Author name: Rajesh R

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഏഴ് പത്രികകൾ തള്ളി; ഗോദയിൽ 18 പേർ

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി ലഭിച്ച 25 നാമനിർദ്ദേശ പത്രികകളുടെയും സൂക്ഷ്മ പരിശോധന പൂർത്തിയായി. ഡെമ്മി സ്ഥാനാർത്ഥികളുടേത് ഉൾപ്പെടെ ഏഴ് പത്രികകൾ വരണാധികാരിയായ പെരിന്തൽമണ്ണ സബ് കളക്ടർ അപൂർവ ത്രിപാഠി തള്ളി. 18 പത്രികകൾ സ്വീകരിച്ചു. ഉപവരണാധികാരിയും നിലമ്പൂർ തഹസിൽദാറുമായ എം.പി സിന്ധു,സ്ഥാനാർത്ഥികൾ,ഏജന്റുമാർ,ഉദ്യോഗസ്ഥർ തുടങ്ങിയവർ സൂക്ഷ്മപരിശോധനയിൽ പങ്കെടുത്തു. നാമനിർദ്ദേശ പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി നാളെ വൈകിട്ട് മൂന്നു വരെ. ജൂൺ 19നാണ് വോട്ടെടുപ്പ്. 23ന് വോട്ടെണ്ണും. തള്ളിയത് പി.വി. അൻവർ (തൃണമൂൽ കോൺഗ്രസ്),സാദിക് നടുത്തൊടി (എസ്.ഡി.പി.ഐ),സുന്നജൻ […]

കർണാടകയെ ഞെട്ടിച്ച് വൻ ബാങ്ക് കവർച്ച 59 കിലോ സ്വർണം കൊള്ളയടിച്ചു

ബംഗളൂരു: കർണാടകയെ ഞെട്ടിച്ച് വൻ ബാങ്ക് കവർച്ച. കാനറ ബാങ്കിന്റെ വിജയപുര മനഗുള്ളി ശാഖയിലാണ് കവർച്ച നടന്നത്. സ്‌ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 59 കിലോ സ്വർണവും 5.2 ലക്ഷം രൂപയും കവർന്നു. 53 കോടിയോളം രൂപ വിലവരുന്ന സ്വർണമാണ് നഷ്ടപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. മേയ് 23ന് വൈകിട്ട് ഏഴിനും മേയ് 25ന് രാവിലെ 11.30നും ഇടയിലാണ് സംഭവമെന്നാണ് പ്രാഥമിക നിഗമനം. മേയ് 23നായിരുന്നു ബാങ്കിലെ അവസാന പ്രവൃത്തിദിനം. 24, 25 തീയതികളിൽ ബാങ്ക് അവധിയായിരുന്നു. 25ന് രാവിലെ

സ്വയംപര്യാപ്ത ക്ഷീര കേരളം പദ്ധതി: 10,000 കറവപ്പശുക്കളെ വാങ്ങും

ആലപ്പുഴ: സ്വയംപര്യാപ്ത ക്ഷീര കേരളം എന്ന പ്രതീക്ഷ സാക്ഷാത്കരിക്കാൻ സംസ്ഥാനത്തെ 50 ബ്ളോക്ക് പഞ്ചായത്തുകളിൽ ‘ഉരുക്കളെ വാങ്ങൽ പദ്ധതി” നടപ്പാക്കും. ക്ഷീരവികസന വകുപ്പ് ആവിഷ്കരിച്ചിട്ടുള്ള ഹ്രസ്വകാല പദ്ധതികളിൽ പ്രധാനപ്പെട്ടതാണിത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 10,000 കറവപ്പശുക്കളെ അധികമായി കൊണ്ടുവരികയാണ് ലക്ഷ്യം. നിലവിൽ 60,000 – 65,000 രൂപവരെ വിലവരുന്ന പശുവിന് 30,000 രൂപ ബ്ളോക്ക് പഞ്ചായത്തുകൾ ധനസഹായമായി നൽകുന്നുണ്ട്. പാൽ ഉത്പാദനത്തിൽ മുൻപന്തിയിലുള്ള ക്ഷീരമേഖലയിൽ മികവ് പുലർത്തുന്ന സംസ്ഥാനത്തെ 50 ഫോക്കസ്

ആർ.സി​.ബി​യുടെ കാത്തിരിപ്പ് അവസാനിച്ചു,

അഹമ്മദാബാദ് : 18-ാം നമ്പർ കുപ്പായമണിഞ്ഞ് 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിരാട് കൊഹ്‌ലിയെത്തേടി ഐ.പി.എൽ കിരീടമെത്തി. എല്ലാ സീസണിലും ” ഈ സാല നമ്ഡെ കപ്പ് “” എന്നുരുവിട്ടിരുന്ന ആർ.സി.ബി ആരാധകർക്ക് കാത്തിരുന്ന് കാത്തിരുന്ന് കിട്ടിയ കപ്പ് ആഘോഷമാക്കാം. ഇന്നലെ അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി 190/9 എന്ന സ്കോറിൽ ഒതുങ്ങിയപ്പോൾ ആരാധകർ ഒന്നുഭയന്നിരുന്നു.എന്നാൽ കൃത്യമായ ഇടവേളകളിൽ പഞ്ചാബിന്റെ വിക്കറ്റുകൾ വീഴ്ത്തിയ ആർ.സി.ബി ബൗളർമാർ കളി പിടിച്ചെടുത്തു. ഓപ്പണർ പ്രഭ്സിമ്രാനെയും (26)

മൗറീഷ്യസിനെ ഉലച്ച കപ്പൽ ദുരന്തം; ഉത്തരവാദി ഇന്ത്യക്കാരൻ ക്യാപ്‌റ്റൻ

കൊച്ചി: കൊച്ചി തീരത്ത് നിന്ന് 30 നോട്ടിക്കൽ മൈൽ അകലെ എൽസ 3 എന്ന ചരക്കുകപ്പൽ മുങ്ങിയപ്പോൾ പലരുടെയും മനസിൽ തെളിഞ്ഞത് അഞ്ച് വർഷം മുമ്പ് മൗറീഷ്യസിലുണ്ടായ കപ്പൽദുരന്തമാണ്. പരിസ്ഥിതിക്കും മത്സ്യസമ്പത്തിനും വൻനാശം വരുത്തിയ ആ എണ്ണക്കപ്പൽ ദുരന്തത്തിന് കാരണക്കാരനായ ഇന്ത്യക്കാരൻ ക്യാപ്‌റ്റൻ അനുഭവിച്ചത് 20 മാസം തടവുശിക്ഷ. ജപ്പാൻ കമ്പനിയുടെ ‘എം.വി വെക്കാഷ്യോ” 2020 ജൂലായ് 25നാണ് മൗറീഷ്യസ് തീരത്തെ പോയിന്റ് ഡി.എൻ.സി ദ്വീപിൽ ഇടിച്ചുകയറി തകർന്നത്. വ്യാവസായിക ആവശ്യത്തിനുള്ള ആയിരം ടൺ ഡീസൽ കടലിലും

മാനം തെളിഞ്ഞിട്ടും വെള്ളം ഇറങ്ങുന്നില്ല

കോട്ടയം : മഴ മാറി മാനം തെളിഞ്ഞു. പക്ഷേ, പടിഞ്ഞാറൻ മേഖലയിൽ ആശങ്കയുടെ കാർമേഘം ഒഴിയുന്നില്ല. കുതിച്ചെത്തിയ വെള്ളം ഇറങ്ങിപ്പോകാനുള്ള കാത്തിരിപ്പിലാണ് പലരും. എന്നാലും ദുരിതം തീരില്ല. വീട് വൃത്തിയാക്കലാണ് ശ്രമകരമായ ജോലി. മാലിന്യവും ചെളിയും അടിഞ്ഞുകൂടിയ നിലയിലാണ്. ഇഴജന്തുക്കളുടെയടക്കം ഭീഷണി വേറെയും. കൊടൂരാറിൽ ജലനിരപ്പ് താഴ്‌ന്നെങ്കിലും ആറിന്റെ പരിസരത്തുള്ള പുതുപ്പള്ളിയിലും, കോടിമതയിലും കാരാപ്പുഴയിലുമൊന്നും വെള്ളം ഇറങ്ങിയില്ല. മീനച്ചിലാറിന്റെ കൈവഴിയിൽ താമസിക്കുന്നവരുടെ സ്ഥിതിയും വ്യത്യസ്തമല്ല. താഴത്തങ്ങാടി, ഇല്ലിക്കൽ, തിരുവാർപ്പ് തുടങ്ങിയ മേഖലകളിലുള്ളവരാണ് മഴ ദുരിതം പേറിയത്. പുതുപ്പള്ളിയിലെ

പിടിമുറുക്കി വീണ്ടും കൊവിഡ്, പരിശോധനാ സംവിധാനമില്ല

കേരളത്തിൽ ഏറ്റവും കൂടുതൽ കൊവിഡ് ബാധിതർ കോട്ടയത്താണെന്ന കണക്ക് പുറത്തു വന്നിട്ടും സർക്കാർ ആശുപത്രികളിൽ കൊവിഡ് പരിശോധനാ സംവിധാനമില്ലെന്ന് പരാതി. കൊവിഡിന്റെ ലക്ഷണങ്ങളുമായി ചെന്നാലും പനിക്കുള്ള സാദാ മരുന്ന് കൊടുത്തു വിടാനേ കഴിയുന്നുള്ളൂ. അതേസമയം സ്വകാര്യ ആശുപത്രികളിൽ ജലദോഷവുമായി ചെന്നാലും ആർ.ടി.പി.സി.ആർ നടത്തി സാധാരണക്കാരെ കൊള്ളയടിക്കുകയാണെന്നാണ് ആക്ഷേപം. സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് പോലും തുറന്നിട്ടില്ല. പരിശോധന കാര്യക്ഷമമല്ലാത്തതിനാൽ കൊവിഡ് ബാധിതരുടെ കണക്ക് കൃത്യമല്ല. വൈറൽപ്പനിയടക്കം പടർന്ന് പിടിച്ചതോടെ ആശുപത്രികളിൽ വൻതിരക്കാണ് അനുഭവപ്പെടുന്നത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലടക്കം നീണ്ട

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം: ആഘോഷമാക്കി കുരുന്നുകൾ

ആലപ്പുഴ: മഴ മാറിനിന്ന അന്തരീക്ഷത്തിൽ കളിച്ചും ചിരിച്ചും പഠിച്ചും പാടിയും സ്കൂൾ പ്രവേശനോത്സവം കുരുന്നുകൾ ആവേശമാക്കി. പുത്തനുടുപ്പും ബാഗുമായി സംസ്ഥാന സ്കൂൾ പ്രവേശനോത്സവത്തിന് കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെത്തിയ കുഞ്ഞുങ്ങളെ മധുരം നൽകിയും വാദ്യമേളങ്ങളുടെ അകമ്പടിയിലുമാണ് സ്വീകരിച്ചത്. പല വർണ്ണങ്ങളുള്ള തൊപ്പിയും കിരീടവും നൽകി നവാഗതരെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയാണ് വരവേറ്റത്. സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിയെ ബാൻഡ് സെറ്റുകളുടെയും എൻ.സി.സി കേഡറ്റുമാരുടെയും അകമ്പടിയോടെയാണ് സ്വീകരിച്ചത്. കലവൂർ സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ പ്രവേശനോത്സവ

വൺഡേ വിട്ട് മാക്സ്‌വെൽ

മെൽബൺ: ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ ട്വന്റി-20 ക്രിക്കറ്റിൽ കൂടുതൽ ശ്രദ്ധിക്കാനായി ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 36 കാരനായ മാക്‌സ്‌വെൽ കഴിഞ്ഞ ചാമ്പ്യൻസ് ട്രോഫിയിലാണ് അവസാനമായി ഏകദിനം കളിച്ചത്. അറിയിച്ചു. 2015, 2023 വർഷങ്ങളിലെ ഏകദിന ലോകകപ്പ് നേടിയ ഓസ്‌ട്രേലിയൻ ടീമിൽ അംഗമായിരുന്ന മാക്‌സ്‌വെൽ 2027ലെ ലോകകപ്പിനുണ്ടാവില്ല. അടുത്ത വർഷത്തെ ട്വന്റി-20 ലോകകപ്പിൽ കളിക്കുന്നതിനായി ഫിറ്റ്നെസ് നിലനിറുത്തുകയാണ് താരത്തിന്റെ ലക്ഷ്യം. ഐ.പി.എൽ ഉൾപ്പടെയുള്ള ആഗോള ട്വന്റി-20 ലീഗുകളിൽ കളി തുടരും. 13 വർഷത്തെ ഏകദിന കരിയറിനാണ്

കന്നിക്കപ്പിൽ മുത്തമിടാൻ

ഐ.പി.എൽ ഫൈനലിൽ ഇന്ന് ആർ.സി.ബി – പഞ്ചാബ് കിംഗ്സ് പോരാട്ടം ആരു ജയിച്ചാലും അവരുടെ ആദ്യ കിരീടം അഹമ്മദാബാദ് : 18 വർഷം നീണ്ട വിരാട് കൊഹ്‌ലിയുടെ കിരീട സ്വപ്നങ്ങൾ പൂവണിയുമോ അതോ പഞ്ചാബ് കിംഗ്സിന്റെ പ്രതീക്ഷകൾ സഫലമാകുമോ എന്ന് ഇന്നറിയാം. 18-ാം സീസൺ ഐ.പി.എല്ലിന്റെ ഫൈനലിൽ ആർ.സി.ബിയും പഞ്ചാബ് കിംഗ്സും തമ്മിലുള്ള കലാശപ്പോ‌രിന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയമാണ് വേദിയാകുന്നത്. രാത്രി ഏഴരയ്ക്കാണ് ഫൈനൽ മത്സരം നടക്കുന്നത്. ഐ.പി.എൽ ആരംഭിച്ച നാൾ മുതൽ കിരീ‌ടസാദ്ധ്യതയുള്ള ടീമുകളായി കണക്കാക്കുന്ന

Scroll to Top