കടലാഴം വിലയോടെ കടൽ മത്സ്യങ്ങൾ
മത്സ്യക്ഷാമം രൂക്ഷം, നിരാശയിൽ ഉപഭോക്താക്കൾ കൊല്ലം: ജില്ലയിൽ മത്സ്യവില പിടിവിട്ട് കുതിക്കുന്നതിനിടെ, ക്ഷാമം രൂക്ഷമായത് തീൻ മേശകളിൽ മത്സ്യപ്രേമികളെ നിരാശരാക്കുന്നു. കാലവർഷ മുന്നറിയിപ്പിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നത് കുറഞ്ഞതും കേരള തീരങ്ങളിൽ മത്സ്യ ലഭ്യത കുറഞ്ഞതും കൊച്ചിയിൽ കപ്പൽ മുങ്ങിയതിനെ തുടർന്നുണ്ടായ പ്രചാരണങ്ങളുമാണ് വില കുത്തനെ കൂടാനുള്ള പ്രധാന കാരണങ്ങൾ.തമിഴ് നാട്ടിൽ ട്രോളിംഗ് നിരോധനം നിലനിൽക്കുന്നതിനാൽ അവിടെ നിന്നുള്ള മത്സ്യവരവും കുറവാണ്. 9 മുതൽ ജില്ലയിൽ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതോടെ പ്രതിസന്ധി വീണ്ടും രൂക്ഷമാവും. ട്രോളിംഗ് […]