വെള്ളപ്പൊക്ക കാലത്ത് കുട്ടനാടിന് ആശ്രയം ജലഗതാഗത വകുപ്പ്
കുട്ടനാട് : നിർത്താതെ കോരിച്ചൊരിയുന്ന പേമാരിയിൽ കുട്ടനാട്ടിലെ പ്രധാന റോഡുകൾക്ക് പുറമെ വലുതും ചെറുതുമായ റോഡുകളിലെല്ലാം വെള്ളക്കെട്ടു നിറയുകയും കരമാർഗമുള്ള യാത്ര ഏറെക്കുറെ നിലയ്ക്കുകയും ചെയ്തതോടെ ഒരിക്കൽ കൂടി ജലഗതാഗതവകുപ്പ് കുട്ടനാടൻ ജനതയുടെ പ്രധാന ആശ്രയമാകുന്നു. ആലപ്പുഴയിൽ നിന്ന് കുട്ടമംഗലം,കൈനകരി വഴി നെടുമുടിയിലേക്കും അവിടെ നിന്ന് തിരിച്ചും നടത്തുന്ന സർവ്വീസുകൾക്ക് പുറമെ പുളിങ്കുന്ന് സബ് സ്റ്റേഷനിൽ നിന്നും കിടങ്ങറയിലേക്കും രാമങ്കരിയിലേക്കും കൂടാതെ കോട്ടയത്തേക്കും നടത്തിവരുന്ന ട്രിപ്പുകളാണ് വെള്ളപ്പൊക്ക കാലത്ത് കുട്ടനാടൻ ജനതയുടെ പ്രധാന ആശ്രയമായി മാറിയത്. കാലവർഷം […]