Author name: Rajesh R

കോട്ടയം ജില്ലാ ആയുർവേദാശുപത്രിയിൽ അത്യാധുനിക ഉപകരണങ്ങൾ കോട്ടയം

കോട്ടയം : ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നേത്രരോഗം നിർണ്ണയിക്കുന്നതിനും ചികിത്സാനിലവാരം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട ഉപകരണങ്ങൾ ജില്ലാ ആയുർവേദാശുപത്രിയിൽ ലഭ്യമാക്കി. കണ്ണിൽ തൊടാതെതന്നെ കണ്ണിലെ മർദ്ദം അറിയുന്നതിനുള്ള നോൺ കോണ്ടാക്ട് ടോണോമീറ്റർ, കണ്ണിന്റെ ശക്തി അറിയുന്നതിനുള്ള ഓട്ടോ റിഫ്രാക്ടോമീറ്റർ,കണ്ണിന്റെ ഉൾഭാഗമായ റെറ്റിന കാണുന്നതിനുള്ള ഫണ്ടസ് ക്യാമറ, ചെവിയുടെ ഉൾഭാഗം പരിശോധിക്കുന്ന ഓട്ടോസ്‌കോപ്, ഇൻഡയറക്റ്റ് ഒഫ്താൽമോസ്‌കോപ് എന്നിങ്ങനെ 35 ലക്ഷത്തോളം രൂപ വിലവരുന്ന ഉപകരണങ്ങളാണിവ. ശാലാക്യതന്ത്ര സ്പെഷ്യാലിറ്റി ഡോക്ടർ ഡോ. കാർത്തിക രാജഗോപാൽ ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ […]

ഭാവി ശാസ്ത്രജ്ഞരെ ഒരുക്കാൻ ചേലേബ്ര സ്കൂൾ

ലപ്പുറം: ഭാവി ശാസ്ത്രജ്ഞരെ വാർത്തെടുക്കുന്ന ടാൽറോപ്പിന്റെ ഇൻവെന്റർ പാർക്കിന്റെ നിർമ്മാണ ഉദ്ഘാടനം വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ ചേലേബ്ര എൻ.എൻ.എം.എച്ച്.എസ് സ്‌കൂളിൽ നടൻ സലിം കുമാർ നിർവഹിച്ചു. പ്രിൻസിപ്പൽ ദീപക് സി.ഇയും ടാൽറോപ് സഹസ്ഥാപകനും ചീഫ് മീഡിയ ഓഫീസറുമായ ഷമീർ ഖാനും ഇൻവെന്റർ പാർക്കിനെ പരിചയപ്പെടുത്തി.പാഠപുസ്തകങ്ങളിൽ നിന്നും ലഭിക്കുന്ന ശാസ്ത്ര അറിവുകൾ പ്രായോഗിക പരിശീലനത്തിലൂടെ ഗവേഷണം നടത്തുന്നതിന് സ്‌കൂൾ ക്യാംപസിൽ വിദ്യാർത്ഥികൾക്കായി ടാൽറോപ്പ് സംവിധാനമൊരുക്കും.അമേരിക്കയിലെ സിലിക്കൺ വാലിയുടെ മാതൃകയിലെ ഇക്കോസിസ്റ്റം കേരളത്തിൽ വികസിപ്പിക്കാനാണ് ടാൽറോപ് ലക്ഷ്യമിടുന്നത്. ഇൻവെന്റർ പാർക്ക് പ്രവർത്തനമാരംഭിക്കുന്നതോടെ

യുക്രെയിനിൽ റഷ്യൻ ഡ്രോൺ ആക്രമണം

കീവ്: എയർബേസുകളിലുണ്ടായ യുക്രെയിന്റെ അപ്രതീക്ഷിത ഡ്രോൺ ആക്രമണത്തിനുപിന്നാലെ ആക്രമണം കടുപ്പിച്ച് റഷ്യ. യുക്രെയിനിൽ റഷ്യയുടെ ഡ്രോണാക്രമണം ശക്തമായി തുടരുകയാണെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് പുറത്തിറക്കിയ റിപ്പോർട്ട്. 12ഓളം പേർ കൊല്ലപ്പെടുകയും നൂറ് കണക്കിനാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതു. റഷ്യൻ സൈന്യം കൂടുതൽ ആളില്ലാ ഡ്രോണുകൾ വിന്യസിച്ചിട്ടുണ്ടെന്നും എൻ‌.ജി‌.ഒ വ്യക്തമാക്കി. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഏകദേശം 1,400 യുക്രെയിൻ സൈനികരെ വധിച്ചതായി റഷ്യ അവകാശവാദം ഉന്നയിച്ചു. വെടിനിറുത്തൽ ചർച്ചകൾക്കായി റഷ്യൻ- കീവ് പ്രതിനിധികൾ ഇസ്താംബൂളിൽ കൂടിക്കാഴ്ച നടത്തുന്നതിനിടെയാണിത്. റോക്കറ്റ്

കന്നട ഭാഷാപരാമർശം: മാപ്പ്  പറയില്ലെന്ന്  കമൽഹാസൻ, ചരിത്രകാരനോയെന്ന്  കോടതി

ബംഗളൂരു: കന്നട ഭാഷ തമിഴിൽ നിന്ന് പിറന്നതാണെന്ന് പറഞ്ഞ നടൻ കമൽ ഹാസനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി. വിഷയത്തിൽ മാപ്പ് പറയാൻ തയ്യാറല്ലെന്ന് കമൽ ബോധിപ്പിച്ചതോടെ, താങ്കൾ ചരിത്രകാരനോ ഭാഷാപണ്ഡിതനോ ആണോയെന്ന് കോടതി ചോദിച്ചു. ചരിത്രരേഖകൾ എവിടെയെന്നും ആരാഞ്ഞു. കന്നട ജനത ചോദിച്ചത് ക്ഷമാപണം മാത്രമാണെന്ന് ജസ്റ്റിസ് എം. നാഗപ്രസന്ന ചൂണ്ടിക്കാട്ടി. കമൽ നായകനായി പുറത്തിറങ്ങുന്ന സിനിമ ‘തഗ് ലൈഫ്’ കർണാടകയിൽ പ്രദർശിപ്പിക്കുന്നതിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിർമ്മാതാക്കളായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ സമർപ്പിച്ച ഹർജി

സർവകക്ഷി സംഘങ്ങൾ തിരികെയെത്തി തുടങ്ങി

ന്യൂഡൽഹി: ഭീകരതയ്‌ക്കതിരെയുള്ള പോരാട്ടത്തിന് പിന്തുണ തേടി ലോകരാജ്യങ്ങളിലേക്ക് പോയ സർവകക്ഷി സംഘങ്ങൾ തിരികെയെത്തി തുടങ്ങി. ഏഴ് സർവകക്ഷി പ്രതിനിധി സംഘങ്ങളിൽ ബി.ജെ.പി എം.പി ബയ്ജയന്ത് പാണ്ഡെ നയിച്ച സംഘവും ഡി.എം.കെയിലെ കനിമൊഴി നേതൃത്വം നൽകിയ സംഘവുമാണ് മടങ്ങിയെത്തിയത്. ബയ്ജയന്ത് പാണ്ഡെയുടെ സംഘത്തിലുണ്ടായിരുന്ന എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദിൻ ഒവൈസി എം.പിക്ക് ഹൈദരാബാദിൽ വൻ സ്വീകരണമാണ് ലഭിച്ചത്. കനിമൊഴിക്ക് ചെന്നൈ വിമാനത്താവളത്തിൽ സ്വീകരണമൊരുക്കി. ബാക്കി സംഘങ്ങൾ കൂടി തിരികെയെത്തുന്ന മുറയ്‌ക്ക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. അടുത്ത തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ കൂടിക്കാഴ്ചയുണ്ടാകുമെന്നാണ്

ഭാവി തൊഴിലുകൾ സ്കിൽ അധിഷ്ഠിതം

ആഗോള തലത്തിൽ യുവാക്കൾക്ക് തൊഴിലിനോടുള്ള മനോഭാവത്തിലും, താത്പര്യത്തിലും വ്യത്യസ്തതകളുണ്ട്. പുത്തൻ തൊഴിലുകൾക്കിണങ്ങിയ സ്‌കിൽ വിലയിരുത്തിയാണ് റിക്രൂട്ട്മെന്റ് . ഭാവിതൊഴിലുകൾക്കിണങ്ങിയ സ്കിൽ കൈവരിക്കുക എന്നതാണ് ഏറെ പ്രധാനം. ഇത് ക്യാമ്പസുകളിൽ നിന്നും ലഭിക്കണമെന്നില്ല. സ്കിൽ കൈവരിക്കുന്നതിനായി വിദ്യാർത്ഥികളുടെ ഭാഗത്തുനിന്നുള്ള മുന്നൊരുക്കങ്ങൾ ആവശ്യമാണ്. എന്താണ് ഭാവി തൊഴിലുകൾ? ടെക്നോളജി അധിഷ്ഠിത സേവന മേഖലയിലാണ് കൂടുതൽ തൊഴിലുകൾ രൂപപ്പെടുക. അതിനുതകുന്ന സ്കിൽ വികസനത്തിന് പ്രാമുഖ്യം നൽകണം. നിലവിലുള്ള തൊഴിലാളികൾക്കുള്ള അപ്പ് സ്‌കില്ലിംഗ് / റീ സ്‌കില്ലിംഗ് എന്നിവയ്ക്കും ഊന്നൽ നൽകി വരുന്നു.

ബിഗ് ഫാമിലിക്ക് ആശംസാ പ്രവാഹം

കണ്ണൂർ: പത്ത് മക്കൾ. അതിൽ ഒൻപതുപേരും ഒരുമിച്ച് സ്കൂളിൽ പോകുന്നതിന്റെ കാഴ്ച. കേരളകൗമുദി വാർത്തയിലെ താരമായി കണ്ണൂരിലെ ബിഗ് ഫാമിലി. വിവിധ കോണുകളിൽ നിന്ന് കുടുംബത്തിന് ആശംസാ പ്രവാഹം. കണ്ണൂർ കൊട്ടിയൂർ തലക്കാണിയിലെ ബിസിനസുകാരനായ പോടൂർ സന്തോഷിന്റെയും രമ്യയുടെയും പത്തുമക്കളിൽ ഒമ്പതുപേരുടെ സ്‌കൂൾ യാത്ര സംബന്ധിച്ച് കേരളകൗമുദി ഇന്നലെ ഒന്നാംപേജിൽ പ്രസീദ്ധീകരിച്ച വാർത്ത കണ്ട് നിരവധി പേരാണ് കുടുംബത്തെ വിളിക്കുന്നത്. സുഹൃത്തുക്കൾ, സ്ഥാപന ഉടമകൾ, ബിസിനസ് സുഹൃത്തുക്കൾ അങ്ങനെ പലരും വിളിച്ച് ആശംസ അറിയിച്ചതായി സന്തോഷ് പറഞ്ഞു.

പോക്സോ കേസിൽ പ്രതിയായ വ്ളോഗർ മുകേഷ് എം നായർ സ്കൂൾ പ്രവേശനോത്സവത്തിൽ ഗസ്റ്റ് ആയത് എങ്ങനെ എന്ന് അന്വേഷിക്കാൻ വിദ്യാഭ്യാസ വകുപ്പിന് മന്ത്രി ശിവൻ കുട്ടിയുടെ നിർദ്ദേശം.

പോക്സോ കേസിൽ പ്രതിയായ വ്ളോഗർ മുകേഷ് എം നായർ സ്കൂൾ പ്രവേശനോത്സവത്തിൽ ഗസ്റ്റ് ആയത് എങ്ങനെ എന്ന് അന്വേഷിക്കാൻ വിദ്യാഭ്യാസ വകുപ്പിന് മന്ത്രി ശിവൻ കുട്ടിയുടെ നിർദ്ദേശം. ഫോര്‍ട്ട് ഹൈസ്‌കൂളിലലാണ് പ്രവേശനോത്സവത്തിന് പോക്‌സോ കേസ് പ്രതി മുകേഷ് വിശിഷ്ടാതിഥിയായി പങ്കെടുത്തത് വിവാദമായി. . കോവളത്തെ റിസോര്‍ട്ടില്‍ വെച്ച് റീല്‍സ് ചിത്രീകരണത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിച്ചെന്നും നിര്‍ബന്ധിച്ച് അര്‍ധനഗ്നയാക്കി റീല്‍സ് ചിത്രീകരിച്ചുവെന്നും കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുകേഷ് എം നായര്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍

രാജ്യത്തെ കൊവിഡ് കേസുകൾ 4000 കടന്നു, 37 മരണങ്ങൾ; അതീവജാഗ്രത

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. ഈ തരംഗത്തിലെ ഇതുവരെയുള്ള കൊവിഡ് കേസുകൾ 4000 കടന്നു. 37 കൊവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലത്തെ കണക്കുകളിൽ കേരളത്തിലെ കേസുകളുടെ എണ്ണത്തിൽ നേരിയ കുറവ് ഉണ്ടായി. കഴിഞ്ഞദിവസം ഗുജറാത്തിലും കർണാടകയിലും ആണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത സംസ്ഥാനങ്ങൾ.ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തൽ.രാജ്യത്തെ കൊവിഡ് വ്യാപന സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിനിടെ രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യവകുപ്പ് മാര്‍ഗനിര്‍ദേശങ്ങൾ

ശങ്കുവിന്റെ മോഹം സാധിച്ചു: അങ്കണവാടിയിൽ ഇനി ‘ബിർണാണി വിപ്ലവം”

ആലപ്പുഴ / പത്തനംതിട്ട: അങ്കണവാടിയിൽ ഉപ്പുമാവ് മാറ്റി ‘ബിർണാണി” ചോദിച്ച ശങ്കു തുള്ളിച്ചാടുകയാണ്. നാലു വയസുകാരൻ ശങ്കുവിന്റെ ആശയമാണ് എല്ലാ അങ്കണവാടികളിലും ‘ബിർണാണി വിപ്ലവം” ഒരുക്കാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ദേവികുളങ്ങര പഞ്ചായത്തിലെ ഒന്നാംനമ്പർ അങ്കണവാടിയിലെ വിദ്യാർത്ഥിയാണ് ദേവികുളങ്ങര പ്രയാർ വടക്ക് പുന്നക്കുഴിയിൽ ശങ്കു എന്ന ത്രിജൽ എസ്. സുന്ദർ. പത്തനംതിട്ട, മെഴുവേലിയിൽ നടന്ന സംസ്ഥാനതല അങ്കണവാടി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തശേഷമാണ് മന്ത്രി വീണാജോർജ് അങ്കണവാടിയിലെ പരിഷ്‌കരിച്ച ഭക്ഷണ മെനു പുറത്തിറക്കിയത്. തന്റെ ‘ബിർണാണി വിപ്ലവം” എല്ലാ അങ്കണവാടി

Scroll to Top