Author name: Rajesh R

വിത്ത് എത്തിയില്ല, കുട്ടനാട്ടിൽ കർഷകർ നെട്ടോട്ടത്തിൽ

ആലപ്പുഴ: രണ്ടാംകൃഷിയുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലായിട്ടും വിത്ത് എത്താത്തതിനെത്തുടർന്ന് കർഷകർ പ്രതിസന്ധിയിൽ. കൃഷി വകുപ്പിന്റെ കീഴിലുള്ള സീഡ് അതോറിട്ടിയുടെ നേതൃത്വത്തിൽ പാലക്കാട് ജില്ലയിലെ വിവിധ പാടശേഖരങ്ങളിൽ നിന്ന് വിത്ത് സംഭരിച്ച് എത്തിക്കുന്നതിലെ കാലതാമസമാണ് തിരിച്ചടിയായത്. കുട്ടനാട്ടിൽ രണ്ടാംകൃഷി നടക്കുന്ന 13 കൃഷി ഭവനുകളിലെ കർഷകർക്കായി 250 ടൺ വിത്താണ് സീഡ് അതോറിട്ടി എത്തിക്കേണ്ടത്. കർഷകരിൽ നിന്ന് സംഭരിച്ച് സംസ്കരിച്ച ഉമ (ഡി.വൺ) ഇനത്തിൽപ്പെട്ട വിത്ത് പാലക്കാട് കൊല്ലങ്കോടെ വിവിധകർഷകരുടെ കളങ്ങളിലുണ്ട്. കിളിർപ്പിന് അനുയോജ്യമാം വിധം 13ശതമാനമാക്കി ഉണക്കി സൂക്ഷിച്ചിരിക്കുന്ന […]

മീനോട് മുഖംതിരിച്ചു, കോഴി വില കുതിച്ചു

ആലപ്പുഴ : കപ്പൽ അപകടത്തിന്റെ പശ്ചാത്തലത്തിൽ, മത്സ്യംവാങ്ങാൻ ഉപഭോക്താക്കൾ കാട്ടുന്ന വിമുഖത മുതലെടുത്ത് ഇറച്ചിക്കോഴി വില കുത്തനെ കൂടി. ഒരാഴ്ചയ്ക്കിടെ 10-15 രൂപ വരെയാണ് വർദ്ധിച്ചത്. കഴിഞ്ഞാഴ്ച 130-135 രൂപ വരെ വിലയുണ്ടായിരുന്ന ചിക്കനിപ്പോൾ 145 രൂപയാണ് വില. ഫാം റേറ്റ് 125 രൂപയാണ്. ഇറച്ചിക്ക് 220-240 രൂപ വരെയാണ് വില (പ്രാദേശിക അടിസ്ഥാനത്തിൽ മാറ്റം വരും). സ്റ്റോക്ക് തീരുന്നതിനാൽ പല ദിവസങ്ങളിലും ഉച്ചയോടെ കടകൾ അടയ്ക്കേണ്ടിയും വരുന്നുണ്ട്. സംസ്ഥാനത്ത് കാലാവസ്ഥ പ്രശ്നങ്ങളും വിലയിടിവും മൂലം കർഷകർ

സാ​ധാ​ര​ണ​ക്കാ​ർ​ക്കൊ​പ്പം​ ​നി​ന്ന് ​ആ​ർ.​ബി.ഐ സ്വർണവിലയുടെ 85% വായ്പ ലഭിക്കും

ന്യൂ​ഡ​ൽ​ഹി​:​ ​ചെ​റു​കി​ട​ ​വാ​യ്പാ​ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ​ആ​ശ്വാ​സ​വു​മാ​യി​ ​റി​സ​ർ​വ് ​ബാ​ങ്ക്.​ ​സ്വ​ർ​ണ​ത്തി​ന്റെ​ ​മൊ​ത്തം​ ​മൂ​ല്യ​ത്തി​ന്റെ​ 85​ ​ശ​ത​മാ​നം​ ​ഇ​നി​മു​ത​ൽ​ ​വാ​യ്പ​ ​ല​ഭി​ക്കും.​ 2.5​ല​ക്ഷം​ ​രൂ​പ​ ​വ​രെ​യു​ള്ള​ ​സ്വ​ർ​ണ്ണ​പ്പ​ണ​യ​ ​വാ​യ്പ​ക​ൾ​ക്കാ​ണ് ​ഇ​ത് ​ബാ​ധ​കം.​ ​നി​ല​വി​ൽ​ ​ലോ​ൺ​ ​ടു​ ​വാ​ല്യു​ ​(​എ​ൽ.​ടി.​വി​)​​​ ​പ​രി​ധി​ 75​ശ​ത​മാ​ന​മാ​യി​രു​ന്നു.​ ​റി​സ​ർ​വ് ​ബാ​ങ്ക് ​ഗ​വ​ർ​ണ​ർ​ ​സ​ഞ്ജ​യ് ​മ​ൽ​ഹോ​ത്ര​യാ​ണ് ​ഇ​ന്ന​ലെ​ ​പ്ര​ഖ്യാ​പ​നം​ ​ന​ട​ത്തി​യ​ത്.​ ​ഒ​രു​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​സ്വ​ർ​ണം​ ​പ​ണ​യം​ ​വ​ച്ചാ​ൽ​ 85,​​000​ ​രൂ​പ​ ​വ​രെ​ ​വാ​യ്പ​യാ​യി​ ​ല​ഭി​ക്കും.സ്വ​ർ​ണ​പ്പ​ണ​യ​ ​വാ​യ്പ​ ​സു​താ​ര്യ​മ​ല്ലെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി​ ​റി​സ​ർ​വ് ​ബാ​ങ്ക്,​ ​ക​ഴി​ഞ്ഞ​ ​ഏ​പ്രി​ലി​ൽ​ ​സ്വ​ർ​ണ​പ്പ​ണ​യ​

പ്ലസ് ടു വിനു ശേഷം- പ്രവേശനം ഇത് വരെ 

പ്ലസ് ടു ഫലം വന്നതോടെ വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിനുള്ള കോഴ്‌സുകൾ കണ്ടെത്തുന്ന തിരക്കിലാണ്. ഡിസൈൻ, ഫാഷൻ ടെക്‌നോളജി, ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ ആരംഭിച്ചു. നേരത്തെ നടത്തിയ പ്രവേശന പരീക്ഷകളെ അടിസ്ഥാനമാക്കി, വിദ്യാർത്ഥികൾ പ്രവേശന പ്രക്രിയകൾ പിന്തുടരേണ്ടതുണ്ട്. ജൂൺ മാസത്തിലാണ് പ്ലസ് ടു വിദ്യാർത്ഥികൾക്ക് ബിരുദ പ്രവേശനത്തിനുള്ള നടപടികൾ പുരോഗമിക്കുന്നത്. ജെ.ഇ.ഇ മെയിൻ, അഡ്വാൻസ്ഡ് സ്കോർ അടിസ്ഥാനമാക്കിയുള്ള എൻ.ഐ.ടി, ഐ.ഐ.ഐ.ടി, ഐ.ഐ.ടി, ജി.എഫ്.ടി.ഐ പ്രവേശനത്തിനുള്ള ജോസ സീറ്റ് അലോക്കേഷൻ ആദ്യ റൗണ്ട് ആരംഭിച്ചു. സംസ്ഥാനത്തെ എൻജിനിയറിംഗ്

സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷ: ഏഴിന മാർഗനിർദ്ദേശം

കൊച്ചി: സ്‌കൂളിൽ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷ ഓഡിറ്റിംഗ് അടക്കം ഏഴു മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. വിദ്യാർത്ഥികൾക്ക് പാമ്പുകടിയേൽക്കുന്ന സാഹചര്യമടക്കം ഒഴിവാക്കാൻ, സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണമെന്ന നിർദ്ദേശവും ഇതിൽപ്പെടുന്നു. വയനാട്ടിലെ സർക്കാർ സ്‌കൂളിൽ 2019ൽ വിദ്യാർത്ഥിനി ക്ലാസ് മുറിയിൽ പാമ്പുകടിയേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ അഡ്വ. കുളത്തൂർ ജയ്‌സിംഗ് ഫയൽ ചെയ്ത ഹർജിയിലാണ് ഇക്കാര്യം സർക്കാർ അറിയിച്ചത്. പൊതുവിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ ഇറക്കിയ സർക്കുലറാണ് ഹാജരാക്കിയത്. ചൈൽഡ് എമർജൻസി മെഡിക്കൽ റെസ്‌പോൺസ് പ്ലാൻ

തെന്നല പക്ഷമില്ലാത്ത പക്ഷക്കാരൻ

തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിൽ പക്ഷമില്ലാത്ത പക്ഷക്കാരനായ ഏകനേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ള. പാർട്ടിയിലെ ചിലപക്ഷങ്ങൾ തമ്മിൽ കൊമ്പുകോർക്കുമ്പോൾ ആ സൗമ്യ സാന്നിദ്ധ്യത്തിലാവും അവരുടെ വിളക്കി ചേർക്കൽ . ന്യായവും യുക്തിയും അങ്ങോട്ടോ ഇങ്ങോട്ടോ ഒരു തരിമ്പും മാറാതെയുള്ള വിധിപറച്ചിലാവും അദ്ദേഹം നടത്തുക. ‘ തെന്നല കമ്മിറ്റി’എന്നും ഏവർക്കും സ്വീകാര്യമായിരുന്നു. എ,ഐ ഗ്രൂപ്പുകൾ പടവെട്ടലിന്റെ വക്കോളമെത്തിയ പല സന്ദർഭങ്ങളിലും അനുനയത്തിന്റെ തെന്നലായി എത്തിയതും മറ്റാരുമല്ല. കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിങ്ങിപ്പൊട്ടലായി രേഖപ്പെടുത്തേണ്ടിവരുമായിരുന്ന ഒരു സന്ദർഭം, ‘നോ പ്രോബ്ള’മാക്കി മാറ്റിയത്

പെരുന്നാൾ അവധി: വിവാദം കത്തിച്ചും പ്രതിരോധിച്ചും

മലപ്പുറം: ബലിപെരുന്നാൾ അവധി സംബന്ധിച്ച സർക്കാർ തീരുമാനം നിലമ്പൂരിൽ യു.ഡി.എഫ് ചൂടേറിയ ചർച്ചയാക്കിയതോടെ,പ്രതിരോധിച്ച് എൽ.ഡി.എഫ്. ന്യൂനപക്ഷ സമുദായത്തിന് നിർണായക വോട്ടുള്ള മണ്ഡലത്തിൽ മതവികാരം ഉണർത്തുന്ന വിവാദത്തെ ഏറെ കരുതലോടെയാണ് എൽ.ഡി.എഫ് നേരിടുന്നത്. മാസപ്പിറവി കാണാത്തതിനാൽ കേരളത്തിൽ ഇന്നാണ് ബലിപെരുന്നാൾ. സൗദിയുൾപ്പെടെ ഗൾഫ് രാജ്യങ്ങളിൽ ഇന്നലെയായിരുന്നു. സർക്കാർ കലണ്ടർ പ്രകാരം വെള്ളിയാഴ്ചയാണ് അവധി. പെരുന്നാൾ ദിവസത്തിൽ വന്ന മാറ്റം എട്ട് ദിവസം മുമ്പേ മതപണ്ഡ‌ിതർ പ്രഖ്യാപിച്ചിട്ടും അവധിയിൽ മാറ്റം വരുത്തുന്നതിൽ സർക്കാർ അവസാന നിമിഷം വരെ കാത്തുനിന്നെന്ന് ചില

നേതൃത്വവുമായി അകൽച്ച, കോൺഗ്രസ് വിടാൻ തരൂർ? ബി.ജെ.പിയിൽ ചേർന്നേക്കില്ല, ഉന്നത പദവികൾ വാഗ്ദാനം

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിലടക്കം മോദിയേയും കേന്ദ്രസർക്കാരിനെയും നിരന്തരം പുകഴ്ത്തുന്നതിലൂടെ കോൺഗ്രസിന് അനഭിമതനായ ശശി തരൂർ എം.പി പാർട്ടി വിട്ടേക്കുമെന്ന അഭ്യൂഹം ശക്തം. പാർട്ടിവിരുദ്ധ നിലപാടുകൾ ചൂണ്ടിക്കാട്ടി തരൂരിനെതിരെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനുശേഷം കെ.പി.സി.സി ശക്തമായ അച്ചടക്ക നടപടി ആവശ്യപ്പെട്ടേക്കുമെന്നതു കൂടി മുന്നിൽകണ്ടാണിത്. എന്നാൽ, ബി.ജെ.പിയിൽ ചേർന്നേക്കില്ല. ഉപരാഷ്ട്രപതി പദവിയടക്കം ചില ഉന്നതസ്ഥാനങ്ങൾ തരൂരിന് ബി.ജെ.പി വാഗ്‌ദാനം ചെയ്‌തതായി സൂചനയുണ്ട്. അടുത്തകാലത്തായി പാർട്ടി നിലപാടുകളെ പരസ്യമായി തള്ളുന്ന തരൂരിനെ ശാസിച്ച് നേർവഴിക്കാക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും ഒാപ്പറേഷൻ സിന്ദൂർ വിശദീകരിക്കാനുള്ള സർവകക്ഷി

കാമുകിക്കൊപ്പം ജീവിക്കാൻ ആദ്യ ഭാര്യയെ കൊലപ്പെടുത്തി ആറ് കൊല്ലത്തിനിടെ മൂന്ന് കൊല ?

തൃശൂർ/ ഇരിങ്ങാലക്കുട: കാമുകിക്കൊപ്പം ജീവിക്കാൻ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് പടിയൂരിലെ ഇരട്ട കൊലപാതക കേസിലെ പ്രതിയെന്ന് കരുതുന്ന പ്രേംകുമാർ. ഭാര്യയായിരുന്ന വിദ്യയെ കാമുകിയുമായി ചേർന്നാണ് 2019ൽ കൊലപ്പെടുത്തുന്നത്. സംഭവത്തിൽ പ്രതികളായ പ്രേംകുമാറും കാമുകിയും പഠിച്ചത് ഒരേ സ്‌കൂളിലായിരുന്നു. പിന്നീട് ഇരുവഴിക്ക് പിരിഞ്ഞു. 15 വർഷങ്ങൾക്ക് മുൻപ് പ്രണയിച്ച് വിവാഹം ചെയ്ത വിദ്യയെ മൂന്ന് വർഷം മുൻപ് സ്‌കൂളിലെ പൂർവവിദ്യാർത്ഥി സംഗമത്തിൽ വച്ച് കണ്ടു മുട്ടിയ സുഹൃത്തിനൊപ്പം ജീവിക്കാനാണ് വകവരുത്തിയത്. പൂർവ വിദ്യാർത്ഥികൾ തിരുവനന്തപുരത്ത് ഒരുമിച്ചു

വേമ്പനാട് കായലിൽ മത്സ്യസമ്പത്ത് കൂട്ടും

ആലപ്പുഴ: വേമ്പനാട് കായലിൽ കുറഞ്ഞുവരുന്ന മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാൻ പദ്ധതി ആവിഷ്കരിച്ച് ജില്ലാ ഭരണകൂടവും മത്സ്യമേഖലയിലെ ശാസ്ത്ര‌ജ്ഞരും. കായലിലെ 40 ശതമാനം മത്സ്യ ഇനങ്ങളും അപ്രത്യക്ഷമായതായി കുഫോസും കണ്ടെത്തിയിരുന്നു. 1980ൽ 150 മത്സ്യഇനങ്ങൾ ഉണ്ടായിരുന്ന കായലിൽ ഇപ്പോൾ 90 ഇനങ്ങളേ ഉള്ളുവെന്നായിരുന്നു കുഫോസിന്റെ കണ്ടെത്തൽ. കായലിലെ മത്സ്യസമ്പത്ത് വീണ്ടെടുക്കുന്നതിനായി വിവിധ പദ്ധതികളാണ് നടപ്പാക്കാനുദ്ദേശിക്കുന്നത്. കായലിലെ മത്സ്യസമ്പത്ത് 1970ൽ 23,000 ടൺ ആയിരുന്നത് ഇപ്പോൾ 4300 ടൺ ആയി കുറഞ്ഞു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ പ്രതിവ‌ർഷം 2000 ടൺ മത്സ്യത്തിന്റെ

Scroll to Top