October 23, 2025

കേരളത്തിൽ മദ്യ ഉത്പാദനം കൂട്ടണം: മന്ത്രി രാജേഷ്

പാലക്കാട്: കേരളത്തിൽ മദ്യ നിർമ്മാണം വർദ്ധിപ്പിക്കണമെന്ന് എക്സൈസ് മന്ത്രി എം.ബി.രാജേഷ് പറഞ്ഞു. തദ്ദേശീയമായി മദ്യ ഉത്പാദനം വർദ്ധിപ്പിച്ച് വിദേശത്തേക്കും കയറ്റുമതി ചെയ്യാൻ കഴിയണം. പ്രദേശികമായ എതിർപ്പുകൾ പരിഗണിച്ച് മുന്നോട്ടുപോകാൻ കഴിയില്ല. കേരളത്തിൽ ഒമ്പത് ഡിസ്റ്റിലറി ഉണ്ടായിട്ടും ഒരു തുള്ളി മദ്യംപോലും ഉത്പാദിപ്പിക്കുന്നില്ല. സ്പിരിറ്റ് പുറത്തുനിന്ന് കൊണ്ടുവന്ന് നിറവും രുചിയും ചേർത്ത് കുപ്പിയിലാക്കുന്ന സംവിധാനമാണ് നിലവിലുള്ളത്. ചില സ്ഥാപിത താത്പര്യക്കരാണ് തദ്ദേശീയമായ മദ്യ ഉത്പാദനത്തെ എതിർക്കുന്നത്. വെള്ളത്തിന്റെ പ്രശ്നം പറയുന്നവരുണ്ട്. കുടിവെള്ളത്തിന്റെ കാര്യം നേരത്തെ ചർച്ച ചെയ്തതാണ്. എല്ലാം […]

ഇന്ത്യ -യു.എസ് വ്യാപാര കരാറിൽ തീരുവ ഇളവ്

ന്യൂഡൽഹി: തീരുവ വിഷയത്തിൽ ഉലഞ്ഞ ഇന്ത്യ-യു.എസ് ബന്ധം വ്യാപാരക്കരാറിലൂടെ വീണ്ടും വിളക്കിച്ചേർക്കാൻ ഊർജ്ജിത ശ്രമം. വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമായേക്കും. ഈ മാസം 26 മുതൽ 28 വരെ മലേഷ്യയിലെ ക്വാലാലംപൂരിൽ നടക്കുന്ന ആസിയാൻ ഉച്ചകോടിയോട് അനുബന്ധിച്ച് നടക്കുന്ന ഈസ്റ്റ് ഏഷ്യ ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ട്രംപ് വരുന്നുണ്ട്. അവിടെവച്ച് കരാർ അന്തിമമാകുമെന്നാണ് വിവരം. റഷ്യയിൽ നിന്ന് എണ്ണ വാങ്ങരുതെന്ന ട്രംപിന്റെ നിർദേശം പാലിക്കാത്തതിന്റെ പേരിൽ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ചുമത്തിയ 50 ശതമാനം ഇറക്കുമതി തീരുവ 15

തദ്ദേശ തിരഞ്ഞെടുപ്പ്: തിയതി പ്രഖ്യാപിക്കാൻ കാത്തിരിപ്പ്..!

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിനുള്ള സംവരണ സീറ്റുകൾ തീരുമാനമായതോടെ അടുത്ത നോട്ടം പ്രസിഡന്റ് സ്ഥാനത്തിന്റെ സംവരണത്തിലേക്ക്. ഒരോ ജില്ലയിലെയും തദ്ദേശസ്ഥാപന അദ്ധ്യക്ഷന്മാരുടെ നറുക്കെടുപ്പ് അടുത്ത ദിവസങ്ങളിൽ നടക്കും. തൃശൂർ കോർപറേഷൻ, ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികളായ ഗുരുവായൂർ, വടക്കാഞ്ചേരി, ചാലക്കുടി എന്നിവിടങ്ങളിൽ ജനറൽ വിഭാഗത്തിൽ നിന്നുള്ളവരാണ് അദ്ധ്യക്ഷ സ്ഥാനത്ത്. അണിയറ ചർച്ചകൾ സജീവം മൂന്നു മുന്നണികളും പ്രാഥമിക യോഗങ്ങൾ ചേർന്ന് ബൂത്ത് കമ്മിറ്റികളിൽ നിന്ന് വിജയപ്രതീക്ഷയുള്ള സ്ഥാനാർത്ഥികൾക്കായുള്ള ചർച്ചകൾ സജീവമാക്കി. ഔദ്യോഗിക നടപടി തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷമെ ഉണ്ടാകൂ. എങ്കിലും

അരി വെട്ടിക്കുറച്ചു,​ വരുമാന നഷ്ടത്തിൽ റേഷൻ വ്യാപാരികൾ

ആലപ്പുഴ: സംസ്ഥാനത്ത് പൊതുവിഭാഗങ്ങൾക്കുള്ള (വെള്ളക്കാർഡ്) അരിവിഹിതം വെട്ടിക്കുറച്ചതോടെ റേഷൻ വ്യാപാരികൾ നഷ്ടത്തിലേക്ക്. പൊതുവിഭാഗത്തിന് നൽകിയിരുന്ന ആറുകിലോ അരി,​ രണ്ടുകിലോ ആക്കിയതാണ് വരുമാന നഷ്ടത്തിന് കാരണം. കഴിഞ്ഞ ജൂൺ, ജൂലായ് മാസങ്ങളിൽ ആറുകിലോ വീതവും ഓണത്തിന് സ്പെഷ്യലായി 15 കിലോ അരിയുമാണ് നൽകിയത്. എന്നാൽ,​ പിന്നീട് അരിവിഹിതം വെട്ടിക്കുറയ്ക്കുകയായിരുന്നു. ഒരു വ്യാപാരി 44 ക്വിന്റൽ അരി ഒരുമാസം വിറ്രാൽ മാത്രമേ അടിസ്ഥാന വേതനമായ 18,​000 രൂപ ലഭിക്കൂ. ഇതിൽ 8500 രൂപ സപ്പോർട്ടിംഗ് പെയ്മെന്റാണ്. ഇതിനൊപ്പം 44 ക്വിന്റലിൽ

വാട്ടർ ലാൻഡ് പദ്ധതിക്ക് തുടക്കം ആലപ്പുഴ ലോകത്തോളം ഉയരും

ആലപ്പുഴ: ലോകനിലവാരത്തിലുള്ള ജലവിനോദസഞ്ചാര കേന്ദ്രമെന്ന ആലപ്പുഴയുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നു. ആലപ്പുഴ- എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.ജില്ലയിലെ പ്രധാന ആകർഷണ കേന്ദ്രങ്ങളായ ആലപ്പുഴ ബീച്ച്, കനാൽ തീരങ്ങൾ, അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ എന്നിവയെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതാണ് പദ്ധതി. 2026 ഫെബ്രുവരിയോടെ പൂർത്തിയാക്കുകയാണ് ലക്ഷ്യം. സ്വദേശ് ദർശൻ 2.0 പദ്ധതിക്ക് കീഴിൽ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ 93.177 കോടി രൂപ വിനിയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടമെന്ന നിലയിൽ വെള്ളാപ്പള്ളി-ശവക്കോട്ട കനാലിന്റെ വശങ്ങൾ

പി എം ശ്രീ: മന്ത്രിസഭയിൽ എതിർപ്പുമായി സി.പി.ഐ

തിരുവനന്തപുരം: പിഎം- ശ്രീ പദ്ധതിയിൽ ഒപ്പു വയ്ക്കാനുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തെ മന്ത്രിസഭായോഗത്തിൽ എതിർത്ത് സി.പി.ഐ മന്ത്രിമാർ. യോഗത്തിന്റെ അജൻഡയിൽ ഇക്കാര്യം ഇല്ലായിരുന്നെങ്കിലും സി.പി.ഐ മന്ത്രിമാർ ഇതേക്കുറിച്ചുള്ള ആശങ്ക അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഇതിന് മറുപടി നൽകിയില്ല. പി.എം. ശ്രീയിൽ ചേർന്നാൽ ദേശീയ വിദ്യാഭ്യാസ നയം അതേപടി സംസ്ഥാനത്ത് നടപ്പാക്കേണ്ടി വരുമെന്നായിരുന്നു റവന്യൂ മന്ത്രി കെ.രാജൻ ചൂണ്ടിക്കാട്ടിയത്. മന്ത്രിസഭാ യോഗത്തിലോ ഇടതു മുന്നണിയിലോ ചർച്ച ചെയ്യാതെ വിദ്യാഭ്യാസമന്ത്രി ഏകപക്ഷീയമായി അഭിപ്രായങ്ങൾ പറയുന്നത് ശരിയല്ലെന്നും സിപിഐ

ശാന്തി നിയമനം: ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിശ്ചയിച്ച യോഗ്യത ശരി വച്ചു

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലെ ശാന്തി നിയമനത്തിന്, കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് അംഗീകരിച്ച തന്ത്രവിദ്യാലയങ്ങളുടെ സർട്ടിഫിക്കറ്റ് യോഗ്യതയായി നിഷ്കർഷിച്ച നടപടി ഹൈക്കോടതി ശരി വച്ചു. ശാന്തി നിയമനത്തിന് യോഗ്യത നിശ്ചയിക്കാനും ചട്ടങ്ങൾ രൂപീകരിക്കാനുമുള്ള വൈദഗ്ദ്ധ്യം റിക്രൂട്ട്മെന്റ് ബോർഡിനില്ലെന്നും തീരുമാനം റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് അഖിലകേരള തന്ത്രി സമാജം സമർപ്പിച്ച ഹർജി തള്ളി. പാരമ്പര്യ തന്ത്രിമാരുടെ കീഴിൽ പൂജ പഠിച്ചവരെ മാത്രമേ നിയമിക്കാവൂ എന്ന വാദവും തളളി.സർക്കാരിന്റെയും ബോർഡിന്റെയും അംഗീകാരത്തോടെ റിക്രൂട്ട്‌മെന്റ് ബോർഡ് നടപ്പാക്കിയ തീരുമാനം നിയമനങ്ങളിലെ തുല്യനീതി

സംഘടന പിടിക്കാൻ കെ.സി: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തിന് ബലാബലം

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ആറ് മാത്രം ശേഷിക്കെ,മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കോൺഗ്രസിലെ ചരടുവലികളും കുതികാൽ വെട്ടും വീണ്ടും സജീവം. എ.ഐ.സി.സി പ്രഖ്യാപിച്ച പുതിയ കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്ക് പിന്നാലെയാണിത്. 58 ജനറൽ സെക്രട്ടറിമാരുടെയും13 വൈസ് പ്രസിഡന്റുമാരുടെയും ആറ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെയും പട്ടികയിലുള്ള അതൃപ്തി കോൺഗ്രസിലെ പല കോണുകളിൽ നിന്നും ഉയരുന്നു.പുതിയ ബലാബലത്തെ സംബന്ധിച്ച ചർച്ചകളും ശക്തം.സംസ്ഥാന കോൺഗ്രസിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പിടി മുറുക്കിയതായാണ് വിലയിരുത്തൽ.ചെന്നിത്തല വിഭാഗവും പഴയ ‘ എ’ ഗ്രൂപ്പും വലിയ പോറലേൽക്കാതെ

Scroll to Top