Author name: Rajesh R

ട്രെയിൻ, വാട്ടർ മെട്രോയ്ക്ക് പിന്നാലെ കൊച്ചിയിലേക്ക് ലൈറ്റ് ട്രാമും എത്തുന്നു

തിരുവനന്തപുരം: കൊച്ചി നഗരത്തിലെ ഗതാഗതകുരുക്കിന് പരിഹാരമുണ്ടാക്കാൻ മെട്രോ റെയിലിന് പുറമേ ലൈറ്റ് ട്രാം പദ്ധതിയും പരിഗണനയിൽ. നടപടി പൂർത്തിയായാൽ രാജ്യത്ത് ആദ്യമായി ലൈറ്റ് ട്രാം നടപ്പാക്കുന്ന നഗരമായി കൊച്ചി മാറും. കൊൽക്കത്തയിലാണ് ട്രാം സർവീസ് നിലവിലുള്ളതെങ്കിലും അത് നിറുത്താൻ ആലോചിക്കുകയാണ്. യൂറോപ്യൻ നഗരങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന പൊതുഗതാഗതമായ ട്രാമിന്റെ ചെറുപതിപ്പാണ് ഓസ്ട്രേലിയയിലെ ബ്രിസ് ബേണിൽ ഉപയോഗിക്കുന്ന ലൈറ്റ് ട്രാം. വൈദ്യുതി ഉപയോഗിച്ച് ഓടുന്ന ഈ വാഹനം ട്രെയിനിന്റെ മാതൃകയിൽ മൂന്ന് കോച്ചുകളുള്ള 240പേർക്ക് ഇരുന്ന് യാത്ര ചെയ്യാം. […]

ചികിത്സാപ്പിഴവ് ആരോപണം,​ പ്രമുഖ ഡോക്ടർക്ക് വധ ഭീഷണി

കൊച്ചി: ചികിത്സാപ്പിഴവ് ആരോപിച്ച് കൊച്ചിയിലെ പ്രമുഖ ക്യാൻസർ ചികിത്സാ വിദഗ്ദ്ധനെയും കുടുംബത്തെയും വധിക്കുമെന്ന് ഗൂഢസംഘത്തിന്റെ ഭീഷണി. മരിച്ച കുട്ടിയുടെ കുടുംബത്തിന് 8.25 ലക്ഷം രൂപ നൽകിയില്ലെങ്കിൽ കൊല്ലുമെന്നാണ് കത്തിൽ പറയുന്നത്. സിറ്റിസൺ ഫോർ ജസ്റ്റിസ് എന്ന സംഘത്തിന്റെ പേരിൽ മുംബയിൽ നിന്ന് മേയ് 17നാണ് തപാലിൽ കത്ത് ലഭിച്ചത്. വൈദ്യരംഗത്ത് ഏറെ പ്രശസ്തനായ ഡോക്ടർ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമാണ്. ഡോക്ടറുടെ പരാതിയിൽ സിറ്റി പൊലീസ് അന്വേഷണം ആരംഭിച്ചു. ഡോക്ടറുടെ ചികിത്സാ പിഴവുമൂലം ഒരു പെൺകുട്ടി മരിച്ചെന്നും പിന്നാലെ

ജില്ലയിൽ മഴയ്ക്ക് നേരിയ ശമനം അടങ്ങാതെ കിഴക്കൻ വെള്ളം

ആലപ്പുഴ: ജില്ലയിൽ ഇന്നലെ ഉച്ചയോടെ മഴയുടെ ശക്തി കുറഞ്ഞെങ്കിലും കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിൽ ജലനിരപ്പ് ഉയർന്നു. ഇടറോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമാണ്. ഇന്നലെ ആദ്യം യെല്ലോ അലർട്ട് പ്രഖ്യാപിച്ചെങ്കിലും പിന്നീട് പിൻവലിച്ച് ഓറഞ്ച് അലർട്ടാക്കി. പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഇന്ന് മഴ ശക്തമായാൽ ജലനിരപ്പ് ഇനിയും ഉയരും. ഇവിടെ ഇന്നലെ ഓറഞ്ച് അലർട്ടായിരുന്നതിനാൽ 24 മണിക്കൂറിനുള്ളിൽ കിഴക്കൻ വെള്ളം ഒഴുകിയെത്തും. അപ്പർകുട്ടനാട്, കുട്ടനാട് മേഖലകളിൽ ഇന്നലെ റോഡിൽ വെള്ളം കയറിയതോടെ വിവിധ മേഖലകളിൽ ഗതാഗതം തടസപ്പെട്ടു. വിവിധ

മഴയും കാറ്റും കടൽക്ഷോഭവും, 7 ദിവസത്തിനിടെ 33 മരണം

തിരുവനന്തപുരം: കഴിഞ്ഞ ഏഴു ദിവസത്തിനിടെ മഴയിലും കടൽക്ഷോഭത്തിലുമായി മരിച്ചവരുടെ എണ്ണം 33 ആയി. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ഒറ്റപ്പട്ട കനത്ത മഴ തുടരുന്നു. ശക്തമായ കാറ്റിലും മഴയിലും ജില്ലയിൽ 24 വീടുകൾ ഭാഗികമായി തകർന്നു. ആദിച്ചനല്ലൂർ പഞ്ചായത്തിലെ നിലമേൽ 5-ാം വാർഡിൽ വെള്ളക്കട്ട് രൂപപ്പെട്ട് രണ്ട് വീടുകൾ ഒറ്റപ്പെട്ടതിനെ തുടർന്ന് പഞ്ചായത്തിനോട് ചേർന്നുള്ള പകൽവീട്ടിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. ആലപ്പുഴ ജില്ലയിൽ ഇന്നലെ രണ്ടു മുങ്ങിമരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഹരിപ്പാട് നെടുന്തറ ചാക്കാട്ട് കിഴക്കതിൽ സ്റ്റീവ്

വാക്കിൽ ഉറയ്ക്കാതെ അൻവർ; വഴിയടച്ച് യു.ഡി.എഫ്

ലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് രാവിലെ പ്രഖ്യാപിച്ച പി.വി. അൻവർ വൈകിട്ട് വീണ്ടും നിലപാട് മാറ്റി. അതേസമയം, അൻവറുമായി ഇനി ചർച്ചകൾ വേണ്ടെന്ന നിലപാടിലാണ് കോൺഗ്രസ് നേതൃത്വം. മത്സരിക്കാൻ പ്രവർത്തകരുടെ സമ്മർദ്ദമുണ്ടെന്നും രണ്ട് ദിവസത്തിനകം തീരുമാനമാകുമെന്നും അൻവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. ചിലർ പണവുമായി എത്തുന്നുണ്ട്. അവരുടെ നിർദ്ദേശം ചർച്ച ചെയ്യും. മത്സരിക്കാൻ പണമില്ലെന്നും വി.ഡി.സതീശൻ നേതൃത്വം നൽകുന്ന യു.ഡി.എഫിലേക്ക് ഇല്ലെന്നുമാണ് ഇന്നലെ രാവിലെ പറഞ്ഞത്. മത്സരിക്കാൻ കോടികൾ വേണം. കോടികൾ വരുമാനമുണ്ടായിരുന്ന താൻ സാമ്പത്തികമായി തകർന്നു. ജനങ്ങൾക്ക്

തിരുവനന്തപുരം – കൊല്ലം വ്യവസായ ശൃംഖല, റെയിൽ, റോഡ് കണക്ടിവിറ്റി ; വിഴിഞ്ഞം പോർട്ട് സിറ്റി വരുന്നു

തിരുവനന്തപുരം: വിഴിഞ്ഞം കേന്ദ്രമാക്കി വികസനം അതിവേഗം സാദ്ധ്യമാക്കാൻ സംസ്ഥാന സർക്കാർ പുതിയ കമ്പനി രൂപീകരിച്ചു. ദുബായും സിങ്കപ്പൂരും പോർട്ട് സിറ്റി വികസിപ്പിച്ചത് മാതൃകയാക്കും. കിഫ്ബിയുടെ നിയന്ത്രണത്തിൽ രൂപീകരിക്കുന്ന പുതിയ കമ്പനി രജിസ്റ്റർ ചെയ്യാൻ ഇന്നലെ അപേക്ഷ നൽകി. കിഫ്കോർ ലിമിറ്റഡ്, അല്ലെങ്കിൽ കിഫ്ഡാക് ലിമിറ്റഡ് എന്നായിരിക്കും പേര്. കമ്പനി രൂപീകരണത്തിന് രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള നടപടികൾക്ക് കിഫ്ബിയുടെ കൺസൾട്ടന്റ് കമ്പനിയായ കിഫ്കോണിനെ ചുമതലപ്പെടുത്തി. കൊല്ലം-ചെങ്കോട്ട ദേശീയപാത, കൊല്ലം-ചെങ്കോട്ട റെയിൽവേ ലൈൻ, പുതിയ ഗ്രീൻഫീൽഡ് ദേശീയപാത, വിഴിഞ്ഞം-കൊല്ലം ദേശീയ പാത,

അര മണിക്കൂർ കൂടുതൽ ക്ളാസ് , ഹൈസ്കൂളിന് 6 ശനി പ്രവൃത്തിദിനം; അദ്ധ്യയന വർഷത്തിന് നാളെ തുടക്കം

തിരുവനന്തപുരം: പുതിയ സമയക്രമവുമായി പുതിയ അദ്ധ്യയനവർഷം നാളെ തുടങ്ങുന്നു. ഹൈസ്കൂളിന് രാവിലെയും വൈകിട്ടും 15 മിനിട്ട് വീതമാണ് കൂടുന്നത്. ക്ലാസ് രാവിലെ 9.45 ന് ആരംഭിച്ച് 4.15ന് അവസാനിക്കും. സ്‌കൂൾ അക്കാഡമിക കലണ്ടർ സംബന്ധിച്ച ഉത്തരവിൽ മന്ത്രി വി.ശിവൻകുട്ടി ഒപ്പുവച്ചു. 1100 മണിക്കൂർ പഠനസമയം ഉറപ്പാക്കാൻ ആറ് ശനിയാഴ്ചകൾ ഹൈസ്കൂളിന് പ്രവൃത്തിദിനമായിരിക്കും. തുടർച്ചയായി ആറ് പ്രവൃത്തിദിനങ്ങൾ വരാത്ത ആഴ്ചകളിലായിരിക്കും ശനി ക്ളാസ്. ഇങ്ങനെ 204 പ്രവൃത്തിദിനങ്ങളാണ് ഉറപ്പാക്കുന്നത്. യു.പി ക്ളാസുകളിൽ ആയിരം മണിക്കൂർ അദ്ധ്യയനം ഉറപ്പാക്കാൻ രണ്ട്

ജപ്തിചെയ്ത വീട് തുറന്ന് സർട്ടിഫിക്കറ്റ് വീണ്ടെടുത്ത് നൽകി എം.എൽ.എ

കരുനാഗപ്പള്ളി: സ്വകാര്യ ബാങ്കുകാർ സീൽ ചെയ്‌ത വീടിന്റെ പൂട്ട് തുറന്ന് സർട്ടിഫിക്കറ്റുകൾ വീണ്ടെടുത്ത് നൽകി സി.ആർ.മഹേഷ് എം.എൽ.എ. കാഴ്ച നഷ്ടപ്പെട്ട അഴീക്കൽ പനമൂട്ടിൽ അശ്വതി അനിമോനാണ് എം.എൽ.എയുടെ ഇടപെടൽ ആശ്വാസമായത്. അശ്വതിയുടെ മകളുടെ സർട്ടിഫിക്കറ്റുകളും മറ്റുരേഖകളും വീടിനകത്തായിരുന്നു. ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും വീട് തുറക്കാൻ തയ്യാറായില്ല. തുടർന്നാണ് എം.എൽ.എയോട് സഹായം അഭ്യർത്ഥിച്ചത്. ബാങ്ക് അധികൃതരെ ഇന്നലെ എം.എൽ.എ വിളിച്ചുവരുത്തി സർട്ടിഫിക്കറ്റുകളും മറ്റ് രേഖകളും എടുത്തുനൽകുകയായിരുന്നു. തുടർന്ന് വീണ്ടും പൂട്ടി സീൽ ചെയ്‌തു. ആലപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫിനാൻസിൽ നിന്ന്

ദുരന്തമുഖത്തെ കുരുന്നുകൾ നാളെ പുതിയ ക്ളാസ് മുറിയിൽ

തിരുവനന്തപുരം: ഉരുൾദുരന്തം 33 സഹപാഠികളെ പറിച്ചെടുത്തതിന്റെ നീറ്റൽ ഉള്ളിലൊതുക്കി വെള്ളാർമല ജി.വി.എച്ച്.എസ്.എസിലെ കുരുന്നുകൾ നാളെ പുതിയ സ്കൂൾ കെട്ടിടത്തിൽ അദ്ധ്യയനം തുടങ്ങും. മേപ്പാടി ജി.എച്ച്.എസ്.എസിനോട് ചേർന്ന് ബിൽഡേഴ്സ് അസോസിയേഷൻ ഒഫ് ഇന്ത്യയാണ് 12 ക്ളാസ് മുറികൾ പണിതുനൽകിയത്. ഇവരുടെ സ്കൂളിനെ ഉരുൾ അപ്പാടെ വിഴുങ്ങിയിരുന്നു. 14 കിലോമീറ്റർ അകലെ മേപ്പാടി ജി.എച്ച്.എസ്.എസിൽ 2024 സെപ്തംബർ രണ്ടിന് സർക്കാർ പുനഃപ്രവേശനം നൽകി. ഇവിടെ രണ്ട് സ്കൂളിന് സൗകര്യക്കുറവ് പ്രശ്നമായി. തുടർന്നാണ് ബിൽഡേഴ്സ് അസോസിയേഷൻ നന്മയുടെ മാതൃകയായത്. മണിപ്പാൽ ഫൗണ്ടേഷൻ

ജില്ലയിൽ ഇന്ന് രണ്ട് മരണം ആകെ മരണം ആറായി

ആലപ്പുഴ: മഴയ്ക്ക് നേരിയശമനമുണ്ടായെങ്കിലും ജില്ലയുടെ കാലവർഷക്കെടുതിക്ക് അയവില്ല. ഇന്നലെ രണ്ട് പേരുടെ ജീവനാണ് നഷ്ടമായത്. ഇതോടെ കാലവർഷക്കെടുതിയിൽ ജില്ലയിൽ മരിച്ചവരുടെ എണ്ണം ആറായി. ഭരണിക്കാവിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കർഷകൻ വെള്ളത്തിൽ വീണ് മരിച്ചു. ഭരണിക്കാവ് കട്ടച്ചിറ വാർഡിൽ ചക്കാലത്ത് കിഴക്കതിൽ പത്മകുമാറാണ് (66) മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. വീടിന് സമീപമുള്ള തോട്ടിലാണ് വീണത്. സ്ഥലത്ത് വൈദ്യുതി ഇല്ലാതിരുന്നതിനാൽ ആരും അറിഞ്ഞില്ല. ഇന്നലെ രാവിലെയാണ് വീട്ടുകാർ വിവരം അറിഞ്ഞത്. വള്ളികുന്നം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ:

Scroll to Top