October 25, 2025

ഒപ്പിടൽ ഫണ്ട് കിട്ടാനുള്ള തന്ത്രം: മന്ത്രി ശിവൻകുട്ടി  കാലത്തിന് അനുസരിച്ച്  നിലപാട് മാറും ദേശീയ വിദ്യാഭ്യാസ നയം പൂർണമായി അംഗീകരിക്കില്ല

തിരുവനന്തപുരം : എല്ലാകാലത്തും ഒരേ നിലപാടിൽ നിൽക്കാൻ കഴിയില്ലെന്നും കാലത്തിനനുസരിച്ച് മാറേണ്ടിവരുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ട സാഹചര്യം വാർത്താസമ്മേളനം നടത്തി വിശദീകരിക്കുകയായിരുന്നു മന്ത്രി. കേന്ദ്രഫണ്ട് നഷ്ടപ്പെടാതിരിക്കാനുള്ള തന്ത്രമാണിത്. പദ്ധതിയിൽ ഒപ്പിട്ടതുകൊണ്ട് ദേശീയ വിദ്യാഭ്യാസ നയത്തെ (എൻ.ഇ.പി) പൂർണമായും അംഗീകരിക്കുന്നില്ല. തെറ്റായ വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടം തുടരും. എൻ.ഇ.പിയിൽ ഇപ്പോൾ എന്താണ് പ്രശ്നം ? ലോകമെമ്പാടും മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിന്നു മാറിനിൽക്കാൻ കേരളത്തിന് കഴിയില്ല. കേന്ദ്ര സർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം […]

മോഹൻലാലിന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശമില്ല

കൊച്ചി: നടൻ മോഹൻലാലിന്റെ കൈവശമുള്ള ആനക്കൊമ്പുകൾക്കും ദന്തശില്പങ്ങൾക്കും ഉടമസ്ഥതാ സർട്ടിഫിക്കറ്റ് അനുവദിച്ച സർക്കാർ ഉത്തരവുകൾ ഹൈക്കോടതി റദ്ദാക്കി. നടപടി നിയമപരമായി നിലനിൽക്കില്ലെന്നും ഉടമസ്ഥത അനുവദിക്കണമെങ്കിൽ വ്യവസ്ഥകൾ കർശനമായി പാലിച്ച് പുതിയ വിജ്ഞാപനമിറക്കണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ ആദായനികുതി വകുപ്പ് 2011 ആഗസ്റ്റിൽ നടത്തിയ പരിശോധനയിലാണ് രണ്ടു ജോടി ആനക്കൊമ്പുകളും ആനക്കൊമ്പിൽ തീർത്ത 13 വസ്തുക്കളും കണ്ടെത്തിയത്. കേസ് പിന്നീട് വനം

രാഷ്ട്രനിർമ്മിതിയിൽ മലയാളി വനിതകളുടെ പങ്ക് നിസ്‌തുലം: രാഷ്ട്രപതി ദ്രൗപദി മുർമു

കൊച്ചി: രാഷ്ട്രനിർമ്മിതിയിലും സാമൂഹിക,​ നിയമം തുടങ്ങിയ മേഖലകളിലും മലയാളിവനിതകൾ വഹിച്ച പങ്ക് അതുല്യവും നിർണായകവുമാണെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. 2047ൽ ഇന്ത്യയെ വികസിതരാജ്യമായി മാറ്റാൻ മലയാളി യുവവിദ്യാർത്ഥി തലമുറയ്‌ക്ക് കഴിയുമെന്ന് തനിക്ക് ഉറപ്പുണ്ട്. എറണാകുളം സെന്റ് തെരേസാസ് കോളേജിന്റെ ശതാബ്ദി ആഘോഷച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഭരണഘടന അസംബ്ലിയിലെ 15 അസാധാരണ വനിതാഅംഗങ്ങൾ ഇന്ത്യയുടെ ഭരണഘടന രൂപീകരണത്തിന് സമ്പന്നമായ കാഴ്ചപ്പാടുകൾ നൽകി. 15 മികച്ച വനിതകളിൽ മൂന്നുപേർ കേരളത്തിൽ നിന്നുള്ളവരായിരുന്നു. അമ്മു സ്വാമിനാഥൻ,ആനി മസ്‌ക്രീൻ, ദാക്ഷായണി വേലായുധൻ എന്നിവർ

വഴിയില്ലാതെ എങ്ങനെ കോളേജിൽ കയറും!

തൃപ്പൂണിത്തുറ: എല്ലാ സൗകര്യവുമുള്ള മൂന്നു നില മന്ദിരം. തൃപ്പൂണിത്തുറ ഗവ.കോളേജിന്റേതാണ്. 15 കോടി പ്രോജക്ടിന്റെ ആദ്യ നിർമ്മിതി. പൂർത്തിയായിട്ട് വർഷം മൂന്നായി. പക്ഷേ, ഇവിടെ എത്താൻ വഴി മാത്രമില്ല. ആയിരത്തിലേറെ കുട്ടികൾ പൊട്ടിപ്പൊളിഞ്ഞ പഴയ കെട്ടിടത്തിൽ തുടരുന്നു. ചതുപ്പുനിലം നികത്തിയായിരുന്നു നിർമ്മാണം. കെട്ടിടത്തിനു ചുറ്റും ചെളിക്കുഴികൾ. കുറ്റിക്കാടും നിറഞ്ഞു. കോണോത്തു പുഴയോട് ചേർന്ന് എട്ടേക്കറാണ് കോളേജ് കോംപ്ളക്സിനായി കണ്ടെത്തിയത്. പൂർത്തിയായ കെട്ടത്തിന് 50,000 ചതുരശ്ര അടി വിസ്തൃതിയുണ്ട്. പരിസരത്തെ താമസക്കാരുടെ സ്ഥലത്തുകൂടി 6മീറ്റർ വീതിയിൽ താത്കാലിക വഴിനടപ്പവകാശം

Scroll to Top