കൊലക്കയറായി പന്നിക്കെണി: ഈവർഷം മൂന്ന് മരണം
കോഴിക്കോട്: പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് ഈ വർഷം സംസ്ഥാനത്ത് മരിച്ചത് മൂന്നു പേർ. നിലമ്പൂർ വഴിക്കടവിൽ പത്താംക്ളാസ് വിദ്യാർത്ഥി അനന്തുവിന്റെ ഷോക്കേറ്റുള്ള ദാരുണാന്ത്യമാണ് ഒടുവിലത്തേത്. മൃഗവേട്ടക്കാരൻ വിനീഷ് വച്ച പന്നിക്കെണിയാണ് ജീവനെടുത്തത്. കഴിഞ്ഞ ജനുവരിയിലാണ് രണ്ടു പേർ മരിച്ചത്. ഷൊർണൂരിൽ കുളത്തിൽ വീണ് മരിച്ച വൃദ്ധന്റേത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റാണെന്ന് പിന്നീട് തെളിഞ്ഞു. പരുത്തിപ്ര വെളുത്താങ്ങലിൽ കുഞ്ഞനാണ് മരിച്ചത്. സ്ഥലമുടമ പരുത്തിപ്ര സ്വദേശി ശങ്കരനാരായണൻ അറസ്റ്റിലായി. ജനുവരിയിൽ ശാസ്താംകോട്ടയിൽ കർഷകതൊഴിലാളിയായ അമ്പലത്തുംഭാഗം ചിറയിൽ വീട്ടിൽ സോമനും (52) […]