Author name: Rajesh R

കര കയറാൻ കാംകോ 635 പവർ ടില്ലറുകൾ അസാമിലേക്ക്

ആലുവ: അഞ്ച് വർഷത്തോളമായി നഷ്ടത്തിൽ പ്രവർത്തിക്കുന്ന പ്രമുഖ പൊതുമേഖല സ്ഥാപനമായ അത്താണി കേരള അഗ്രോ മെഷിനറി കോർപ്പറേഷൻ ലിമിറ്റഡ്കാം (കാംകോ) കരകയറാനുള്ള കഠിന ശ്രമത്തിലേക്ക് കടന്നു. ഇതിന്റെ ഭാഗമായി 635 പവർ ടില്ലറുകളും 20 പവർ റീപ്പറുകളും അനുബന്ധ ഉപകരണങ്ങളും റെയിൽ മാർഗം കഴിഞ്ഞ ദിവസം അസാമിലേക്ക് കയറ്റി അയച്ചു. ഏകദേശം 11 കോടി രൂപയോളം വില വരുന്ന കാർഷിക ഉപകരണങ്ങളാണ് അയച്ചത്. കാംകോയുടെ അത്താണി യൂണിറ്റിൽ നിന്ന് 400 ടില്ലറുകളും പാലക്കാട് യൂണിറ്റിൽ നിന്ന് 235 […]

വെടിനിറുത്തൽ: ഹമാസിന് മുന്നറിയിപ്പുമായി ഇസ്രയേൽ

ടെൽ അവീവ്: ഗാസയിലെ വെടിനിറുത്തലിനായി യു.എസ് നിർദ്ദേശിച്ച കരാർ അംഗീകരിച്ചില്ലെങ്കിൽ വേരോടെ ഇല്ലാതാക്കുമെന്ന് ഹമാസിന് മുന്നറിയിപ്പ് നൽകി ഇസ്രയേൽ. ഗാസയിൽ 60 ദിവസത്തെ വെടിനിറുത്തലിനുള്ള കരാറാണ് യു.എസ് നിർദ്ദേശിച്ചത്. കരാറിനെ ഇസ്രയേൽ അംഗീകരിച്ചു. കരാർ പരിശോധിച്ചു വരികയാണെന്നാണ് ഹമാസിന്റെ പ്രതികരണം. വെടിനിറുത്തലിന്റെ ആദ്യ ആഴ്ചയിൽ ഹമാസ് 28 ഇസ്രയേലി ബന്ദികളെ വിട്ടുനൽകണമെന്നും, പകരമായി 1,236 പാലസ്തീനിയൻ തടവുകാരെ ഇസ്രയേലിലെ ജയിലുകളിൽ നിന്ന് മോചിപ്പിക്കണമെന്നും കരാറിൽ പറയുന്നുണ്ട്. കരാറിലെത്തിയാൽ ഗാസയിലേക്ക് കൂടുതൽ മാനുഷിക സഹായങ്ങൾ എത്തിക്കുമെന്ന് മദ്ധ്യസ്ഥ രാജ്യങ്ങളായ

മുഖത്ത് ‘ഇടിയേറ്റ” പാടുമായി മസ്‌ക്, കാരണം മകനോ ലഹരിയോ ?

വാഷിംഗ്ടൺ: അമിത മയക്കുമരുന്ന് ഉപയോഗത്തിന് അടിമയെന്ന റിപ്പോർട്ട് പ്രചരിക്കുന്നതിനിടെ ശതകോടീശ്വരൻ ഇലോൺ മസ്‌കിന്റെ മുഖത്തെ പാടുകൾ ചർച്ചയാകുന്നു. ടെസ്‌ല,​ സ്പേസ് എക്സ് മേധാവിയായ മസ്‌ക് ജനുവരി മുതൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുഖ്യഉപദേഷകനായി തുടരുകയായിരുന്നു. ട്രംപ് രൂപീകരിച്ച താത്കാലിക കമ്മിഷനായ ഡോഷിന്റെ തലവൻ കൂടിയായിരുന്ന മസ്കിന്റെ സർക്കാരിലെ സേവന കാലാവധി വെള്ളിയാഴ്ച അവസാനിച്ചു. സർക്കാരിന്റെ പടിയിറങ്ങുന്ന മസ്കിന് ട്രംപ് വൈറ്റ് ഹൗസിൽ ഒരു യാത്ര അയപ്പ് ചടങ്ങ് സംഘടിപ്പിച്ചിരുന്നു. വലതു കണ്ണിന് സമീപം ‘ഇടിയേറ്റതു പോലെയുള്ള”

പാകിസ്ഥാന്റേത് കള്ളപ്രചാരണം, പിശക് തിരുത്തി തിരിച്ചടിച്ചു: സംയുക്ത സൈനിക മേധാവി

ന്യൂഡൽഹി: പാകിസ്ഥാന്റേത് കള്ളപ്രചാരണമാണെന്നും ആറ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടെന്ന വാദം അസംബന്ധമാണെന്നും സംയുക്ത സൈനിക മേധാവി ജനറൽ അനിൽ ചൗഹാൻ. അതേസമയം യുദ്ധവിമാനം ഏതെങ്കിലും നഷ്ടമായോ എന്നതിൽ വ്യക്തത വരുത്തിയിട്ടില്ല. നഷ്ടമെത്ര എന്നതല്ല,​ തന്ത്രപരമായ പിശകുകൾ കണ്ടെത്താനായതാണ് പ്രധാനം. തെറ്റ് തിരുത്തി രണ്ട് ദിവസത്തിന് ശേഷം ദീർഘദൂര ലക്ഷ്യങ്ങളിലേക്ക് യുദ്ധവിമാനങ്ങൾ പറത്തി. യുദ്ധവിമാനം വീണോയെന്നതല്ല എന്തുകൊണ്ട് വീണു എന്നതാണ് പ്രധാനം. ഓപ്പറേഷൻ സിന്ദൂറിൽ ചില നഷ്ടങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ ഇവയൊക്കെ പരിഹരിച്ച് പാകിസ്ഥാന് കനത്ത തിരിച്ചടി നൽകിയെന്നും ജനറൽ

സ‌ർക്കാർ സ്കൂളുകളിൽ താത്കാലിക നിയമനങ്ങളിലും സംവരണം പാലിക്കണം

രുവനന്തപുരം: സർക്കാർ സ്‌കൂളുകളിൽ ദിവസ വേതനാടിസ്ഥാനത്തിലുള്ള താത്‌കാലിക നിയമനവും സംവരണാടിസ്ഥാനത്തിൽ വേണമെന്ന് വ്യക്തമാക്കി സർക്കാർ ഉത്തരവ്. ഇതനുസരിച്ച് ആദ്യ ഒഴിവ് മെരിറ്റടിസ്ഥാനത്തിലും രണ്ടാം ഒഴിവ് സംവരണ വിഭാഗത്തിലുമാണ് നികത്തേണ്ടത്. പട്ടികവിഭാഗങ്ങളിലും ഒ.ബി.സിയിലും അർഹരായവർ ഇല്ലെങ്കിൽ പൊതുവിഭാഗത്തിൽ നിന്ന് ഒഴിവ് നികത്താം. പി.എസ്‌.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കാണ് റാങ്ക് അടിസ്ഥാനത്തിലുള്ള നിയമനത്തിന് പ്രഥമപരിഗണന. താത്‌കാലിക അദ്ധ്യാപകരുണ്ടെന്ന കാരണത്താൽ സ്ഥിരം ഒഴിവ് പി.എസ്‌.സിക്ക് റിപ്പോർട്ട് ചെയ്യാതിരിക്കരുത്. സ്‌കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തെ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും രജിസ്റ്റർനമ്പർ, പ്രായം

വായനാട്ടുകാർ പറയുന്നു: ആ വാനരന്മാരെക്കൂടി വന്ധ്യംകരിച്ചെങ്കിൽ….

വർഷങ്ങൾക്ക് മുമ്പാണ്. വയനാട് ജില്ലാ ആസ്ഥാനമായ കൽപ്പറ്റ മുൻസീഫ് കോടതിയിൽ അതിപ്രധാനമായ ഒരു കേസിന്റെ വിചാരണ നടക്കുകയാണ്. അപ്പോൾ കോടതിയുടെ ഓട് പൊളിച്ച് മാറ്റി ഒരു വാനരൻ മൂത്രമൊഴിച്ചു! ഏവരും എന്തു ചെയ്യുമെന്നറിയാതെ ഏവരും സ്തബ്‌ധരായി! അന്ന് കോടതിയിൽ വിചാരണ നടന്ന കേസ് ഏതാണെന്ന് കൂടി അറിയേണ്ടെ? കൽപ്പറ്റയിലെ വില്ലേജ് പരിധിയിലുളള വാനരശല്യം ഒഴിവാക്കി തരണമെന്ന് കാണിച്ച് രണ്ടുപേർ നൽകിയ പൊതുതാത്പര്യ കേസ്! ഇതിന്റെ വിചാരണ നടന്ന് കൊണ്ടിരിക്കുമ്പോഴാണ് കേട്ടാൽ വിശ്വസിക്കാനാവാത്ത ഈ സംഭവം നടന്നത്. ഇതന്ന്

വിദ്യാലയങ്ങളിൽ ലഹരിമാഫിയയെ തുരത്തും… മക്കളെ കാക്കാൻ ‘രക്ഷാകവചം’

തിരുവനന്തപുരം: ലഹരിമാഫിയയിൽ നിന്ന് കുട്ടികളെ കാക്കാൻ ‘രക്ഷാകവചം’ ഒരുക്കി എക്സൈസും പൊലീസും. സ്കൂളുകളിൽ ലഹരിവിൽപ്പന കണ്ടെത്താൻ മഫ്‌ത്തിയിൽ നിരീക്ഷണവും ക്യാമ്പസുകളിൽ മിന്നൽറെയ്ഡുകളും ലഹരിയുപയോഗം കണ്ടെത്താൻ കിറ്റുപയോഗിച്ച് ഉമിനീർ പരിശോധനയുമുണ്ടാവും. സ്കൂളുകൾക്കടുത്ത് ലഹരിവിൽക്കുന്ന 10കടകളുടെ ലൈസൻസ് അടുത്തിടെ റദ്ദാക്കി. സ്ഥിരം ലഹരിവിൽപ്പനക്കാരെ കേന്ദ്രനിയമമായ പിറ്റ്-എൻ.ഡി.പി.എസ് ചുമത്തി വിചാരണയില്ലാതെ രണ്ടുവർഷം കരുതൽ തടങ്കലിലാക്കും. ലഹരിക്കാരുടെ സ്വത്തുക്കൾ കണ്ടുകെട്ടും. 1140സ്കൂളുകൾക്കടുത്ത് ലഹരിയിടപാടുകളുണ്ടെന്ന് എക്സൈസ് കണ്ടെത്തിയിരുന്നു. 104സ്കൂളുകൾ തീവ്രലഹരിയുപയോഗമുള്ള ഹോട്ട്സ്പോട്ടുകളാണ്. തിരുവനന്തപുരത്താണ് ഏറ്റവുമധികം-43. സ്കൂളുകളിൽ 325കുട്ടികളുടെ ലഹരിയുപയോഗം കണ്ടെത്തിയിരുന്നു. കോളേജ് വിദ്യാർത്ഥികളിൽ 31.8%ലഹരിയുപയോഗിക്കുന്നു.

ഓൺലൈൻ പരീക്ഷ റദ്ദ് ചെയ്തു

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ പൾമണറി മെഡിസിൻ (കാറ്റഗറി നമ്പർ 370/2024) തസ്തികയിലേക്ക് ജൂൺ 26 ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഓൺലൈൻ പരീക്ഷ റദ്ദ് ചെയ്തു. സർട്ടിഫിക്കറ്റ് പരിശോധന ഇൻഷ്വറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ അസിസ്റ്റന്റ് ഇൻഷ്വറൻസ് മെഡിക്കൽ ഓഫീസർ (പട്ടികവർഗ്ഗം) (കാറ്റഗറി നമ്പർ 338/2024) തസ്തികയിലേക്ക് സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കാത്തവർക്ക് ജൂൺ 2 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. കേരള പൊതുവിദ്യാഭ്യാസ (ഡയറ്റ്) വകുപ്പിൽ ലക്ചറർ ഇൻ

കരുതിയിരിക്കാം കാലവർഷത്തെ…

കാലവർഷം എത്തിയതോടെ മഴക്കാലത്തെ സംബന്ധിച്ച ആശങ്കകളും വർദ്ധിക്കുകയാണ്. മഴക്കാലമെന്നാൽ കെടുതികളുടെ കാലം കൂടിയാണ്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടലുമെല്ലാം പലതരത്തിൽ ജനജീവിതം ദുസ്സഹമാക്കുമ്പോൾ ഇതിനൊപ്പം തന്നെ മഴക്കാലത്ത് വില്ലനാവുന്ന മറ്റൊന്നു കൂടിയുണ്ട്,​ ജലജന്യ രോഗങ്ങൾ. വൈറസ്, ഫംഗസ്, ബാക്ടീരിയ തുടങ്ങി ഒട്ടുമിക്ക രോഗകാരികളും ഏറ്റവും കൂടുതൽ പെരുകുന്നതും രോഗങ്ങൾ പകരുന്നതും ഇക്കാലയളവിലാണ്. സാധാരണ ജലദോഷ പനി മുതൽ ആളെക്കൊല്ലിയായ ടൈഫോയ്ഡ്, ഹെപ്പറ്റെറ്റിസ് എ പോലുള്ള അസുഖങ്ങൾ വരെ മഴക്കാലത്ത് വേഗത്തിൽ പടർന്നു പിടിക്കാം. അതുകൊണ്ടുതന്നെ രോഗം പടർന്നു

കുട്ടികളെ തട്ടാൻ നാടോടി സംഘങ്ങൾ കാക്കണം മക്കളെ, പൊന്നുപോലെ…

തിരുവനന്തപുരം: ചാക്കിലിട്ടും മിഠായി നൽകിയും കുഞ്ഞുങ്ങളെ തട്ടിയെടുക്കുന്ന സംഘങ്ങൾ കേരളത്തിൽ സജീവമായിരിക്കേ, രക്ഷിതാക്കളും സമൂഹവും വളരെയേറെ ജാഗ്രത പാലിക്കണം. അല്ലെങ്കിൽ നമ്മുടെ പൊന്നോമനകൾ ഭിക്ഷാടന മാഫിയകളുടെയോ അധോലോകങ്ങളുടെയോ കൈയിലകപ്പെടും. കഴിഞ്ഞ പത്തുവർഷത്തിനിടെ, 1853കുട്ടികളെ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസിന്റെ കണക്ക്. ഇക്കൊല്ലം ഏപ്രിൽ വരെ 50കുട്ടികളെ തട്ടിക്കൊണ്ടുപോയി. അന്യസംസ്ഥാനക്കാരുടെയടക്കം കുട്ടികളെ തട്ടിക്കൊണ്ടുപോയതിന് കേസില്ലാത്ത സംഭവങ്ങളും അനവധി. തുമ്പില്ലാത്ത കേസുകളുമേറെ. കാണാതായതിൽ ഭൂരിഭാഗംപേരെയും തിരിച്ചുകിട്ടിയെങ്കിലും 2018മുതൽ 2023മാർച്ച് വരെയുള്ള കണക്കുപ്രകാരം 60കുട്ടികളെ കിട്ടാനുണ്ട്. ഇതിൽ 42ആൺകുട്ടികളും 18പെൺകുട്ടികളുമാണ്. 103കുട്ടികളെക്കുറിച്ച് വിവരമില്ലെന്നാണ് അനൗദ്യോഗിക

Scroll to Top