രാത്രി തെരച്ചിൽ നടത്തിയ ഷീജ കണ്ടത് പാളത്തിൽ ചോരവാർന്ന ശരീരം
വർക്കല: ചോര വാർന്ന് റെയിൽവേ ട്രാക്കിലെ മെറ്റലിൽ കമിഴ്ന്നു കിടക്കുകയായിരുന്നു. ചെറിയൊരു ഞരക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂ. പെട്ടെന്ന് ഇരുകൈകളുംകൊണ്ട് വാരിയെടുത്തു.സഹായത്തിന് ഭർത്താവ് അപ്പുവും ഒപ്പമുണ്ടായിരുന്നു. കെ.കെ. എക്സ് പ്രസിൽ നിന്ന് നരാധമൻ തള്ളിവീഴ്ത്തിയ ശ്രീകുട്ടിയെ കണ്ടെത്തിയ ഷീജയുടെ വാക്കുകൾ. ഷീജയ്ക്കു വന്ന ഒരു ഫോൺ കോളാണ് ജീവൻ രക്ഷിക്കാൻ നിമിത്തമായത്. തൃശൂർ മറ്റത്തൂർ സി.എച്ച്.സിയിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സാണ് അയന്തി പുണർതം വീട്ടിൽ ഷീജ. കേരള എക്സ് പ്രസിൽ ഉണ്ടായിരുന്ന റെയിൽവേ ജീവനക്കാരൻ കൂടിയായ സുഹൃത്താണ് […]