സ്‌കൂളുകൾ കേന്ദ്രീകരിച്ച് ലഹരിമരുന്ന് ഹോട്ട് സ്‌പോട്ടുകൾ, വലവിരിച്ച് എക്‌സൈസ്
തൃശൂർ: വിദ്യാർഥികൾക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘങ്ങൾ സജീവമായെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്‌കൂളുകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കി എക്‌സൈസ്. ജില്ലയിൽ 15ലധികം സ്‌കൂളുകളിലും പരിസരത്തും ലഹരിമാഫിയകളുടെ കടന്നുകയറ്റമുണ്ടെന്നാണ് കണ്ടെത്തൽ. പെൺകുട്ടികൾ വഴി ലഹരിമരുന്ന് വിദ്യാർഥികളിലേയ്ക്ക് എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഹോട്ട്‌സ്‌പോട്ടുകളാക്കി തിരിച്ചാണ് നിരീക്ഷണം. സ്‌കൂളുകൾക്ക് സമീപം ലഹരിമരുന്ന് കൈമാറുന്ന കടകളുടെ ലൈസൻസ് റദ്ദാക്കാൻ പഞ്ചായത്തുകൾക്ക് നിർദ്ദേശം നൽകാനാണ് സംസ്ഥാനതലത്തിൽ എക്‌സൈസിന്റെ നിർദ്ദേശം.സംസ്ഥാനത്ത് 104 സ്‌കൂളുകൾ ലഹരിമരുന്ന് ഹോട്ട്‌സ്‌പോട്ടുകളായി കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലാണ് കൂടുതൽ ഹോട്ട്‌സ്‌പോട്ടുകൾ. വരും […]