കടലിലെ എണ്ണപ്പാട നീക്കാൻ ബാർബർ ഷോപ്പിലെ മുടി
കൊച്ചി: മുടിവെട്ടുകടയിൽ മൂലയിൽതള്ളുന്ന ചാക്കുകണക്കിന് തലമുടിയുണ്ടെങ്കിൽ കടലിലെ എണ്ണപ്പാട അപ്രത്യക്ഷമാക്കാം ! തലമുടികൊണ്ട് നിർമ്മിക്കുന്ന ചെറുമാറ്റുകൾക്കും ബൂമുകൾക്കും ( കടലിൽ എണ്ണ പടരാതിരിക്കാൻ ഉപയോഗിക്കുന്ന തടയണകൾ) അതിവേഗം വെള്ളത്തിലെ എണ്ണ ഊറ്റിയെടുക്കാനാകും. തലമുടി അതിന്റെ ഭാരത്തിന്റെ അഞ്ചിരട്ടി എണ്ണ ആഗീരണം ചെയ്യും. എണ്ണ പടർന്നയിടത്ത് ഇവയിട്ട് ഉയർത്തിയെടുത്താൽ മതി. സാൻഫ്രാൻസിസ്‌കോയിലെ ലിസ ഗൗട്ടിയറും പങ്കാളി പാട്രിക്കും പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിട്ട് 1998ൽ രൂപീകരിച്ച മാറ്റർ ഒഫ് ട്രസ്റ്റാണ് ഇതിന്റെ ഉപജ്ഞാതാക്കൾ. അമേരിക്കയിലെ 10 ലക്ഷം മുടിവെട്ടുകടകളെ ആശ്രയിച്ചാണ് […]