സുവിശേഷത്തിന്റെ കൊടിയടയാളം
ക്രൈസ്‌തവ ജനതയെ മാത്രമല്ല ലോകത്തിലെ സമാധാനകാംക്ഷികളായ എല്ലാ മനുഷ്യരെയും ദുഃഖിപ്പിക്കുന്നതാണ് വത്തിക്കാന്റെ അധിപതി ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗം. സാധാരണക്കാരന്റെയും ദരിദ്രന്റെയും മാനസികാവസ്ഥ ഉൾക്കൊണ്ട് അവർക്കായി ഇത്രയധികം സംസാരിച്ചിട്ടുള്ള മറ്റൊരു പോപ്പ് വത്തിക്കാനിൽ ഉണ്ടായിട്ടില്ലെന്നു പറഞ്ഞാൽ അതൊരു സ്തുതിവാക്യമായി മാറില്ല. അത്രമാത്രം പാവപ്പെട്ടവരെ സ്നേഹിച്ചിരുന്നു, അദ്ദേഹം. അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ചത് താൻ ജനിച്ചുവളർന്ന നാടിന്റെ അവികസിതാവസ്ഥയും ഇടപഴകിയ സാധാരണ മനുഷ്യരുടെ നിഷ്‌കളങ്ക പ്രേമവുമായിരുന്നു. പാവപ്പെട്ടവർക്കു വേണ്ടി നിരന്തരം സംസാരിക്കുന്നതിന്റെ പേരിൽ ‘കമ്മ്യൂണിസ്റ്റ് പോപ്പ്” എന്നു പോലും അദ്ദേഹം പരിഹസിക്കപ്പെട്ടിരുന്നു. […]