യു.എസ് മേയർ: വോട്ടെടുപ്പ് പൂർത്തിയായി ഇന്ത്യൻ വംശജൻ മംദാനി മുന്നിൽ

ന്യൂയോർക്ക് :ന്യൂയോർക്ക് സിറ്റി മേയർ തിരഞ്ഞെടുപ്പ് പൂർത്തിയായി. ഇന്ന് ഫലമറിയാം. നിലവിലെ കണക്കനുസരിച്ച് ഇന്ത്യൻ വംശജനും സ്റ്റേറ്റ് അംസബ്ലി അംഗമായ സൊഹ്റാൻ മംദാനിയാണ് മുന്നിൽ.‘റിയൽ ക്ലിയർ പൊളിറ്റിക്സ്’ അഭിപ്രായ സർവേ പ്രകാരം എതിരാളികളേക്കാൾ വ്യക്തമായ മുൻതൂക്കം സൊഹ്റാൻ മംദാനിക്കാണ്. 46.1 ശതമാനമാണ് പിന്തുണ. സ്വതന്ത്രനായി മത്സരിക്കുന്ന മുൻ ഗവർണർ ആൻഡ്രൂ കുമോ, റിപ്പബ്ലിക്കൻ പാർട്ടിയിലെ കർട്ടിസ് സ്ലിവ എന്നിവരാണ് മത്സരരംഗത്തുള്ളത്. നിലവിൽ ആൻഡ്ര്യൂ കുമോക്ക് 31.8 ശതമാനവും കർടിസ് സ്ലിവക്ക് 16.3 ശതമാനവുമാണ് പിന്തുണ. 85 ലക്ഷത്തോളം പേരാണ് വോട്ട് ചെയ്യുന്നത്. പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ ആറോടെ വോട്ടെടുപ്പ് ആരംഭിച്ചു. രാത്രി ഒമ്പത് മണിവരെ (ഇന്ത്യൻ സമയം ബുധനാഴ്ച രാവിലെ 7.30) വരെ വോട്ടെടുപ്പ് തുടരും.

ഉഗാണ്ടയിൽ ജനിച്ച മംദാനി, ന്യൂയോർക്കിലാണ് വളർന്നത്.ജൂണിൽ ന്യൂയോർക്ക് സിറ്റി മേയർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ മംദാനി കുമോയെ അട്ടിമറിച്ച് വിജയം

സോഷ്യലിസ്റ്റ് നേതാവായ മംദാനി ന്യൂയോർക്ക് സിറ്റിയിലെ ജീവിതച്ചെലവ് കുറച്ച് സാധാരണക്കാരുടെ നിലവാരം മെച്ചപ്പെടുത്തുമെന്ന് പറയുന്നു. സർക്കാരിന്റെ സിറ്റി ബസുകളിൽ സൗജന്യ യാത്ര,​ ശിശു ക്ഷേമ പദ്ധതി,​ ഭവന പ്രതിസന്ധി പരിഹരിക്കും,കോർപ്പറേറ്റ് നികുതി നിരക്ക് ഉയർത്തും തുടങ്ങി വാഗ്ദാനം ചെയ്യുന്നത്.

മംദാനി ജയിച്ചാൽ

ഫണ്ടുകൾ വെട്ടും: ട്രംപ്

മംദാനി ജയിച്ചാൽ ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾക്ക് കനത്ത തിരിച്ചടിയാകും. മംദാനി അനധികൃത കുടിയേറ്റക്കാരനാണെന്ന് ആരോപിച്ച ട്രംപ്, അറസ്റ്റ് ചെയ്യാൻ മടക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. മംദാനി വിജയിച്ചാൽ ന്യൂയോ‌ർക്കിനുളള ഫണ്ട് തടയുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ന്യൂയോർക്ക് സിറ്റി മേയർ, വിർജീനിയ, ന്യൂജേഴ്സി ഗവർണർ തിരഞ്ഞെടുപ്പുകൾ ട്രംപിനും ഡെമോക്രാറ്റിനും ഒരേപോലെ നിർണായകമാണ്. മംദാനി കമ്യൂണിസ്റ്റാണെന്ന് ട്രംപ് തുടർച്ചയായി ഉന്നയിക്കുന്നു. എന്നാൽ താനൊരു ജനാധിപത്യ സോഷ്യലിസ്റ്റാണെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.ന്യൂയോർക്ക് മുൻ ഗവർണറും ഡെമോക്രാറ്റുമായിരുന്ന ആൻഡ്രൂ ക്യൂമോ സ്വതന്ത്രനായും റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ കർട്ടിസ് സ്ലിവയുമാണ മത്സര രംഗത്തുള്ള മറ്റുള്ളവർ. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുടെ വിജയസാധ്യത മങ്ങിയ പശ്ചാത്തലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായ ആൻഡ്രൂ ക്യൂമോയ്ക്കുവേണ്ടിയാണ് ട്രംപ് വാദിച്ചിരുന്നു. ഒരു മോശം ഡെമോക്രാറ്റും ഒരു കമ്യൂണിസ്റ്റും മത്സരിച്ചാൽ താൻ മോശം ഡെമോക്രാറ്റിനെ തിരഞ്ഞെടുക്കുമെന്നായിരുന്നു ട്രംപിന്റെ വിശദീകരണം.

മഹ്മൂദ് മംദാനി

പ്രശസ്ത ഇന്ത്യൻ ചലച്ചിത്ര സംവിധായിക മീരാ നായരുടെയും ഉഗാണ്ടൻ എഴുത്തുകാരനും ഇന്ത്യൻ വംശജനുമായ മഹ്മൂദ് മംദാനിയുടെയും മകനാണ് സൊഹ്റാൻ മംദാനി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top