Author name: Rajesh R

യുവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ഭർത്താവ് കസ്റ്റഡിയിൽ

വരന്തരപ്പിള്ളി : സംശയത്തെ തുടർന്ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ഭർത്താവ് കസ്റ്റഡിയിൽ. പൊലീസ് സ്‌റ്റേഷന് സമീപം വാടകയ്ക്ക് താമസിക്കുന്ന പീച്ചി – കണ്ണാറ കരടിയാള തെങ്ങനൻ കുഞ്ഞുമോനാണ് (40) പിടിയിലായത്. വരന്തരപ്പിള്ളി പാറക്കവീട്ടിൽ ഗംഗാധരന്റെ മകളും ഇയാളുടെ ഭാര്യയുമായ ദിവ്യ (35) കൊല്ലപ്പെട്ട കേസിലാണ് പിടിയിലായത്. ഇവർ ആറ് മാസമേ ആയിട്ടുള്ളൂ ഇവിടെ താമസമാക്കിയിട്ട്. ദിവ്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന കുഞ്ഞുമോന്റെ സംശയമാണ് കൊലപാതകത്തിലേക്കെത്തിയത്. ശനിയാഴ്ച രാത്രി മരണം നടന്നതായി സംശയിക്കുന്നു. നെഞ്ചുവേദനയെ തുടർന്ന് ദിവ്യ മരിച്ചതായി കുഞ്ഞുമോൻ […]

ഷോക്കേറ്റ് അനന്തുവിന്റെ ദാരുണാന്ത്യം പന്നിക്കെണിയിൽ കുരുങ്ങി, നിലമ്പൂർ രാഷ്ട്രീയപ്പോര്

കോഴിക്കോട്: കാട്ടു പന്നിക്കായി ഒരുക്കിയ കെണിയിൽ നിന്ന് ഷോക്കടിച്ച് പത്താം ക്ലാസ് വിദ്യാർത്ഥി അനന്തുവിന്റെ ദാരുണ മരണം ഉയർത്തിയ പ്രതിഷേധം നിലമ്പൂരിലെ ഉപ തിരഞ്ഞെടുപ്പ് പോരിന് തീ പകർന്നു.ദുരന്തം നടന്ന ഉടനെ പ്രതിഷേധവുമായി യു.ഡി.എഫ് സംഘം എത്തിയതിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ പ്രതികരണം പ്രതിഷേധം ആളിക്കത്തിച്ചു. യു.ഡി.എഫ് നേതാക്കൾ പ്രതിഷേധം കടുപ്പിച്ചിട്ടും മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞത് തിരുത്തിയില്ല. വഴിക്കടവ് സംഭവം ഗൂഢാലോചനയാണെന്നതിൽ ഉറച്ചു നിൽക്കുന്നുവെന്നും,,അപകടം വരുത്താൻ വൈദ്യുതി കെണി സ്ഥാപിച്ചത് മുതൽ

10പേരെ വിവാഹം കഴിച്ച് 30കാരി, ‘നിത്യമണവാട്ടി’ അറസ്റ്റിലായത് പുതിയ വിവാഹദിനത്തിൽ, ഈ മാസം മറ്റൊരു വിവാഹംകൂടി!

ആര്യനാട്: പത്തോളം വിവാഹത്തട്ടിപ്പ് നടത്തിയ ‘നിത്യമണവാട്ടി” അറസ്റ്രിലായത് പുതിയ വിവാഹദിനത്തിൽ. വിവാഹ മണ്ഡപത്തിലേക്കു യാത്ര തിരിക്കുന്നതിനിടെയാണ് പൊലീസ് പിടികൂടിയത്. മുപ്പതുകാരിയുടെ തട്ടിപ്പിൽപ്പെടാതെ രക്ഷപ്പെട്ടത് ആര്യനാട് ഗ്രാമപഞ്ചായത്തംഗം സി.ജെ.അനീഷ്! ഇദ്ദേഹവുമായുള്ള വിവാഹത്തിനുശേഷം 12ന് തിരുവനന്തപുരത്തു തന്നെയുള്ള മറ്റൊരാളെ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു രേഷ്മ. എറണാകുളം ഉദയംപേരൂർ മണക്കുന്നം ഇല്ലത്തുപറമ്പിൽ കോരയത്ത് ഹൗസിൽ രേഷ്മയെ കഴിഞ്ഞ ആറിനാണ് ആര്യനാട് പൊലീസ് അറസ്റ്റുചെയ്തത്. രണ്ടുവയസുള്ള കുട്ടിയുടെ അമ്മയാണ്. ഓൺലൈനിൽ വിവാഹപ്പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. പരസ്യംകണ്ട് ബന്ധപ്പെടുന്നവരോട് സിനിമയെ വെല്ലുംവിധം കഥകൾ പറഞ്ഞ്

മരണ അറിയിപ്പ്

കുമരന്‍കരി SNDP ശാഖ യോഗം അംഗം സൗപര്‍ണിക വസതിയില്‍ സാബു ( 59 ) നിര്യാതനായി ശവസംസ്കാരം രാവിലെ 10 മണിക്ക് SNDP Br No 3 നാരകത്ര ശാന്തി തീരം സ്മശാനം

റെയിൽവേ പാർക്കിംഗ് പകൽക്കൊള്ള ചിലയിടങ്ങളിൽ ഫീസ് വീണ്ടും കൂട്ടി

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിംഗ് കേന്ദ്രങ്ങളിൽ ഫീസ് കൊള്ള. ജൂൺ ഒന്നു മുതൽ ചിലയിടങ്ങളിൽ നിരക്ക് വീണ്ടും വർദ്ധിപ്പിച്ചു. 12 മണിക്കൂർ ഇരുചക്ര വാഹനം പാർക്ക് ചെയ്യാൻ ചില കേന്ദ്രങ്ങളിൽ ഈടാക്കുന്നത് 30 രൂപ മുതൽ മുകളിലേക്ക്. കാറുകൾക്ക് 70-80 രൂപവരെ വാങ്ങുന്നുണ്ട്. 12 മണിക്കൂർ കഴിഞ്ഞാൽ അധികഫീസ് ഇടാക്കും. പ്രതിമാസം 200 രൂപ ഇരുചക്ര വാഹനത്തിന് നൽകിയിരുന്ന സീസൺ നിരക്ക് 600 രൂപയായി ഉയർത്തിയ കേന്ദ്രങ്ങളുമുണ്ട്. സ്ഥിരമായി ട്രെയിൻ യാത്ര നടത്തുന്ന ജീവനക്കാരടക്കമാണ് കൂടുതലും ഇതിന്

പുതിയ വീടിന് സോളാർ പ്ലാന്റ്, നിർബന്ധമാക്കാൻ ശുപാർശ, 1000 ച. അടിയിലധികമുണ്ടെങ്കിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വീടുകൾ നിർമ്മിക്കുമ്പോൾ സോളാർ പ്ളാന്റ് നിർബന്ധമാക്കിയേക്കും. 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തൃതിയുള്ള വീടുകൾക്കായിരിക്കുമിത്. വിസ്തൃതി ഇതിന് താഴെയാണെങ്കിലും പുതിയ വീടുകളിൽ പ്രതിമാസം 5000 രൂപയിലധികം വൈദ്യുതി ബില്ല് വന്നാലും പ്ളാന്റ് വേണമെന്ന വ്യവസ്ഥയും കൊണ്ടുവന്നേക്കും. ഇതിലൂടെ പുരപ്പുറ സോളാർ വൈദ്യുതി ഉത്പാദനം മൂന്നിരട്ടിയാക്കി വർദ്ധിപ്പിക്കാമെന്നാണ് പ്രതീക്ഷ. 2025ലെ കരട് വൈദ്യുതി നയത്തിലെ ശുപാർശയാണിത്. തദ്ദേശ തിരഞ്ഞടുപ്പിനു ശേഷം തീരുമാനം ഉണ്ടായേക്കും. ഇതിനായി കെട്ടിട നിർമ്മാണ ചട്ടങ്ങളിൽ ഭേദഗതി വരുത്തേണ്ടിവരും. ഉത്തർപ്രദേശ് പോലുള്ള

റിപ്പോ 0.5% കുറച്ചു, പലിശ ഭാരം കുറയും

കൊച്ചി: രാജ്യത്തെ ലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് ആശ്വാസമായി റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ ആറിൽ നിന്ന് അഞ്ചര ശതമാനമായി കുറച്ചു. ബാങ്കുകൾക്ക് നൽകുന്ന വായ്പയ്ക്ക് റിസർവ് ബാങ്ക് ഈടാക്കുന്ന പലിശയാണിത്. ഇതോടെ ബാങ്കുകൾ ഉപഭോക്താക്കൾക്ക് നൽകുന്ന ഭവന, വാഹന, വ്യക്തിഗത, കോർപ്പറേറ്റ്, കാർഷിക, സ്വർണ പണയ വായ്പകളുടെ പലിശ അര ശതമാനം വരെ കുറയും. അഞ്ചു വർഷത്തിനിടയിലെ ഏറ്റവും വലിയ പലിശയിളവാണിത്. അതേസമയം, ബാങ്കുകൾ അവരുടെ മൊത്തം നിക്ഷേപത്തിന് ആനുപാതികമായി റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട പണത്തിന്റെ

സൗമ്യം, ദീപ്തം തെന്നല വിടവാങ്ങി​

തിരുവനന്തപുരം: കോൺഗ്രസ് രാഷ്ട്രീയത്തിൽ സൗമ്യതയുടെയും അനുനയത്തിന്റെയും മുഖമായിരുന്ന മുതിർന്ന നേതാവും കെ.പി.സി.സി മുൻ പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. 94 വയസായിരുന്നു. മൂന്നുതവണ രാജ്യസഭാംഗവും രണ്ടുതവണ നിയമസഭാംഗവുമായിട്ടുണ്ട്. വാർദ്ധക്യ സഹജമായ രോഗങ്ങളെത്തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ 11നായിരുന്നു അന്ത്യം. തിരുവനന്തപുരം നെട്ടയത്ത് മുക്കോല യമുന നഗറിൽ മകളുടെ വസതിയായ ആമ്പാടിയിൽ പൊതുദർശനത്തിന് വച്ചു. ഇവിടെയായിരുന്നു സ്ഥിരതാമസം. ഇന്ന് രാവിലെ 10.30ന് ഇന്ദിരാഭവനിലും തുടർന്ന് അയ്യപ്പസേവാസംഘം ഓഫീസിലും പൊതുദർശനം. ശേഷം 1.30ന് ശാന്തികവാടത്തിൽ സംസ്കരിക്കും.

തമിഴ്നാട്ടിൽ വാഹനാപകടം, നടൻ ഷൈൻ ടോമിന്റെ പിതാവിന് ദാരുണാന്ത്യം

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ച കാർ തമിഴ്‌നാട്ടിൽ അപകടത്തിൽപ്പെട്ട് പിതാവ് തൃശൂർ മുണ്ടൂർ ചെറുവത്തൂർ വീട്ടിൽ സി.പി.ചാക്കോയ്ക്ക് (70) ദാരുണാന്ത്യം. ഷൈനിന്റെ ഇടതുകൈയ്ക്ക് ഒടിവുണ്ട്. അമ്മ മറിയം കാർമൽ, സഹോദരൻ ജോ ജോൺ ചാക്കോ, മാനേജർ അനീഷ് എന്നിവർക്കും പരിക്കുണ്ട്. സേലം- ബംഗളൂരു ദേശീയപാതയിൽ ധർമ്മപുരി ജില്ലയിലെ ഹാെഗനക്കൽ പാലക്കോട്ട് പറയൂരിൽ ഇന്നലെ പുലർച്ചെ 6.30ഓടെയായിരുന്നു അപക‌ടം. കിയ കാർണിവൽ കാർ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ പാലക്കോട് ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും

Scroll to Top