Author name: Rajesh R

നഗരത്തിലും 8 പഞ്ചായത്തുകളിലും , കുടിവെള്ളം മുടങ്ങിയിട്ട് ഒരാഴ്ച , വലഞ്ഞ് ജനം

ആലപ്പുഴ: ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി അമ്പലപ്പുഴ കച്ചേരിമുക്കിൽ പ്രധാന പൈപ്പ് ലൈൻ പൊട്ടിയതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി ആലപ്പുഴ നഗരത്തിലും സമീപത്തെ എട്ടുപഞ്ചായത്തുകളിലും കുടിവെള്ളവിതരണം മുടങ്ങി. പുന്നപ്രയിൽ 400 എം.എം പൈപ്പ് ബുധനാഴ്ച രാവിലെയും പൊട്ടി. പ്രധാന ലൈനുകൾ പൊട്ടിയതിനെ തുടർന്ന് കരുമാടി പ്ളാന്റിൽ നിന്നുള്ള ജലവിതരണം പൂർണമായും നിർത്തി. മഴക്കാലമായതിന്റെ പേരിൽ തദ്ദേശസ്ഥാപനങ്ങൾ ടാങ്കർ വഴിയുള്ള ജലവിതരണം നിർത്തിയതോടെ ആഹാരം പാചകം ചെയ്യാനും പ്രാഥമിക കൃത്യങ്ങൾക്കുമുൾപ്പെടെ മഴവെള്ളത്തെ ആശ്രയിക്കുകയാണ് ജനങ്ങൾ. ഏതാനുംദിവസം മുമ്പ് വരെ ശക്തമായിരുന്ന […]

പാലം പെരുമയിൽ ടൂറിസം സാദ്ധ്യത തുറന്ന് ആലപ്പുഴ

ആലപ്പുഴ: യാത്രാദുരിതത്തിന് പരിഹാരവും ഒപ്പം ടൂറിസം വികസന സാദ്ധ്യതയ്ക്കും വഴിതുറന്ന് പാലങ്ങളുടെ ‘നഗരമായി’ ആലപ്പുഴ. ഒമ്പതുവർഷത്തിനിടെ ജില്ലയുടെ വിവിധയിടങ്ങളിൽ ചെറുതും വലുതുമായി പൊതുമരാമത്തു വകുപ്പ് മാത്രം പണിതത് 29 പാലങ്ങൾ. ഇതോടെ ആലപ്പുഴ ബീച്ചും വേമ്പനാട്ട് കായലും കടന്ന് ഗ്രാമാന്തരങ്ങളും ടൂറിസം കേന്ദ്രങ്ങളായി മാറും. കുട്ടനാടിന്റെ ഗ്രാമീണ സൗന്ദര്യം ആസ്വദിക്കാൻ വാക്ക് വേയും വാച്ച് ടവറുമായി പമ്പയാറിന് കുറുകെ തകഴി- നെടുമുടി ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന പടഹാരം പാലം. കായലിന് കുറുകെ പെരുമ്പളം ദ്വീപിനെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പെരുമ്പളം

പിടിതരാതെ പച്ചക്കറി വില, പിടിവിട്ട് സാധാരണക്കാർ‌

കോട്ടയം : നിത്യോപയോഗ സാധനങ്ങൾക്ക് പിന്നാലെ കുതിച്ചുയരുന്ന പച്ചക്കറി വിലയിൽ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് സാധാരണക്കാർ. ഭൂരിഭാഗം പച്ചക്കറി ഇനങ്ങൾക്കും 10 -15 രൂപയാണ് വർദ്ധിച്ചത്. മത്സ്യം, ബീഫ്, കോഴി എന്നിവയുടെ വിലയിലും വൻ വർദ്ധനയാണ്. ഒരു കിലോ ബീൻസിന് 160 രൂപയാണ്. മിക്ക ഇനങ്ങളുടെയും വില 60 ന് മുകളിലാണ്. നാടൻ പയറും, പടവലവും വിപണിയിൽ നിന്ന് അപ്രത്യക്ഷമായി. പ്രാദേശിക വിപണിയിൽ നിന്നാണ് ഇവ കൂടുതൽ എത്തിയിരുന്നത്. കമ്പം, കോയമ്പത്തൂർ, മേട്ടുപ്പാളയം, ഊട്ടി മാർക്കറ്റുകളിൽ

3 മാസമായി പണത്തിനായി കാത്തിരിപ്പ്… നെല്ല് സംഭരിച്ചു,​ പിന്നെ പറ്റിച്ചു  നിലയില്ലാക്കയത്തിൽ കർഷകർ 

കോട്ടയം : ഇനി ഞങ്ങളെന്ത് ചെയ്യും. നെല്ലിന്റെ പണം ഇനിയും വൈകിയാൽ കിടപ്പാടം നഷ്ടപ്പെടും! ഇത് ഒരാളുടെ മാത്രം അവസ്ഥയല്ല. കുട്ടനാട്ടിലും അപ്പർകുട്ടനാട്ടിലും നെൽകർഷകർ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നെല്ല് സംഭരിച്ച് മൂന്നുമാസം പിന്നിട്ടിട്ടും പണം സർക്കാർ നൽകാത്തത് പലരെയും കടക്കെണിയിലേക്ക് തള്ളിവിട്ടു. വായ്പയെടുത്ത് കൃഷിയിറക്കിയ പലരും ജപ്തി ഭീഷണിയിലാണ്. ചിലർ അടുത്ത കൃഷിയ്‌ക്കുള്ള നിലം ഒരുക്കാനും വിത്തുവാങ്ങാനുമുള്ള പണത്തിനായുള്ള നെട്ടോട്ടട്ടത്തിലും. മാർച്ച് ആദ്യം വരെ നെല്ല് സംഭരിച്ചതിനുള്ള രസീത് നൽകിയെങ്കിലും പണം ഇതു വരെ ബാങ്കിൽ

നഴ്സിംഗ് പ്രവേശനം…… സ്വാശ്രയ കോളേജുകൾക്ക് അഫിലിയേഷൻ 10ന് മുമ്പ്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വാശ്രയ നഴ്സിംഗ് കോളേജുകൾക്ക് ഈമാസം 10ന് മുമ്പ് നഴ്സിംഗ് കൗൺസിലിന്റെ താത്കാലിക അഫിലിയേഷൻ നൽകാൻ ധാരണ. ഇന്നലെ മന്ത്രി വീണാ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണിത്. തുടർന്ന് മാനേജ്മെന്റുകൾക്ക് അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിക്ക് മുമ്പാകെ പ്രോസ്‌പെക്ടസ് സമർപ്പിച്ച് അനുമതി വാങ്ങാം. ഇത് ലഭിച്ചാൽ മാത്രമേ നഴ്സിംഗ് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കാനാകൂ. അഫിലിയേഷൻ നൽകാത്തതിനാൽ മാനേജ്മെന്റ് സീറ്റ് പ്രവേശനം പ്രതിസന്ധിയിലായെന്ന് കേരളകൗമുദി ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. പ്രവേശനം നീളുന്നതിനാൽ വിദ്യാർത്ഥികളും ആശങ്കയിലായിരുന്നു. നഴ്സിംഗ് കൗൺസിൽ അംഗങ്ങളുടെ

ഏജീസ് ഓഫീസിൽ ജീവനക്കാരെ വെട്ടിക്കുറച്ചു ശമ്പളവർദ്ധനയും പെൻഷനും അവതാളത്തിൽ

തിരുവനന്തപുരം: അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ ജീവനക്കാരെ വെട്ടിക്കുറച്ചതോടെ സംസ്ഥാന സർക്കാർ ജീവനക്കാരുടെ പെൻഷനും ഗസറ്റഡ് ഉദ്യോഗസ്ഥരുടെ ശമ്പളവർദ്ധനയും അടക്കമുള്ള നടപടികൾ അവതാളത്തിലായി. പെൻഷൻ അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും അനുവദിച്ചുകിട്ടാൻ വൈകും. പെൻഷനാകുന്നതിന് ആറുമാസം മുമ്പ് സർക്കാർ ജീവനക്കാർ പെൻഷൻ പേപ്പറുകൾ സമർപ്പിക്കണമെന്നാണ് വ്യവസ്ഥ. ഇൻക്രിമെന്റുകളും പ്രമോഷനുമൊക്കെ കിട്ടുന്ന സമയംകൂടി ആയതിനാൽ ഏറെ ജീവനക്കാർക്കും അതിന് കഴിയാറില്ല. പെൻഷനായിക്കഴിഞ്ഞാൽ കമ്മ്യൂട്ടേഷൻ,ഗ്രാറ്റുവിറ്റി,പെൻഷൻ തുക തുടങ്ങിയവയെല്ലാം കിട്ടണമെങ്കിൽ ഏജീസ് ഓഫീസിലെ അക്കൗണ്ടന്റ് വിഭാഗത്തിൽ നിന്ന് അംഗീകാരം ലഭിക്കണം. ഇതെല്ലാം മൂന്നു മാസത്തിനുള്ളിൽ

റെയിൽവേ പാർക്കിംഗ് പകൽക്കൊള്ള ചിലയിടങ്ങളിൽ ഫീസ് വീണ്ടും കൂട്ടി

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിംഗ് കേന്ദ്രങ്ങളിൽ ഫീസ് കൊള്ള. ജൂൺ ഒന്നു മുതൽ ചിലയിടങ്ങളിൽ നിരക്ക് വീണ്ടും വർദ്ധിപ്പിച്ചു. 12 മണിക്കൂർ ഇരുചക്ര വാഹനം പാർക്ക് ചെയ്യാൻ ചില കേന്ദ്രങ്ങളിൽ ഈടാക്കുന്നത് 30 രൂപ മുതൽ മുകളിലേക്ക്. കാറുകൾക്ക് 70-80 രൂപവരെ വാങ്ങുന്നുണ്ട്. 12 മണിക്കൂർ കഴിഞ്ഞാൽ അധികഫീസ് ഇടാക്കും. പ്രതിമാസം 200 രൂപ ഇരുചക്ര വാഹനത്തിന് നൽകിയിരുന്ന സീസൺ നിരക്ക് 600 രൂപയായി ഉയർത്തിയ കേന്ദ്രങ്ങളുമുണ്ട്. സ്ഥിരമായി ട്രെയിൻ യാത്ര നടത്തുന്ന ജീവനക്കാരടക്കമാണ് കൂടുതലും ഇതിന്

മലപ്പുറം പരാമർശവും പെൻഷനും: നിലമ്പൂരിൽ വിവാദം കൊഴുക്കുന്നു

മലപ്പുറം: മുഖ്യമന്ത്രിയുടെ വിവാദ മലപ്പുറം പരാമർശം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സജീവ ചർച്ചയാക്കുമ്പോൾ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ ക്ഷേമ പെൻഷൻ പ്രസ്താവന ആയുധമാക്കി എൽ.ഡി.എഫും പ്രചാരണം ചൂട് പിടിപ്പിക്കുന്നു. രണ്ടു വിവാദങ്ങളും ഇരുതല മൂർച്ചയുള്ളവയായതിനാൽ ഏറെ ശ്രദ്ധയോടെയാണ് മുന്നണികളുടെ നീക്കം. യു.ഡി.എഫിന് പുറത്തുള്ള ന്യൂനപക്ഷ വോട്ടുകളും സ്വാധീനിക്കുകയാണ് കോൺഗ്രസിന്റെ ലക്ഷ്യം. ക്ഷേമ പെൻഷൻ വിതരണം തടയാൻ ശ്രമിക്കുന്നെന്ന പ്രചാരണത്തിലൂടെ സാധാരണക്കാരെ സ്വാധീനിക്കുന്നതിലാണ് എൽ.ഡി.എഫിന്റെ കണ്ണ്. വിവാദം എൽ.‌ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരമെന്ന പ്രതീതി സൃഷ്ടിച്ചതും,

വീണ്ടും മഴ പൊടിപൊടിക്കും

വീണ്ടും മഴ പൊടിപൊടിക്കുംസംസ്ഥാനത്ത് കഴിഞ്ഞയാഴ്ച പെയ്ത മഴയ്ക്ക് രണ്ട് ദിവസമായി നേരിയ ശമനമുണ്ടായിട്ടുണ്ട്. എന്നാൽ ഇത് താത്കാലികമാണെന്നും അടുത്തയാഴ്ചയോടെ സംസ്ഥാനത്ത് കാലവർഷം ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

വരണ്ടുണങ്ങി പാകിസ്ഥാൻ..

പാ​കി​സ്ഥാ​ന് ​ഇ​ന്ത്യ​ ​ഓ​പ്പ​റേ​ഷ​ൻ​ ​സി​ന്ദൂ​റി​ലൂ​ടെ​ ​തി​രി​ച്ച​ടി​ ​കൊ​ടു​ത്തിരുന്നു. സിന്ധു നദീജല കരാർ‍ മരവിപ്പിച്ചതോടെ പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ജലക്ഷാമം രൂക്ഷമായി.

Scroll to Top