കാലിക്കറ്റ് വി.സി:സെർച്ച് കമ്മിറ്രിയിലേക്ക് സെനറ്റ് പ്രതിനിധിയെ കണ്ടെത്തണം
കാലിക്കറ്റ് സർവകലാശാലയിലെ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിനായുള്ള സെർച്ച് കം സെലക്‌ഷൻ കമ്മിറ്റിയിലേക്ക് പുതിയ സെനറ്റ് പ്രതിനിധിയെ 30 ദിവസത്തിനകം കണ്ടെത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇതിനായി സെനറ്റ് യോഗം വിളിച്ചുചേർക്കാനും കോടതി സർവകലാശാലയോട് ആവശ്യപ്പെട്ടു. സെനറ്റ് പ്രതിനിധിയായി നേരത്തേ നിശ്ചയിച്ച പ്രൊഫ. എ. സാബു താത്പര്യമില്ലെന്ന് അറിയിച്ച സാഹചര്യത്തിലാണ് നടപടി. പുതുതായി നിശ്ചയിക്കുന്ന അംഗത്തിന്റെ സമ്മതം തേടിയശേഷം മാത്രമേ തീരുമാനം ചാൻസലറെ അറിയിക്കാവൂ എന്നും കോടതി നിർദ്ദേശിച്ചു. വി.സി നിയമന നടപടികൾക്കായി ഗവർണർ ഇറക്കിയ വിജ്ഞാപനം ചോദ്യംചെയ്ത് […]