മഴ നിർത്താതെ പെയ്തിറങ്ങുകയാണ് .. ചോരാതെ കുട്ടനാട്ടുകാരുടെ നെഞ്ചിലെ ആശങ്കകളും
കാലവർഷം നേരത്തെ എത്തുമെന്ന് മുൻകൂട്ടി അറിയിപ്പുണ്ടായിരുന്നിട്ടുകൂടി ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ സാധിക്കാതെ കുട്ടനാടിനെ പ്രളയസമാനമായ സാഹചര്യത്തിലേയ്ക്ക് തള്ളിവിട്ടവരെ എന്ത് പറഞ്ഞാണ് വിശേഷിപ്പിക്കേണ്ടത്.. വർഷാ വർഷങ്ങളിൽ വെള്ളം തലയ്ക്കുമുകളിൽ എത്തുമ്പോൾ മാത്രം ഉയരേണ്ടതല്ല കുട്ടനാടിനു വേണ്ടിയുള്ള നിലവിളി.. വെള്ളം മണ്ണിലും മനസ്സിലും കവിഞ്ഞൊഴുകുമ്പോൾ മാത്രം രൂപപ്പെടുത്തേണ്ടതല്ല കുട്ടനാടിന്റെ വെള്ളപ്പൊക്ക നിയന്ത്രണ പ്രവർത്തനങ്ങൾ.. AI കാലത്ത്, ഭൂമിക്കപ്പുറം ജീവനില്ലാത്ത മറ്റ് ഗ്രഹങ്ങളിലേയ്ക്ക് പോലും ആളുകളെ കയറ്റിവിടാൻ സാധിക്കുന്ന ഇക്കാലത്ത്, കുട്ടനാടിന്റേതിന് സമാനമായ ഭൂപ്രകൃതിയുള്ള മറ്റ് ഇടങ്ങളിൽ വെള്ളപ്പൊക്കം നിയന്ത്രിക്കാൻ സാധിക്കുമെങ്കിൽ […]