Author name: Rajesh R

ജല വൈദ്യുതിയെ തോല്പിച്ച് സോളാർ,​ ഉത്പാദനശേഷി മറികടന്നു പുരപ്പുറ സോളാറിന് നന്ദി

തിരുവനന്തപുരം: ശുഭ വാർത്ത. സംസ്ഥാനത്ത് ജലവൈദ്യുത ഉത്പാദന ശേഷിയെ സോളാർ മറികടന്നു. കൊള്ളയടി വൈദ്യുതി ബില്ലിൽ നിന്ന് രക്ഷനേടാൻ കൂടുതൽ പേർ പുരപ്പുറ സോളാറിലേക്ക് മാറുകയാണ്. ഇടുക്കി ഉൾപ്പെടെ ജലവൈദ്യുത പദ്ധതികളുടെ സ്ഥാപിതശേഷി 2196.36 മെഗാവാട്ടാണ്. മാർച്ച് 31ന് സോളാർ ശേഷി 2215.59 മെഗാവാട്ട് പിന്നിട്ടു. ജലവൈദ്യുതിയെ മാത്രം പ്രോത്സാഹിപ്പിക്കുന്ന കെ.എസ്.ഇ.ബിക്ക് നിത്യോപയോഗത്തിന്റെ കേവലം 20 ശതമാനമേ ഇതുവഴി കിട്ടുന്നുള്ളൂ. ബാക്കി യൂണിറ്റിന് 10 രൂപയ്ക്കുമേൽ നൽകി പുറത്തു നിന്ന് വാങ്ങുകയാണ്. ഇത് ഭീമമായ നഷ്ടത്തിനും ജനത്തിനുമേൽ […]

പാർലമെന്റ് സമിതിയുടെ റിപ്പോർട്ട്: 50% വിമാനങ്ങളും അൺഫിറ്റ്, തകരാർ കൂടുതൽ ഇൻഡിഗോയ്ക്ക്

ന്യൂഡൽഹി: സർവീസ് നടത്തുന്ന രാജ്യത്തെ വിമാനങ്ങളിൽ 50 ശതമാനവും തകരാറുള്ളവയാണെന്ന് പാർലമെന്ററി സമിതിയുടെ റിപ്പോർട്ട്. 2025 ജനുവരി മുതൽ ഈ ഫെബ്രുവരി വരെ പരിശോധന നടത്തിയ 754 വിമാനങ്ങളിൽ 377ലും പ്രശ്‌നങ്ങൾ കണ്ടെത്തി. അഹമ്മദാബാദ് വിമാന അപകടത്തെ തുടർന്നാണ് വിമാനങ്ങളുടെ പ്രവർത്തന ക്ഷമത പരിശോധിക്കാൻ തുടങ്ങിയത്. തകരാർ ഏറ്റവും കൂടുതൽ ഇൻഡിഗോയ്ക്കാണ്.  405 വിമാനങ്ങളിൽ 148 ലും തകരാറുകൾ കണ്ടെത്തി. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ് പ്രസ് വിമാനങ്ങളുടെ കാര്യവും മറ്റൊന്നല്ല. അഹമ്മദാബാദ് വിമാനാപകടത്തെത്തുടർന്ന് 2025

പൊള്ളില്ല ഇന്ധനം; പെട്രോൾ, ഡീസൽ വില കൂടില്ല, തീരുവ കുറച്ച് കേന്ദ്രസർക്കാർ

എണ്ണക്കമ്പനികൾക്ക് നഷ്ടപ്പേടി വേണ്ടലോക്ക് ഡൗൺ നിഷേധിച്ച് കേന്ദ്രം ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും അധിക ഇറക്കുമതി തീരുവ ലിറ്ററിന് 10 രൂപ വീതം കേന്ദ്ര സർക്കാർ കുറച്ചത് എണ്ണക്കമ്പനികൾക്കും പൊതുജനത്തിനും ഒരുപോലെ ആശ്വാസമായി. ഇന്ധവില കൂടുന്നത് ഒഴിവാക്കാനാണ് നടപടി. പെട്രോളിന്റെ അധിക തീരുവ 13 രൂപയിൽ നിന്ന് മൂന്നാക്കി. ഡീസലിന് ഒഴിവായി. ആഭ്യന്തര വിപണിയിൽ കൂടുതൽ ഇന്ധനം ഉറപ്പാക്കാൻ ഡീസലിന് ലിറ്ററിന് 21.5 രൂപയും വിമാന ഇന്ധനമായ ഏവിയേഷൻ ടർബൈൻ ഫ്യുവലിന് (എ.ടി.എഫ്) ലിറ്ററിന്

പണമില്ലെന്ന പേരിൽ അത്യാസന്ന ചികിത്സ നിഷേധിക്കരുത്, സ്വകാര്യ ആശുപത്രികൾക്കും കർശന നിർദ്ദേശങ്ങളുമായി ഹൈക്കോടതി

ക്ലീനിക്കൽ ഫീസുകൾ പ്രദർശിപ്പിക്കണംപരാതികൾ ഡി.ജി.പിക്ക് നേരിട്ടുനൽകാം കൊച്ചി: അത്യാസന്ന നിലയിൽ എത്തുന്നവരുടെ ജീവൻ രക്ഷിക്കാനാവശ്യമായ അടിയന്തര ചികിത്സ നൽകുന്നതിൽ ഒരാശുപത്രിയും വീഴ്ച വരുത്താൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പണം മുൻകൂർ ലഭിച്ചില്ലെന്ന് സ്വാകാര്യ ആശുപത്രികളും നിഷ്കർഷിക്കരുത്. രേഖകൾ കൈവശമില്ലെന്ന കാരണത്താലും ചികിത്സ നിഷേധിക്കരുത്. കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് ഇവരെ മാറ്റുമ്പോൾ സുരക്ഷിതമായ യാത്ര ഉറപ്പാക്കണമെന്നും ജസ്റ്റിസുമാരായ സുശ്രുത് അരവിന്ദ് ധർമ്മാധികാരിയും വി.എം. ശ്യാംകുമാറും ഉൾപ്പെട്ട ഡിവിഷൻബെഞ്ച് വ്യക്തമാക്കി. 2018ലെ കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ്സ് നിയമവും ചട്ടങ്ങളും ശരിവച്ച

ബഹുമാനപ്പെട്ട കുട്ടനാട് മെട്രോ ഡെയിലി പ്രേക്ഷകരെ ഈ ചാനലിന്റെ ന്യൂസ് കഴിഞ്ഞ കുറച്ച് ദിവസമായിട്ട് അപ്ഡേഷൻ ചെയ്യാൻ പറ്റാതെ വന്നത് ഈ ചാനലുമായിട്ട് ബന്ധപ്പെട്ട് ഒത്തിരി കാര്യങ്ങൾ ചെയ്തു തീർക്കേണ്ടതുണ്ട് 2026 ജനുവരി ഒന്നിന് ഈ ചാനലിന്റെ പൂർണമായിട്ടുള്ള പ്രവർത്തനം AI സംവിധാനം ഉൾപ്പെടെ പ്രവർത്തനം ആരംഭിക്കും അതിനുവേണ്ടിയുള്ള നിരന്തരമായിട്ടുള്ള യാത്രയിലാണ് ചില ദിവസങ്ങളിൽ അപ്ഡേഷൻ ചെയ്യാൻ പറ്റത്തില്ല യാത്രകളുടെ ഭാഗമായിട്ട് പോകേണ്ടതുണ്ട് വെളുപ്പിന് നാലുമണിക്കാവും പോണം ദയവായി എല്ലാവരും ക്ഷമിക്കുക

വെളുപ്പിനെ നാലുമണിക്ക് തുടങ്ങിയാലേ ഏകദേശം ഒരു ആറരയാവുമ്പോൾ ഇതിന്റെ ന്യൂസ് വീഡിയോസ് ഉൾപ്പെടെ ലോഡ് ചെയ്യാൻ പറ്റുകയുള്ളൂ യാത്രയുടെ ഭാഗമായിട്ട് ചില ദിവസങ്ങളിൽ ന്യൂസ്‌ ചെയ്യാൻ പറ്റില്ല ദയവായി സഹകരിക്കുക

നൂറിൽ തൊട്ട് തക്കാളി,​ പച്ചക്കറി വില കുതിക്കുന്നു

ണ്ടാഴ്ച മുമ്പ് തക്കാളി വില കിലോയ്ക്ക് 40-50 രൂപ. ഇപ്പോൾ നൂറു രൂപ. കാരറ്റ് 80 രൂപയിൽ നിന്ന് 100- 105ലെത്തി. മുരിങ്ങയ്ക്ക വില കിലോയ്ക്ക് 200 രൂപ. ഇവയുൾപ്പെടെ സംസ്ഥാനത്ത് പൊതുവിപണിയിൽ മിക്ക പച്ചക്കറികൾക്കും വില കുതിച്ചുയരുന്നു. ശബരിമല സീസണിൽ പച്ചക്കറിക്ക് ഡിമാൻഡ് കൂടിയതും മഴയത്ത് വിളനാശം സംഭവിച്ചതുമാണ് കാരണം. പയർ വില നൂറിൽ നിന്ന് 130 രൂപയിലെത്തി. വഴുതനയ്ക്ക് 120 രൂപ. രണ്ടാഴ്ച മുമ്പ് 90 രൂപ. പച്ചമുളക്, ഇഞ്ചി എന്നിവയുടെ വിലയും നൂറു

പി.എം ശ്രീക്ക് പിന്നാലെ ലേബർ കോഡ് വിവാദം

വേണ്ടത്ര കൂടിയാലോചനയില്ലാതെ പി.എം ശ്രീ പദ്ധതിയിൽ ഒപ്പുവച്ചതിന്റെ വിവാദത്തിൽ നിന്ന് ഒരുവിധം കരകയറി വരുന്നതിന് പിന്നാലെ തൊഴിൽ വകുപ്പ് ലേബർ കോഡിന് കരട് ചട്ടം തയ്യാറാക്കിയത് അടുത്ത വിവാദത്തിന് തിരികൊളുത്തി. വിഷയം തണുപ്പിക്കാൻ തൊഴിൽ മന്ത്രി വി. ശിവൻകുട്ടി ഇന്ന് ട്രേഡ് യൂണിയനുകളുടെ ഓൺലൈൻ യോഗം വിളിച്ചിട്ടുണ്ട്. ഇടതുമുന്നണിയോ തൊഴിലാളി സംഘടനകളോ അറിയാതെ 2021ലാണ് ലേബർ കോഡിന്റെ കരട് തയ്യാറാക്കിയത്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ലേബർ കോഡിനെതിരെ തൊഴിലാളി സംഘടനകൾ സമരം ചെയ്യുമ്പോഴാണ് അതിനുവേണ്ടിയുള്ള കരട് സംസ്ഥാനം

സ്വർണക്കൊള്ള: എസ്.ഐ.ടി ചോദ്യമുനയിൽ പത്മകുമാർ, ഇന്ന് വൈകിട്ടുവരെ കസ്റ്റഡിയിൽ

ഉത്തരവാദി ബോർഡെന്ന് തന്ത്രിമാർ തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയുടെ ചുരുളഴിക്കാൻ ദേവസ്വംബോർഡ് മുൻ പ്രസിഡന്റ് എ.പത്മകുമാറിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) വിശദമായി ചോദ്യംചെയ്യുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് സ്വർണപ്പാളികളും ശ്രീകോവിലിന്റെ കട്ടിളയുമടക്കം കൈമാറിയ തീരുമാനത്തിലേക്ക് എത്തിയത് എങ്ങനെയാണ്? എന്തായിരുന്നു ലക്ഷ്യം? വിദേശയാത്രകളുടെ ലക്ഷ്യമെന്ത്? അനുഗമിച്ചത് ആരൊക്കെ?വിദേശത്ത് ആരെയൊക്കെ കണ്ടു? എന്നിവയടക്കം ചോദിച്ചറിയും. പോറ്റിയുമായുള്ള സാമ്പത്തിക, റിയൽ എസ്റ്റേറ്റ് ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും തേടും. ആറന്മുളയിലെ വീട്ടിലെ റെയ്ഡിൽ പിടിച്ചെടുത്ത രേഖകളെക്കുറിച്ചും വ്യക്തത വരുത്തും. ഇന്ന് വൈകിട്ട് 5വരെയാണ് പത്മകുമാറിനെ എസ്.ഐ.ടിയുടെ

കേരളം മാവോയിസ്‌റ്റ് മുക്തം: 5 കേസുകളിൽ അന്വേഷണം അന്തിമഘട്ടത്തിൽ

നക്‌സൽ, മാവോയിസ്റ്റ് മുക്തരാജ്യമെന്ന കേന്ദ്രസർക്കാർ ലക്ഷ്യത്തിലേക്ക് അടുക്കുമ്പോൾ കേരളത്തിലെ അഞ്ച് കേസുകളിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ)യുടെ അന്വേഷണം അന്തിമഘട്ടത്തിലാണ്. കേരളത്തെ നക്‌സൽ ഭീഷണിമുക്തമായി ഏഴുമാസം മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. കീഴടങ്ങിയാൽ പുനരധിവാസം ഉറപ്പാക്കാമെന്ന കേന്ദ്രസർക്കാർ വാഗ്ദാനം സ്വീകരിച്ചാണ് മാവോയിസ്റ്റുകൾ സായുധപോരാട്ടം അവസാനിപ്പിച്ചത്. പ്രമുഖ നേതാക്കൾ അറസ്റ്റിലാവുകയോ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുകയോ ചെയ്തത് മാവോയിസ്റ്റ് പ്രവർത്തനം ദുർബലമാക്കി. സംഘടനയിലേക്ക് യുവാക്കൾ വരാത്തതും ശക്തിനശിപ്പിച്ചിരുന്നു. തുടർന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യയുടെ (മാവോയിസ്റ്റ്) മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്

തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു: സ്ഥാനാർത്ഥികൾ 75,632: ചിഹ്നത്തിൽ മുന്നിൽ ബി.ജെ.പി

നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള സമയം കഴിഞ്ഞതോടെ തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മാറ്റുരയ്ക്കുന്നത് 75,632 പേർ. 56 പാർട്ടികളാണ് മത്സരിക്കുന്നത്. പാർട്ടി ചിഹ്നത്തിൽ കൂടുതൽ പേർ മത്സരിക്കുന്നത് ബി.ജെ.പിയിൽ നിന്നാണ്. 19,262 പേരാണ് താമര ചിഹ്നത്തിൽ മത്സരിക്കുന്നത്. കോൺഗ്രസിന്റെ കൈപ്പത്തി ചിഹ്നത്തിൽ 17,497 പേരും സി.പി.എമ്മിന്റെ അരിവാൾ ചുറ്റിക നക്ഷത്രത്തിൽ 14,802പേരും ജനവിധി തേടുന്നുണ്ട്. സി.പി.ഐയുടെ അരിവാളും നെൽക്കതിരിൽ 2,958 പേരും, മുസ്ളിംലീഗിന്റെ ഏണി ചിഹ്നത്തിൽ 3,639 പേരും മത്സരിക്കുന്നു. 23,576 സീറ്റുകളിലാണ് എൽ.ഡി.എഫും യു.ഡി.എഫും മത്സരിക്കുന്നത്. എൻ.ഡി.എ

Scroll to Top