കപ്പലിലെ എണ്ണയും കണ്ടെയ്നറുകളും വീണ്ടെടുക്കാനുള്ള ദൗത്യത്തിന് തുടക്കം
കൊച്ചി: മുങ്ങിയ ചരക്കുകപ്പൽ എം.എസ്.സി എൽസ 3ൽ നിന്ന് ഇന്ധനവും കണ്ടെയ്‌നറുകളും വീണ്ടെടുക്കുന്ന ദൗത്യം ആരംഭിച്ചു.മൂന്ന് ഘട്ടമായി ആസൂത്രണം ചെയ്യുന്ന ദൗത്യം ജൂലായ് ഏഴിന് പൂർത്തിയാകും. തന്ത്രപ്രധാനമേഖലയിൽ നിന്ന് കപ്പൽ നീക്കാനാണ് ഇന്നലെ കൊച്ചിയിൽ ചേർന്ന ഉന്നതതലയോഗം നിർദേശം നൽകിയത്. അതിനാൽ ഉപേക്ഷിക്കാനുള്ള നീക്കത്തിൽനിന്ന് കമ്പനിക്ക് പിൻമാറേണ്ടിവരും കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം ഡയറക്ടർ ജനറൽ ഒഫ് ഷിപ്പിംഗ് ശ്യാം ജഗന്നാഥന്റെ സാന്നിദ്ധ്യത്തിലായിരുന്നു യോഗം. സംസ്ഥാന സർക്കാർ പ്രതിനിധികൾ, മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി പ്രതിനിധികൾ, കസ്റ്റംസ്, കോസ്റ്റ് […]