മെഡിസെപ് പ്രീമിയം, ആനുകൂല്യം കൂട്ടും; ചേരാതിരിക്കാൻ ഓപ്ഷൻ വരും
തിരുവനന്തപുരം:സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് തുടരാൻ സർക്കാർ തീരുമാനം. സമഗ്രമായി പരിഷ്കരിക്കും. ഇതിനുള്ള ശുപാർശകൾ സമർപ്പിക്കാൻ നിയോഗിച്ച ശ്രീറാം വെങ്കിട്ടരാമൻ സമിതി ചൊവ്വാഴ്ച ധനവകുപ്പിന് റിപ്പോർട്ട് സമർപ്പിച്ചു. തുടർ നടപടികൾ സ്വീകരിക്കാൻ ധനകാര്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലിനെ ചുമതലപ്പെടുത്തി. പദ്ധതിയിൽ നിന്നു വിട്ടുനിൽക്കാനുള്ള ഓപ്ഷൻ സമിതി ശുപാർശ ചെയ്തിട്ടുണ്ട്. സർവീസ് സംഘടനകൾ ഈ ആവശ്യം ശക്തമായി ഉന്നയിച്ചിരുന്നു. പദ്ധതി പരിഷ്ക്കരിച്ചതിന് ശേഷം പുതിയ ടെൻഡർ വിളിച്ചായിരിക്കും കരാർ നൽകുക. കാലാവധിയും പുനഃപരിശോധിക്കും. […]