വിദേശ പഠനം വിദ്യാർത്ഥികൾക്ക് വഴികാട്ടി ചാറ്റ് ജി.പി.ടിയും ജെമിനിയും

കൊച്ചി: വിദേശ പഠനത്തിൽ വിദ്യാർത്ഥികളുടെ അവസാന വാക്ക് ചാറ്റ് ജി.പി.ടിയും ജെമിനിയും! ഭൂരിഭാഗം വിദ്യാർത്ഥികളും തിരഞ്ഞെടുക്കേണ്ട യൂണിവേഴ്സിറ്റി, കോഴ്സ്, പഠനശേഷമുള്ള ജോലി സാദ്ധ്യത എന്നിങ്ങനെയുള്ള അടിസ്ഥാന വിവരങ്ങൾക്കായി എ.ഐ ചാറ്റ്ബോട്ടുകളെ ആശ്രയിക്കുന്നുവെന്ന് പഠനം. ഇന്റർനാഷണൽ ഡെവലപ്മെന്റ് പ്രോഗ്രാം (ഐ.ഡി.പി) സർവേയിലാണ് വിദേശ പഠനത്തിന് ശ്രമിക്കുന്ന 54ശതമാനം വിദ്യാർത്ഥികളും ചാറ്റ് ജി.പി.ടിയുടെയും ജെമിനിയുടെയും സഹായം തേടുന്നതായി വ്യക്തമാക്കുന്നത്. ജൂലായ്, ആഗസ്റ്റ് മാസങ്ങളിൽ ലോകമെമ്പാടുമുള്ള 8,000 വിദ്യാർത്ഥികളിൽ നിന്നാണ് ഐ.ഡി.പി വിവരങ്ങൾ തേടിയത്. 2024ൽ 36ശതമാനം വിദ്യാർത്ഥികളാണ് എ.ഐ സഹായത്തോടെ […]