October 25, 2025

ബീഹാറിൽ വാക്ശരങ്ങളെയ്ത് നേതാക്കൾ; ആർ.ജെ.ഡി വന്നാൽ ജംഗിൾ രാജ് തിരിച്ചുവരുമെന്ന് അമിത് ഷാ

ന്യൂഡൽഹി: ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകവേ വാക്ശരങ്ങളുമായി പോരടിച്ച് നേതാക്കൾ. ഖഗാരിയയിലെ റാലിയിൽ മഹാസഖ്യത്തിനെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആഞ്ഞടിച്ചു. ആർ.ജെ.ഡി അധികാരത്തിലെത്തിയാൽ ജംഗിൾ രാജ് തിരിച്ചുവരുമെന്നും ജനങ്ങൾ ബുദ്ധിപൂർവ്വം വോട്ട് വിനിയോഗിക്കണമെന്നും ഷാ പറഞ്ഞു. എൻ.ഡി.എ വീണ്ടും അധികാരത്തിലെത്തിയാൽ ബീഹാർ കൂടുതൽ വികസനത്തിലേക്ക് കുതിക്കും. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി മടക്കി അയയ്ക്കും. അഴിമതിയുടെയും കുറ്റകൃത്യങ്ങളുടെയും ചരിത്രമാണ് മഹാസഖ്യത്തിലെ പാർട്ടികൾക്കുള്ളത്. നിതീഷ് കുമാർ സർക്കാർ കുറ്റകൃത്യങ്ങൾ കുറച്ചുവെന്നും ഷാ പറഞ്ഞു. ബീഹാറിനെ നയിക്കാനുള്ള കഴിവ് […]

ദേവസ്വംബോർഡ് ക്ഷേത്രത്തിൽ ആദ്യ പട്ടി​കവർഗ പൂജാരി​ വരും

കൊച്ചി​: കേരളത്തി​ലെ ദേവസ്വംബോർഡ് ക്ഷേത്രങ്ങളി​ലെ ശാന്തി​ക്കാരി​ലേക്ക് ആദ്യമായി​ പട്ടി​കവർഗക്കാരനായ ഒരാൾ എത്താൻ വഴി​യൊരുങ്ങി​. തി​രുവി​താംകൂർ ദേവസ്വം ബോർഡി​ലെ പാർട്ട് ടൈം ശാന്തി​ തസ്തി​കയി​ലെ റാങ്ക്ലി​സ്റ്റി​ൽ പട്ടി​കവർഗക്കാരനായ എസ്.എ. അർജുനും ഉൾപ്പെടുന്നു. മെയി​ൻലി​സ്റ്റി​ൽ പട്ടി​കവർഗക്കാർ ആരുമി​ല്ല. സപ്ളി​മെന്ററി​ ലി​സ്റ്റി​ൽ ഏകനാണ് അർജുൻ. സംവരണറൊട്ടേഷൻ അനുസരി​ച്ച് 44, 92 സ്ഥാനങ്ങൾ പട്ടികവർഗക്കാരുടേതാണ്. 125 ഒഴി​വുകളാണ് റി​പ്പോർട്ട് ചെയ്തി​ട്ടുള്ളത്. 450 പേരെയാണ് പറവൂർ രാകേഷ് തന്ത്രി​യും ആലുവ തന്ത്രവി​ദ്യാപീഠത്തി​ലെ ശങ്കരനാരായണ പ്രമോദ് നമ്പൂതി​രി​യും ഉൾപ്പെട്ട ബോർഡ് ഇന്റർവ്യൂ ചെയ്തത്. 60 ശതമാനത്തി​ലേറെയും

സ്വർണവിലക്കുതിപ്പിൽ മാറ്റ് കുറഞ്ഞ ആഭരണം ഹിറ്റ്

തൃശൂർ: പൊന്നിന്റെ നിറവും ഗുണവും ശുദ്ധമായിരിക്കണമെന്ന് എന്നും നമുക്ക് നിർബന്ധമുണ്ട്. എന്തുചെയ്യാം,​ എല്ലാ സീമയും കടന്ന് പൊന്നിൻ വില റോക്കറ്റേറി നില്ക്കുകയാണ്. ഇടയ്ക്കുണ്ടായ ചെറിയ കുറവിനപ്പുറമാണ് മലയാളികളുടെ മോഹം. ഈ മോഹത്തെ പൊന്നണിയിപ്പിക്കുകയാണ് 9, 14, 18 കാരറ്റ് സ്വർണാഭരണങ്ങൾ. സ്വർണവില ലക്ഷത്തോട് അടുക്കുമ്പോൾ പുതുതലമുറയും മദ്ധ്യവർഗവും കാരറ്റ് കുറഞ്ഞ സ്വർണത്തിലേക്ക് അടുക്കുകയാണ്. തങ്കത്തിന്റെ മേന്മയുള്ള 24 കാരറ്റ് (99.9%) സ്വർണത്തിൽ ചെമ്പ്, വെള്ളി, സിങ്ക് തുടങ്ങിയ മറ്റ് ലോഹങ്ങൾ (അലോയ്) ചേർത്താണ് ആഭരണങ്ങൾ നിർമ്മിക്കുന്നത്. താരതമ്യേന

ചരമ അറിയിപ്പ്

എസ്എൻഡിപി ശാഖാ യോഗം നമ്പർ 1898 ചക്കച്ചമ്പാക്കാ മുൻ ശാഖാ യോഗം വൈസ് പ്രസിഡണ്ട് AK മണിലാലിന്‍റെ മാതാവ് ശ്രീമതി അമ്മിണി കുട്ടപ്പൻ (89) നിര്യാതയായ വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു പരേതയുടെ ശവസംസ്കാരം ഇന്ന് 26-10-2025 ഞായറാഴ്ച നാലുമണിക്ക് വീട്ടുവളപ്പിൽ വച്ച് നടത്തപ്പെടുന്നു നേരിട്ടും അല്ലാതെയും മരണ അറിയിപ്പ് ലഭിക്കാത്തവര്‍ ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന് ബന്ധുമിത്രാദികൾ അറിയിച്ചു

നിത്യച്ചെലവിനും പണമില്ല ,​ മുങ്ങിത്താണ് ജല അതോറിട്ടി

ആലപ്പുഴ: കടത്തിൽ മുങ്ങി ചക്രശ്വാസം വലിക്കുന്ന വാട്ടർ അതോറിട്ടിയെ സർക്കാരും കൈവിട്ടതോടെ പ്രതിസന്ധി അതിരൂക്ഷമായി. ശമ്പളം, പെൻഷൻ, പ്രവർത്തനച്ചെലവുകൾ എന്നിവയ്ക്ക് നടപ്പുസാമ്പത്തിക വർഷം 376 കോടി രൂപ ആവശ്യപ്പെട്ടപ്പോൾ നൽകിയത് വെറും 37 കോടി. 130 കോടി മാസച്ചെലവ്. വരവ് 90 കോടിയിൽ താഴെയും. 2025-26ലെ ബഡ്ജറ്റിൽ പ്രവർത്തന, പരിപാലനച്ചെലവുകൾ, പലിശയടയ്ക്കൽ, വായ്പകളുടെ തിരിച്ചടവ് എന്നിവയ്ക്ക് 332.28 കോടിയാണ് പദ്ധതിയേതര ഗ്രാന്റ് പ്രഖ്യാപിച്ചത്. എന്നാൽ, മൂന്ന് ഗഡുക്കളായി കിട്ടിയത് 37 കോടിയും. വേനൽക്കാലത്തിനു മുമ്പ് 920 കുടിവെള്ള

മെസി​യുമി​ല്ല ടീമുമി​ല്ല ! ഔദ്യോഗികമായി അറിയിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ

കൊച്ചി: ഫുട്‌ബാൾ ഇതിഹാസം ലയണൽ മെസിയും ലോകകപ്പ് നേടിയ അർജന്റീന ടീമും കേരളത്തിലേക്ക് എത്തില്ല. അർജന്റീന ഫുട്ബോൾ അസോസിയേഷൻ ആണ് ഔദ്യോഗികമായി ഇക്കാര്യം അറിയിച്ചത്. കേരളം മത്സരത്തിന് സജ്ജമെല്ലെന്ന് എ.എഫ്.എ ഭാരവാഹികളെ ഉദ്ധരിച്ച് അർജന്റീനയിലെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നിശ്ചിത സമയത്ത് ക്രമീകരണങ്ങൾ പൂർത്തിയാക്കിയില്ലെന്നും എ.എഫ്.എ ആരോപിച്ചതായാണ് സൂചന. നവംബർ 17ന് മെസിയുടെ നേതൃത്വത്തിൽ അർജന്റീന ടീം കൊച്ചിയിൽ കളിക്കുമെന്നായിരുന്നു സർക്കാരും സ്പോൺസറും പറഞ്ഞത്. അടുത്ത ഷെഡ്യൂളിൽ മെസി കൊച്ചിയിലെത്തുമെന്ന് സ്പോൺസർ പറയുന്നുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. അതേസമയം,

പിഎം ശ്രീ ഒപ്പിട്ടത് മുന്നണി മര്യാദയുടെ ലംഘനം ; ഇതെന്ത് മര്യാദ,​ തുറന്നടിച്ച്  സി.പി.ഐ

തിരുവനന്തപുരം: ഘടകകക്ഷികളെ ഇരുട്ടിൽ നിറുത്തി കേന്ദ്രത്തിന്റെ പി.എംശ്രീ പദ്ധതിയിൽ സർക്കാർ ഒപ്പുവച്ചത് മുന്നണി മര്യാദകളുടെ ലംഘനമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ രൂക്ഷ വിമർശനം. ഇതെന്തു സർക്കാരെന്ന് വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു. മന്ത്രിസഭായോഗം ബഹിഷ്കരിക്കുമെന്നും മന്ത്രിമാരെ പിൻവലിക്കുമെന്നും അഭ്യൂഹം ശക്തമായി. 27ന് ആലപ്പുഴയിൽ ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവിൽ അന്തിമ തീരുമാനമെടുക്കും. പ്രതിഷേധം പരസ്യമാക്കിയ സ്ഥിതിക്ക് ഏതറ്റംവരെ സി.പി.ഐ പോകുമെന്നതാണ് നിർണായകം. മുന്നണിയിൽ ആലോചിക്കാതെ പദ്ധതിയിൽ ഒപ്പിട്ടതിലുള്ള അതൃപ്തി പ്രകടിപ്പിച്ച് ബിനോയ് വിശ്വം പാർട്ടി ജനറൽ സെക്രട്ടറി

ശബരിമല സ്വർണകൊള്ള: ബി.ജെ.പിയുടെ രാപ്പകൽ സെക്രട്ടേറിയറ്റ് ഉപരോധം തുടങ്ങി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ നടപടി ആവശ്യപ്പെട്ട് ബി.ജെ.പിയുടെ രാപ്പകൽ സെക്രട്ടേറിയറ്റ് ധർണയും ഉപരോധവും ആരംഭിച്ചു. വിവിധ ജില്ലയിൽ നിന്നുള്ള നൂറ് കണക്കിന് പ്രവർത്തകരാണ് സെക്രട്ടേറിയറ്റിന്റെ മൂന്ന് കവാടങ്ങൾക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കുള്ള നോർത്ത് ഗേറ്റിന് മുന്നിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ, കുമ്മനം രാജശേഖരൻ,പി.കെ.കൃഷ്ണദാസ് തുടങ്ങി മുതിർന്ന നേതാക്കളും പ്രവർത്തകരും കനത്ത മഴയ അവഗണിച്ചും സമരത്തിലിരിക്കുകയാണ്. ഇന്ന് രാവിലെ 11ന് രാജീവ് ചന്ദ്രശേഖർ സമരം ഉദ്ഘാടനം ചെയ്യും. ദൈവത്തിന്റെ സ്വർണം മോഷ്ടിച്ച ലോകത്തിലെ ആദ്യത്തെ

അന്ധവിശ്വാസത്തിന്റെ കെണിയിൽ കടുവകൾ,​കൊന്നും കൊല്ലാതെയും കള്ളക്കടത്ത്

കൊച്ചി: കടുവയുടെ അസ്ഥിപൊടിച്ചിട്ട ചായയും ഔഷധങ്ങളും സേവിച്ചാൽ കടുവയുടെ കരുത്ത് കൈവരുമെന്ന് കരുതുന്നവർ ഈ ശാസ്ത്രയുഗത്തിലും ഏറിവരുന്നു. ഇതുകാരണം ജീവനുള്ളതോ കൊല്ലപ്പെട്ടതോ ആയ കടുവയ്ക്കും ശരീരാവശിഷ്ടങ്ങൾക്കും കള്ളക്കടത്ത് മാർക്കറ്റിൽ പൊന്നും വില. ആ‌ഡംബര വസ്തുക്കളുടെ നിർമ്മാണത്തിനും കടുവകളെ വേട്ടയാടുന്നു. ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളിലാണ് കടുവവേട്ട കൂടുതൽ. വനത്തിൽ കയറി വേട്ടയാടുന്നതിന് പുറമേ രഹസ്യസങ്കേതങ്ങളിൽ കടുവകളെ വള‌ർത്തിയും വിപണനം ചെയ്യുന്നുണ്ട്. ആഫ്രിക്കൻ ആന, കാണ്ടാമൃഗം, പുലി, ഈനാംപേച്ചി തുടങ്ങി ഒട്ടേറേ വന്യജീവികളും അന്ധവി​ശ്വാസി​കളുടെ ഡി​മാൻഡ് മൂലം

കൂട്ടുത്തരവാദിത്വമില്ലാതെ ഇതെന്ത് ഗവൺമെന്റ് ? പി.എം ശ്രീയിൽ ആഞ്ഞടിച്ച് ബിനോയ് വിശ്വം ഘടകകക്ഷികളെ ഇരുട്ടിൽ നിറുത്തി

തിരുവനന്തപുരം: എൽ.ഡി.എഫിൽ ചർച്ച ചെയ്യാതെയും ഘടകകക്ഷി മന്ത്രിമാരോട് ആലോചിക്കാതെയും പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എന്താണ് ഒപ്പുവച്ചതെന്ന് മന്ത്രിമാർക്ക് അറിയില്ല. കൂട്ടുത്തരവാദിത്വമില്ലാത്ത ഗവൺമെന്റ് എന്ത് ഗവൺമെന്റാണ്. തങ്ങളുടെ നാല് മന്ത്രിമാരും ഇക്കാര്യം അറിഞ്ഞിട്ടില്ല. സർക്കാരിന്റെ വാക്കും പ്രവൃത്തിയും ഒരുപോലെയാകണം. ഈ ശൈലി മാറ്റിയേ പറ്റൂ. അല്ലെങ്കിൽ അപ്പോൾ നോക്കാം. തുടർനടപടി തീരുമാനിക്കാൻ 27ന് പാർട്ടി എക്സിക്യുട്ടീവ് ചേരും. പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം മാദ്ധ്യമങ്ങളോട്

Scroll to Top