കേരള വിപണിയിൽ 310 കോടി ‘വരവ്’ മുട്ട പുറത്തേക്ക് ഒഴുകുന്നത് 1500 കോടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വർഷം വേണ്ടത് 529.06 കോടി കോഴിമുട്ട. ഇവിടത്തെ ഉത്പാദനം 218.18 കോടി. ശേഷിക്കുന്ന 310.88 കോടി മുട്ടയും എത്തുന്നത് അന്യസംസ്ഥാനങ്ങളിൽ നിന്ന്. 40 കോടി താറാവ് മുട്ടകളും മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തുന്നു. ഇതിലൂടെ പ്രതിവർഷം അന്യസംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത് 1500 കോടി. നാട്ടിൽ മുട്ടക്കോഴി വളർത്തൽ കൂടിയിട്ടുണ്ടെങ്കിലും ഉത്പാദനച്ചെലവ് കൂടുതലായതിനാൽ ലാഭകരമല്ലാത്തതാണ് അന്യസംസ്ഥാനങ്ങളെ കൂടുതലായും ആശ്രയിക്കുന്നത്. നാടൻ മുട്ടയ്ക്ക് വിലയും കൂടുതലാണ്. അതിനാൽ, വില കുറവുള്ള വരവ് മുട്ടയ്ക്ക് ഡിമാൻഡ് കൂടുതലാണ്. ഹോട്ടലുകളടക്കം കൂടുതലും […]