Author name: Rajesh R

ഇരുമുന്നണികൾക്കും വാശി പെരുക്കാൻ പി.വി.അൻവർ

തിരുവനന്തപുരം: ‘പിണറായിസം’ അവസാനിപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിട്ടുള്ള പി.വി.അൻവറിന് എൽ.ഡി.എഫ് മാത്രമല്ല, യു.ഡി.എഫും ഇപ്പോൾ മുഖ്യശത്രുവാണ്. അൻവറിന്റെ പോർവിളി മുമ്പൊരിക്കലുമില്ലാത്ത ഐക്യത്തിലേക്ക് യു.ഡി.എഫിനെ എത്തിക്കുകയും ചെയ്തു. മൃഗീയ ഭൂരിപക്ഷത്തോടെ അധികാരത്തിലുള്ള എൽ.ഡി.എഫിന് നിലമ്പൂർ സാങ്കേതികമായി ഒരു പ്രശ്നവും സൃഷ്ടിക്കില്ല. പക്ഷേ, ഇടതു മുന്നണിവിട്ട അൻവർ മുഖ്യമന്ത്രിയെ വ്യക്തിപരമായി ടാർഗറ്റ് ചെയ്തതോടെ കളിമാറി. യു.ഡി.എഫിലെ ചക്കളത്തിൽ പോരു നോക്കി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്ന തന്ത്രം പയറ്റാൻ കാത്തുനിൽക്കാതെ എം.സ്വരാജിനെ കളത്തിലിറക്കി പോരിന് മൂച്ഛ കൂട്ടിയ ഇടതു പക്ഷം രണ്ടും കല്പിച്ചാണ്. പ്രതിപക്ഷ നേതാവും […]

പ്രവേശനോത്സവം നാടിന്റെ ഉത്സവം

ഇന്ന് അക്കാ‌ഡമിക പുതുവത്സരമാണ്. പുതുവത്സരദിനത്തിൽ സ്‌കൂളിൽ എത്തിച്ചേർന്ന എല്ലാ കുട്ടികളെയും സന്തോഷത്തോടെ സ്വാഗതം ചെയ്യുന്നു. കേരളത്തിലുടനീളം ശക്തമായ കാലവർഷം ആരംഭിച്ചു. അതുകൊണ്ടുതന്നെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ വലിയ തോതിലുള്ള സമൂഹകരുതൽ അനിവാര്യമാണ്. മഴക്കാലത്തുണ്ടാകുന്ന പകർച്ചവ്യാധികളെ നേരിടുന്നതിനുള്ള മുൻകരുതൽ എടുക്കേണ്ട ഘട്ടമാണിത്. സ്‌കൂൾ സമൂഹത്തിന്റെയും പൊതുസമൂഹത്തിന്റെയും ഇക്കാര്യത്തിൽ യോജിച്ച പ്രവർത്തനങ്ങൾ അത്യാവശ്യമാണ്. ആരോഗ്യവകുപ്പ് ഉൾപ്പെടെ എല്ലാ വകുപ്പുകളുടെയും ഏകോപനം തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഇത് കൂടുതൽ ശക്തിപ്പെടുത്തുകയും വേണം. സ്‌കൂളിലേക്ക് കുട്ടികളെ സ്വീകരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ

അയ്യാ വൈകുണ്ഠ സ്വാമിയുടെ 174-ാം സമാധി ദിനം, വൈകുണ്ഠ നാഥരും നവോത്ഥാനവും

നവോത്ഥാന ചരിത്രത്തിൽ പുതിയ പാത വെട്ടിത്തെളിച്ച അയ്യാ വൈകുണ്ഠ സ്വാമിയുടെ പേര് എല്ലാക്കാലത്തും പ്രസക്തമാണ്. ജാതീയമായ ഉച്ചനീചത്വങ്ങൾ അവസാനിപ്പിക്കാൻ വൈകുണ്ഠ സ്വാമിയുടെ നേതൃത്വത്തിൽ നടത്തിയ പേരാട്ടങ്ങളാണ് ജാതീയ ചിന്തകളുടെ വേരറുക്കുന്നതിന് പ്രേരകമായ ഘടകങ്ങളിലൊന്ന്. ദൃഢമായ അറിവിന്റെയും തപസിനാൽ വന്നുചേർന്ന അനുഭവങ്ങളുടെയും വെളിച്ചത്തിൽ സത്യധർമ്മാദികളിൽ നിന്ന് വ്യതിചലിക്കാതെയും, ചൂഷണങ്ങൾ, അനാചാരം, അന്ധവിശ്വാസം, അധർമ്മങ്ങൾ എന്നീ അധമഗുണങ്ങളെ പൂർണമായി നശിപ്പിക്കത്തക്ക കർമ്മധർമ്മങ്ങളിലും ഉറച്ച നിലപാട് സ്വാമി കൈക്കൊണ്ടു. തിരുവിതാംകൂർ മഹാരാജ്യത്ത് കന്യാകുമാരി ജില്ലയിൽ ശുചീന്ദ്രത്തിനു സമീപമുള്ള സ്വാമിത്തോപ്പിൽ പൊന്നുനാടാർ- വെയിലാളമ്മാൾ

ജലപാതയിൽ പണം വാരാൻ ജലഗതാഗത വകുപ്പ്

കൊല്ലം: ഒക്ടോബറിൽ കമ്മിഷൻ ചെയ്യുന്ന ആക്കുളം- ചേറ്റുവ ജലപാതയിൽ ടൂറിസം വകുപ്പുമായി ചേർന്ന് ക്രൂയിസ് സർവീസുകൾ ആരംഭിക്കാൻ ജലഗതാഗത വകുപ്പിന്റെ ഒരുക്കം. ജലപാതയുടെ നവീകരണം അന്തിമഘട്ടത്തിൽ എത്തുന്നതോടെ വിജയകരമായി നടത്താൻ കഴിയുന്ന ടൂറിസം, പാസഞ്ചർ സർവീസുകൾക്കുള്ള റൂട്ട് കണ്ടെത്താൻ ജലഗതാഗത വകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടത്തും. ജലഗതാഗത വകുപ്പിന്റെ പാസഞ്ചർ സർവീസുകളെല്ലാം നിലവിൽ നഷ്ടത്തിലാണ്. എന്നാൽ ആകെയുള്ള നാല് ടൂറിസം സർവീസുകളും വൻ ലാഭത്തിലാണ്. അതുകൊണ്ട് തന്നെ ജലപാതയുടെ വിവിധ ഭാഗങ്ങളിൽ പാസഞ്ചർ സർവീസിനേക്കാൾ ടൂറിസം സർവീസാണ്

 റെജിമെന്റിന്റെ മതപരേഡിൽ പങ്കെടുത്തില്ല ഓഫീസറെ പിരിച്ചുവിട്ടത് ശരിവച്ച് ഹൈക്കോടതി

ന്യൂഡൽഹി: റെജിമെന്റൽ പരേഡിന്റെ ഭാഗമായുള്ള പൂജ ചെയ്യാൻ വിസമ്മതിച്ച സൈനിക ഓഫീസറെ പിരിച്ചുവിട്ട നടപടി ശരിവച്ച് ഡൽഹി ഹൈക്കോടതി. പിരിച്ചുവിട്ടത് ഭരണഘടന നൽകുന്ന ആരാധനാ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്ന് കാട്ടി മുൻ സൈനിക ഓഫീസറായ സാമുവൽ കമലേശൻ നൽകിയ ഹർജി ജസ്റ്റിസ് നവീൻ ചൗളയും ജസ്റ്റിസ് ഷാലിന്ദർ കൗറും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് തള്ളി. മതപരേഡുകൾ സൈനികർക്ക് യുദ്ധ സാഹചര്യങ്ങളിൽ പ്രചോദനവും ആത്മവീര്യവും നൽകുന്നതിനാണെന്ന് കോടതി വ്യക്തമാക്കി. ഓഫീസർ അതിൽ നിന്ന് വിട്ടുനിൽക്കുന്നത് സൈനികരുടെ മനോവീര്യത്തെ ബാധിക്കും. പ്രൊഫഷണൽ

നിലംനിറഞ്ഞ് നിലമ്പൂർ,​ കളം നിറഞ്ഞ് നാലു സ്ഥാനാർത്ഥികൾ

മലപ്പുറം: മറ്റൊരു ഉപതിരഞ്ഞെടുപ്പിലും കാണാത്ത അലയൊലിയും അടിയൊഴുക്കും സൃഷ്ടിച്ച് നിലമ്പൂരിൽ നാലു സ്ഥാനാർത്ഥികൾ കളം നിറഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എം. സ്വരാജും യു.ഡി.എഫിനായി ആര്യാടൻ ഷൗക്കത്തും ബി.ജെ.പിക്കായി അഡ്വ.മോഹൻ ജോർജും തൃണമൂലിനായി പി.വി. അൻവറും കച്ചമുറുക്കി. എസ്.ഡി.പി.ഐക്കായി അഡ്വ. സാദിഖ് നടുത്തൊടിയും മത്സരത്തിനുണ്ട്. ഷൗക്കത്തിന്റെ വിജയം പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, സ്വരാജിന്റെ വിജയം മുഖ്യമന്ത്രി പിണറായി വിജയനും അഭിമാനപ്രശ്നമായി മാറുന്ന രാഷ്ട്രീയ സാഹചര്യം. ഇടതു മുന്നണി വിട്ടുകൊണ്ട് മുഖ്യമന്ത്രിക്കെതിരെയും, യു.ഡി.എഫിൽ ഇടം കിട്ടാത്തതിനാൽ പ്രതിപക്ഷനേതാവിനെതിരെയും തിരിഞ്ഞ

ട്ടൻ കറിയും മീൻ വറുത്തതും ഉൾപ്പെടെയുള്ള വിഭവങ്ങൾ,​ തടവുകാരെ ഊട്ടാൻ 57 കോടി

കോട്ടയം: ആഴ്ചയിലൊരിക്കൽ മട്ടൻ കറി. രണ്ടുദിവസം മീൻകറി/ മീൻ വറുത്തത്, ദിവസവും കെങ്കേമൻ ഊണ്… ഭക്ഷണം അടിപൊളി. സംസ്ഥാനത്ത് തടവുകാരുടെ ഭക്ഷണത്തിന് സർക്കാർ ചെലവിടുന്നത് കോടികൾ. നാല് സെൻട്രൽ ജയിലുകളിൽ മാത്രം കഴിഞ്ഞ ആറുവർഷത്തിനിടെ ചെലവിട്ടത് 57.06 കോടി രൂപ. ജില്ല ജയിലുകളടക്കം മറ്റിടങ്ങളിലെ കണക്കുകൂടിയാകുമ്പോൾ ഇതിന്റെ ഇരട്ടിയിലേറെയാകും. തടവുകാരുടെ എണ്ണത്തിലുണ്ടായ വർദ്ധനയും സാധനങ്ങളുടെ വിലക്കയറ്റവുമാണ് ചെലവ് അധികരിക്കാൻ കാരണമെന്നാണ് അധികൃതരുടെ നിലപാട്. പൂജപ്പുര, കണ്ണൂർ, വിയ്യൂർ, തവനൂർ (മലപ്പുറം) എന്നിവിടങ്ങളിലാണ് സെൻട്രൽ ജയിലുകൾ. നാലിടങ്ങളിലായി 4,172

ഫേസ്ബുക്കിൽ വൻ വിവരച്ചോർച്ച: 120 കോടി ജനങ്ങളുടെ സ്വകാര്യത വില്പനയ്‌ക്ക്

തിരുവനന്തപുരം: ഫേസ്ബുക്ക് അക്കൗണ്ടുള്ള 120 കോടി പേരുടെ വിവരം സൈബർ അധോലോകമായ ഡാർക്ക്‌വെബിൽ വില്പനയ്‌ക്ക്. ഫേസ്ബുക്കിന്റെ ചരിത്രത്തിലെ വലിയ വിവരച്ചോർച്ചയാണിത്. ഒറ്റയടിക്ക് ലക്ഷങ്ങളുടെ വിവരം ചോർത്തുന്ന വെബ് സ്ക്രാപ്പിംഗ് സാങ്കേതികവിദ്യയാണ് ഉപയോഗിച്ചത്. സോഷ്യൽ മീഡിയ ഉപഭോക്താക്കളെയാകെ ഇത് ആശങ്കയിലാക്കുന്നു. ഫേസ്ബുക്കിലിട്ട ചിത്രങ്ങൾ, വീഡിയോ, പാസ്‌വേഡുകൾ, സ്ഥലം, വയസ്, ബന്ധുവിവരം, മെയിൽ ഐ.ഡി തുടങ്ങിയവയാണ് ചോർത്തിയത്. ഇതിലൂടെ ബാങ്ക്, ആധാർ, ക്രെഡിറ്റ് കാർഡ്, എ.ടി.എം കാർഡ് വിവരങ്ങൾ എളുപ്പത്തിൽ കൈക്കലാക്കാം. ഫേസ്ബുക്കിലെ ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസിലുള്ള പഴുതുകളാണ് ദുരുപയോഗിച്ചത്.

 കനത്ത മഴ, വിലക്ക് മീനിന് ക്ഷാമം, ഉള്ളതിന് തീവില

കനത്ത മഴ, കടലിൽ പോകാൻ വിലക്ക്, കൊച്ചിയിൽ കപ്പൽ മുങ്ങിയതിനെത്തുടർന്ന് രാസവസ്തുക്കൾ ജലത്തിൽ കലർന്നെന്ന ആശങ്ക… ട്രോളിംഗ് നിരോധനത്തിന് പത്തുദിവസം മുന്നേ മത്സ്യബന്ധന ബോട്ടുകളെല്ലാം കരപറ്റിയതോടെ മീനിന് കടുത്ത ക്ഷാമം. ഉള്ളവയ്ക്കാണെങ്കിൽ തീവില. മഴയിൽ കായൽ, പുഴ മത്സ്യബന്ധനം കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി. ഒൻപത് മുതലാണ് ട്രോളിംഗ് നിരോധനം തുടങ്ങുക. ഇതര സംസ്ഥാന മീൻ വരവ് കുറഞ്ഞതോടെ വില കുത്തനെ കൂടി. അയലയും മത്തിയും പേരിന് മാത്രം. മറ്റു മീനുകളുടെ കൂട്ടത്തിൽ വല്ലപ്പോഴുമാണ് കിട്ടുന്നത്. നെയ്മീൻ, ആവോലി

ലാസ്റ്റ് ചാൻസ്

അഹമ്മദാബാദ്: ഐ.പി.എൽ പതിനെട്ടാം സീസണിലെ ഫൈനലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ എതിരാളി ആരെന്ന് ഇന്ന് രാത്രി അറിയാം. ഫൈനലിലേക്കുള്ള അവസാന വഴിയായ രണ്ടാം ക്വാളിഫയർ പോരാട്ടത്തിൽ ഇന്ന് പഞ്ചാബ് കിംഗ്‌സും മുംബയ് ഇന്ത്യൻസും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30 മുതൽ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം. ക്വാളിഫയർ 1ൽ ആർ.സി.ബിയോട് തോറ്റ പഞ്ചാബ് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായിരുന്നു. ലീഗ് ഘട്ടത്തിൽ ഒന്നാമൻമാരായ പഞ്ചാബിന് അർഹിച്ച ഫൈനൽ കളിക്കണമെങ്കിൽ മുംബയ്‌യെന്ന വലിയ കടമ്പകടക്കണം. കഴിഞ്ഞ ദിവസം

Scroll to Top