് ഫുഡ് വ്യാപകമായി. അതിമധുരമുള്ള മിഠായികളും കോളകളും കുട്ടികളെ ചെറുപ്പത്തിലേ പ്രമേഹ രോഗികളാക്കുമെന്ന ് ആക്ഷേപമുയർന്നു. നേരത്തേ വലിയ സ്കൂളുകളിൽ മാത്രമായിരുന്നു ക്യാന്റീനുകൾ. ഇപ്പോൾ സർക്കാർ ,​എയ്ഡഡ് സ്കൂളുകളിൽ വരെ ക്യാന്റീനുകളുണ്ട്. കുടുംബ ശ്രീയും ക്യാന്റീനുകൾ നടത്തുന്നുണ്ടെങ്കിലും നാടൻ ഭക്ഷണ വിഭവങ്ങളൊന്നും ഇവിടെ തയ്യാറാക്കി വിൽക്കുന്നില്ല. അവൽ നനച്ചത് ,​ ഏത്തപ്പഴം കൊണ്ടുള്ള വിവിധ വിഭവങ്ങൾ ,​ കൊഴുക്കട്ട

ഒരു രാത്രി കാട്ടിനുള്ളിൽ തങ്ങാം വശ്യസുന്ദരിയായി അരിപ്പ

അരിപ്പ ഇക്കോ ടൂറിസം പാക്കേജ് കാടിന്റെ വശ്യതയും ഭംഗിയും ആസ്വദിച്ച്,​ അപൂർവ പക്ഷി വർഗങ്ങളുടെ പറുദീസയായ അരിപ്പയിൽ ഇനി ഒരു രാത്രി തങ്ങാം. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ അരിപ്പ ഇക്കോ ടൂറിസം പാക്കേജാണ്,​ കൊല്ലം കുളത്തൂപ്പുഴ വനം റെയ്ഞ്ചിൽപ്പെട്ട അരിപ്പ മേഖലയിൽ നടപ്പിലാക്കിയിരിക്കുന്നത്. ഉച്ചയ്ക്ക് 2ന് തുടങ്ങി പിറ്റേദിവസം ഉച്ചയ്ക്ക് അവസാനിക്കുന്ന പാക്കേജാണിത്. കാടിന് നടുവിലെ ജ്യോതിസ്മതി ബംഗ്ലാവ്,ശംഖിലി മാൻഷൻ എന്നിവിടങ്ങളിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്.വേലികെട്ടി സുരക്ഷിതമാക്കിയ ഈ ബംഗ്ലാവുകൾക്ക് ചുറ്റും ആനയും കേഴയും കാട്ടുപോത്തുമൊക്കെ എത്താറുണ്ട്.പാക്കേജിലൂടെ നിരവധി ടൂറിസ്റ്റുകൾ ഇവിടെ

ചിരാഗിന്റെ നേട്ടം പശുപതിയുടെ നഷ്ടം

രാഷ്‌ട്രീയത്തിൽ പാരമ്പര്യം നിർണായകമാണെങ്കിലും ഒന്നിലധികം അവകാശികളുണ്ടായാൽ കഴിവും അർഹതയും മാനദണ്ഡമാകുക സ്വാഭാവികം. അന്തരിച്ച രാംവിലാസ് പാസ്വാന്റെ പാരമ്പര്യവുമായി ബീഹാർ രാഷ്‌ട്രീയത്തിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ച സഹോദരൻ പശുപതി കുമാർ പരസിന്റെ പദ്ധതികൾ പൊളിഞ്ഞതും അങ്ങനെ. പിതാവിന്റെ പാരമ്പര്യം വിട്ടുകൊടുക്കാൻ മകൻ ചിരാഗ് പാസ്വാൻ തയ്യാറായില്ല. പാസ്വാന്റെ മരണ ശേഷം 2021ൽ മകൻ ചിരാഗ് പുറത്താക്കി ലോക്‌ജൻ ശക്തി പാർട്ടി പിടിച്ചെടുത്ത പശുപതിയുടെ ആദ്യഘട്ട പ്ളാനുകൾ ശരിയായ ദിശയിൽ നീങ്ങി. പാസ്വാന്റെ പതിവ് മണ്ഡലമായ ഹാജിപ്പൂരിൽ നിന്ന് ജയിച്ച്

Scroll to Top