Author name: Rajesh R

ബ​ഡ്സ് ​സ്കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെര​ക്ഷി​താ​ക്ക​ൾ​ക്ക് ​താ​ത്കാ​ലികനി​യ​മ​ന​ങ്ങ​ളി​ൽ​ ​മു​ൻ​ഗ​ണ​ന​:​ ​മ​ന്ത്രി

തിരുവനന്തപുരം: മഴമേഘങ്ങൾ പിൻവാങ്ങി തെളിഞ്ഞമാനത്തിന് കീഴെ കുട്ടികളുടെ ആദ്യ സ്കൂൾപ്രവേശനദിനം ആഘോഷമായി. മധുരവും സമ്മാനങ്ങളും നൽകി വാദ്യമേളത്തോടെ സ്കൂളുകൾ നവാഗതരെ സ്വീകരിച്ചു. അക്ഷരമുറ്റത്ത് പതിവുപോലെ കരച്ചിലും ചിരിയും ഇടകലർന്നു. വർണബലൂണുകൾ കൊണ്ട് അലങ്കരിച്ച മുറ്റങ്ങളിലും ക്ളാസ് മുറികളിലും കൊച്ചുകൂട്ടുകാർക്ക് വർണത്തൊപ്പികളടക്കം നൽകി വരവേറ്റു. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ആലപ്പുഴ കലവൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. എല്ലാ സ്‌കൂളുകളിലും പ്രവേശന പരിപാടികൾ തത്സമയം സംപ്രേഷണം ചെയ്തു. ബ​ഡ്സ് ​സ്കൂ​ൾ​ ​വി​ദ്യാ​ർ​ത്ഥി​ക​ളു​ടെര​ക്ഷി​താ​ക്ക​ൾ​ക്ക് ​താ​ത്കാ​ലികനി​യ​മ​ന​ങ്ങ​ളി​ൽ​ ​മു​ൻ​ഗ​ണ​ന​:​ ​മ​ന്ത്രി […]

ഒഴിവുകൾ മറച്ച് കെ.എസ്.ആർ.ടി.സി: 2 വർഷത്തിനിടെ വിരമിച്ചത് 3558 പേർ; 600 പേർക്ക് താത്കാലിക നിയമനം

തിരുവനന്തപുരം:കഴിഞ്ഞ രണ്ട് വർഷത്തിനിടെ കെ.എസ്.ആർ.ടി.സിയിൽ നിന്ന് വിരമിച്ചത് 3558 പേർ.ഇതിൽ ഒരൊഴിവ് പോലും പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്തില്ല.ഇപ്പോൾ സ്വിഫ്ടിലേക്ക് 600 പേരെ താത്കാലിക നിയമനത്തിന് ക്ഷണിച്ചിരിക്കുകയാണ് അധികൃതർ. കഴിഞ്ഞ മാസം കെ.എസ്.ആർ.ടി.സിയിൽ നിന്നു വിരമിച്ചത് 669പേർ. ഏപ്രിലിലെ കണക്കു കൂടി നോക്കിയാൽ വിരമിച്ചവരുടെ എണ്ണം 998. ഇതിൽ 369 ‌ഡ്രൈവർമാരും 271 കണ്ടക്ടർമാരും 21 ഹയർ ഡിവിഷൻ ഓഫീസർമാരും ഉൾപ്പെടും. മിനിസ്റ്റീരിയൽ, മെക്കാനിക്കൽ ജീവനക്കാരാണ് മറ്റുള്ളവർ. ജീവനക്കാരുടെ എണ്ണം കുറയുമ്പോൾ അതനുസരിച്ച് ബസ് സർവീസുകൾ വെട്ടിക്കുറയ്ക്കുകയാണ് തന്ത്രം.

വിദേശ പഠനം -മാറുന്ന പ്രവണതകൾ

വിദേശ പഠനത്തിന് വിദ്യാർത്ഥികൾ അമേരിക്ക, യു.കെ എന്നിവ ഒഴിവാക്കുന്ന പ്രവണത കാണപ്പെടുന്നു. വർദ്ധിച്ചു വരുന്ന ജീവിതച്ചെലവ്, ഫീസ്, കുറയുന്ന തൊഴിലവസരങ്ങൾ, പോസ്റ്റ് സ്റ്റഡി വർക്ക് വിസയിലുള്ള മാന്ദ്യം, കഠിനമായ വിസ നടപടിക്രമങ്ങൾ എന്നിവ മറ്റു രാജ്യങ്ങൾ കണ്ടെത്താൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുന്നു. ഓസ്ട്രേലിയ, ന്യൂസിലാൻഡ് , ജർമ്മനി, നെതർലൻഡ്‌സ്‌ തുടങ്ങിയ രാജ്യങ്ങളാണ് വിദ്യാർത്ഥികൾ ഇപ്പോൾ തിരഞ്ഞെടുക്കുന്നത്. അടുത്തകാലത്തായി കാനഡയിലേക്കും വിദ്യാർത്ഥികൾക്ക് താത്പര്യമുണ്ട്. ജർമ്മനിയിലെ മ്യുണിക്കിലുള്ള ടെക്നിക്കൽ യൂണിവേഴ്സിറ്റി ഒഫ് മ്യൂണിക്ക്, ലുഡ്‌വിഗ് മാക്സ് മിലൻ യൂണിവേഴ്‌സിറ്റി, ഹംബോൾട്ട് യൂണിവേഴ്സിറ്റി

സന്യാസിമാർ വെളളാപ്പളളിയെ സന്ദർശിച്ചു

ചേർത്തല:സംസ്ഥാനത്തെ വിവിധ മഠങ്ങളിൽ നിന്നുളള സന്യാസിമാർ എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയിൽ സന്ദർശിച്ചു. സ്വാമി ശിവബോധാനന്ദ , സ്വാമി സദ്സ്വരൂപാനന്ദ ,സ്വാമി അയ്യപ്പദാസ് ,കൃഷ്ണമായനന്ദ തീർത്ഥ പാദർ, സ്വാമി വിജ്ഞാനാനന്ദ എന്നിവരാണ് വെളളാപ്പളളിയെ സന്ദർശിച്ചത്.

അങ്കത്തട്ടിൽ 19 പേർ

നിലമ്പൂർ:നിലമ്പൂർ‌ ഉപതിര‍ഞ്ഞെടുപ്പിൽ നാമനിർ‌ദ്ദേശ പത്രിക സമർ‌പ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചപ്പോൾ മത്സരരംഗത്തുള്ളത് 19 പേർ. പി.വി. അൻവറിന്റെ അപരൻ അൻവർ സാദത്ത് പത്രിക സമർപ്പിച്ചിട്ടുണ്ട്. ശിവസേന,​ സോഷ്യലിസ്റ്റ് ജനതാദൾ,​ എസ്.ഡി.പി.ഐ ഉൾപ്പെടെയുള്ളവർ നാമനിർദ്ദേശ പത്രിക സമ‌‌ർപ്പിച്ചു. നിലമ്പൂ‌ർ ഉപതിരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എം.സ്വരാജ് നാമനിർദ്ദേശ പത്രിക നൽകി. നിരവധി പ്രവർത്തകർക്കൊപ്പം പ്രകടനമായി എത്തിയാണ് ഉപവരണാധികാരി നിലമ്പൂർ തഹസിൽദാർ എം.പി. സിന്ധു മുമ്പാകെ രാവിലെ 11ന് പത്രിക നൽകിയത്. പൊളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവൻ, സി.പി.ഐ സംസ്ഥാന അസി.

ഭർത്താവ് മരിച്ചാൽ വീട്ടിൽനിന്ന് ഇറക്കിവിടാനാകില്ല: ഹൈക്കോടതി

കൊച്ചി: ഭർത്താവ് മരിച്ച യുവതിയെ ഭർതൃവീട്ടിൽ നിന്ന് ഇറക്കിവിടാനാകില്ലെന്ന് ഹൈക്കോടതി. കൊട്ടേക്കാട് സ്വദേശിനിയുടെ പരാതിയിൽ, ഭർത്താവിന്റെ വീട്ടിൽ തുടരാനുള്ള പാലക്കാട് സെഷൻസ് കോടതിയുടെ ഉത്തരവ് ശരിവച്ചാണ് ജസ്റ്റിസ് എം.ബി. സ്‌നേഹലതയുടെ വിധി. 2009ലാണ് യുവതിയുടെ ഭർത്താവ് മരിച്ചത്. യുവതിയും കുട്ടിയും അതിനുശേഷവും ഭർതൃവീട്ടിൽതന്നെ തുടർന്നു. എന്നാൽ,​ ഭർത്താവിന്റെ അമ്മയുടെയും സഹോദരങ്ങളുടെയും ശല്യം തുടങ്ങിയതോടെ സംരക്ഷണം തേടി പാലക്കാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവുണ്ടായില്ല. ഇതിനെതിരെ നൽകിയ അപ്പീലിൽ സെഷൻസ് കോടതി അനുകൂല ഉത്തരവുനൽകി. ഭർത്താവ് മരിച്ച

വിരമിച്ചിട്ടും കൈക്കൂലി , മുൻ വില്ലേജ് ഉദ്യോഗസ്ഥനും സഹപ്രവർത്തകനും അറസ്റ്റിൽ

കൊച്ചി: മൂന്ന് ദിവസം മുമ്പ് വിരമിച്ചത് മറച്ചുപിടിച്ച് കൈക്കൂലി വാങ്ങാൻ ശ്രമിച്ച മുൻ വില്ലേജ് അസിസ്റ്റന്റിനെയും നിലവിലെ വില്ലേജ് ഫീൽ‌ഡ് അസിസ്റ്റന്റിനെയും വിജിലൻസ് അറസ്റ്റ് ചെയ്തു. ആലുവ താലൂക്കിലെ ചൊവ്വര വില്ലേജ് ഓഫീസിൽ നിന്ന് മേയ് 30ന് വിരമിച്ച വില്ലേജ് അസിസ്റ്റന്റ് തമ്പി, ഫീൽഡ് അസിസ്റ്റന്റ് നവാസ് എന്നിവരാണ് എറണാകുളം വിജിലൻസിന്റെ പിടിയിലായത്. ചൊവ്വര വില്ലേജ് പരിധിയിലെ 1.24 ഏക്കർ സ്ഥലത്തിന്റെ പട്ടയത്തിനായി കാക്കനാട് സ്വദേശി നൽകിയ അപേക്ഷയിൽ മേയ് 24ന് ഇരുവരും സ്ഥലപരിശോധന നടത്തി അളന്ന്

സോളാറിനെ  കെടുത്താൻ ഗൂഢനീക്കം, നെറ്റ് മീറ്റർ മാറ്റി ഗ്രാേസ് മീറ്റർ സംവിധാനം ബാധകമാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ജലവൈദ്യുത പദ്ധതികളെ കടത്തിവെട്ടുന്ന തരത്തിൽ സോളാർ വൈദ്യുതി ഉല്പാദനം വ്യാപകമാവുമ്പോൾ, അതിനെ അട്ടിമറിക്കാൻ കെ.എസ്.ഇ.ബി തന്നെ തന്ത്രങ്ങൾ മെനയുന്നു. സോളാർ ഉപഭോക്താക്കൾക്ക് ഗുണകരമാവുന്ന തരത്തിൽ വൈദ്യുതി റീഡിംഗ് നടത്തുന്ന നെറ്റ് മീറ്ററിന് പകരം അമിത തുക ഈടാക്കാൻ വഴിയൊരുക്കുന്ന ഗ്രോസ് മീറ്റർ സംവിധാനം ബാധകമാക്കാനാണ് ആലോചന. ഗ്രിഡിൽ നിന്ന് രാത്രികാലത്ത് ഉപയോഗിക്കുന്ന വൈദ്യുതിയിൽ നിന്ന് പകൽ സമയം സോളാറിലൂടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ അളവ് കിഴിച്ച് ശേഷിക്കുന്ന വൈദ്യുതിക്ക് മാത്രം പണം നൽകുന്ന സംവിധാനമാണ് നെറ്റ്

കാലവർഷത്തിന് പിന്നാലെ പകർച്ചവ്യാധികളുമെത്തി

ആലപ്പുഴ: മഴക്കെടുതിക്ക് പിന്നാലെ ജില്ലയിൽ പകർച്ചവ്യാധികൾ പിടിമുറുക്കുന്നു. ഒരാഴ്ചയ്ക്കിടെ ജില്ലയിൽ 11പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 49 പേർ ചികിത്സയിലുമാണ്. ഒരാൾക്ക് എലിപ്പനി ബാധിക്കുകയും രോഗം സംശയിക്കുന്ന അഞ്ചുപേർ ചികിത്സ തേടുകയും ചെയ്തു. കാലവർഷം ശക്തമായതോടെ രൂപപ്പെട്ട വെള്ളക്കെട്ടുകളിൽ കൊതുകുകൾ പെറ്റുപെരുകാനുള്ള സാദ്ധ്യത കണക്കിലെടുത്ത് ജാഗ്രത നിർദ്ദേശവുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. എലിപ്പനിയും വൈറൽ പനികളും ഉണ്ടാകാനുള്ള സാദ്ധ്യത കൂടുതലാണെന്നും കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ മീൻപിടുത്തക്കാരും പാടത്ത് പണിയെടുക്കുന്നവരും ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്. പകരാതെ കരുതണം # ഡെങ്കിപ്പനി

ഹാർമണി ഹബ്ബിലെത്താം, തർക്കങ്ങൾ പരി​ഹരി​ക്കാം

ആലപ്പുഴ : ദാമ്പത്യപ്രശ്നങ്ങൾ മുതൽ സ്ഥലത്തർക്കം വരെ വിവിധയിനം പ്രശ്നങ്ങൾ കോടതിയിലെത്താതെ തന്നെ സൗജന്യമായി പരിഹരിച്ചു നൽകുന്ന കേരള ലീഗൽ സർവീസ് അതോറിട്ടിയുടെ (കെൽസ) ഹാർമണി ഹബ് പദ്ധതിക്ക് ജില്ലയിൽ മികച്ച പ്രതികരണം. ദാമ്പത്യ ബന്ധങ്ങളിലെ പ്രശ്നങ്ങൾ ഹാർമണി ഹബ് വഴി പരിഹരിച്ചതിൽ സംസ്ഥാനത്ത് ഒന്നാം സ്ഥാനത്താണ് ആലപ്പുഴ ജില്ലാ ലീഗൽ സർവീസ് അതോറിട്ടി. ഫെബ്രുവരി മുതൽ മേയ് വരെ സിറ്റിംഗിന് ഹാജരായ 56 ദമ്പതികളിൽ 18ഉം പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി ഒരുമിച്ചുള്ള ജീവിതത്തിലേക്ക് മടങ്ങി. ഏഴ് കേസുകൾ

Scroll to Top