ആൺസുഹൃത്തുക്കളുമായി ചേർന്ന് വളർത്തമ്മയെ കൊന്ന് 13 വയസുകാരി
ന്യൂഡൽഹി: തെരുവിൽ ഉപേക്ഷിക്കപ്പെട്ട ആ കുഞ്ഞിന് അന്ന് മൂന്നു ദിവസം മാത്രം പ്രായം. മക്കളില്ലാതിരുന്ന രാജലക്ഷ്മിയും ഭർത്താവും ചേർന്ന് കുഞ്ഞിനെ ദത്തെടുത്തു. അധികം വൈകാതെ രാജലക്ഷ്മിയുടെ ഭർത്താവ് മരിച്ചു. കുഞ്ഞിനെ രാജലക്ഷ്മി വളർത്തി. പതിമൂന്നാം വയസിൽ ആ മകൾ രാജലക്ഷ്മിയെ കൊലപ്പെടുത്തി. ഒഡീഷയിലാണ് സംഭവം. രണ്ട് ആൺസുഹൃത്തുക്കളുമായി ചേർന്നാണ് എട്ടാം ക്ലാസുകാരി ഈ ക്രൂരകൃത്യം നടത്തിയത്. സംഭവത്തിൽ പെൺകുട്ടിയെയും ക്ഷേത്രത്തിലെ പൂജാരിയായ ഗണേഷ് രത് (21), സുഹൃത്ത് ദിനേശ് സാഹു (20) എന്നിവരെയും അറസ്റ്റ് ചെയ്തു. ഗജപതി […]