ട്രെയിനിലെ ക്രൂരത: പുകവലി ചോദ്യം ചെയ്തു; പെൺകുട്ടിയെ ചവിട്ടിത്തള്ളി
തിരുവനന്തപുരം :വർക്കലയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ ചവിട്ടി പുറത്തേക്ക് തള്ളിയ ക്രൂരതയ്ക്ക് പിന്നിൽ, പുകവലി ചോദ്യം ചെയ്തിലെ വിരോധം. സംഭവം നടന്ന കേരള എക്‌സ്‌പ്രസിലെ ജനറൽ കമ്പാർട്ട്മെന്റിലെ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തതോടെയാണ് പ്രതി സുരേഷ് കാരണം വെളിപ്പെടുത്തിയത്. പെൺകുട്ടികളുമായി പ്രതി വാക്കേറ്റത്തിലേർപ്പെടുന്നതും പിന്നാലെ ക്രൂരത കാട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. ഇതോടെയാണ് ജനറൽ കമ്പാർട്ട്‌മെന്റിനുള്ളിൽ വച്ച് താൻ പുകവലിച്ചത് പെൺകുട്ടികൾ ചോദ്യം ചെയ്തിലുള്ള ദേഷ്യത്തിലാണ് ശ്രീകുട്ടിയെയും (20) സുഹൃത്ത് അർച്ചനയെയും ചവിട്ടിത്തള്ളിയിടാൻ താൻ ശ്രമിച്ചതെന്ന് […]