Author name: Rajesh R

ഭാഗ്യക്കുറി സമ്മാനഘടനയിൽ 11 മുതൽ മാറ്റം

ഭാഗ്യക്കുറി സമ്മാനഘടനയിൽ 11 മുതൽ മാറ്റം ചെറുതുരുത്തി: കേരള ഭാഗ്യക്കുറിയുടെ സമ്മാനഘടന വീണ്ടും പരിഷ്‌കരിച്ചു. 11 മുതൽ പുതിയ നറുക്കെടുപ്പ് ആരംഭിക്കും. വിവിധ സംഘടനകളുടെയും ഏജന്റുമാരുടെയും വില്പനക്കാരുടെയും എതിർപ്പിനെ തുടർന്നാണ് സമ്മാനഘടനയിലെ മാറ്റം വരുത്തൽ. മേയ് 2 മുതൽ ടിക്കറ്റുകളുടെ വില ഏകീകരിച്ച് 50 രൂപയാക്കിയിരുന്നു. സമ്മാനഘടനയിൽ മാറ്റംവരുത്തി 50 രൂപയുടെ സമ്മാനവും ഉൾപ്പെടുത്തി. എന്നാൽ, ആദ്യം ഉണ്ടായിരുന്ന 2000, 200 എന്നീ സമ്മാനങ്ങൾ എടുത്തു കളഞ്ഞ് 50 രൂപയുടെ സമ്മാനങ്ങൾ നടപ്പാക്കിയത് ഏജന്റുമാരിലും വില്പനക്കാരിലും വൻ […]

ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം

കൊല്ലം: 52 ദിവസം നീണ്ടുനിൽക്കുന്ന ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽവരും. നീണ്ടകര പാലത്തിന് പടിഞ്ഞാറ് വശം, തങ്കശേരി, അഴീക്കൽ തുറമുഖങ്ങളാണ് അടച്ചിടുന്നത്. നിരോധന മേഖലയിൽ ഉൾപ്പെടുന്ന നീണ്ടകര, ശക്തികുളങ്ങര, തങ്കശേരി, അഴീക്കൽ അഴിമുഖങ്ങളിലും ബാധകം. എന്നാൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇത് ബാധകമല്ല. ട്രോൾ ബോട്ടുകൾക്കും വിദൂര മേഖലകളിലേക്ക് മീൻ പിടിക്കാൻ പോകുന്ന ബോട്ടുകൾക്കുമാണ് നിരോധനം. കാലാവസ്ഥയിലെ പ്രശ്നങ്ങൾ മൂലം കഴിഞ്ഞ 10 മാസത്തെ സീസണിൽ ഈ വർഷം ആകെ കടലിലിറങ്ങാനായത് വെറും നാലഞ്ച് മാസം മാത്രം. കടലാക്രമണവും

ക്ഷേത്ര ദർശനത്തിനെത്തിയ വീട്ടമ്മയുടെ  സ്വർണമാല കവർന്ന നാടോടിസംഘം പിടിയിൽ 

പത്തനംതിട്ട : മലയാലപ്പുഴ ദേവി ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ വീട്ടമ്മയുടെ നാലര പവൻ സ്വർണ്ണമാല കവർന്ന രണ്ട് നാടോടിസ്ത്രീകളെ മലയാലപ്പുഴ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് വള്ളാച്ചി പള്ളിവാസൽ കോട്ടൂർ ഡോർ നമ്പർ 75ൽ ഏഴിമലയുടെ ഭാര്യ ജൂലി (53), രാജപാളയം തെൻഡ്രൽ നഗർ 502/3133 ഗണേശന്റെ ഭാര്യ പ്രിയ എന്ന് വിളിക്കുന്ന ജക്കമ്മാൾ (42) എന്നിവരാണ് അറസ്റ്റിലായത്. പത്തനംതിട്ട തോന്നിയമല പട്ടംതറ കിഴക്കേക്കര വീട്ടിൽ സുധാ ശശിയുടെ മൂന്നു ഗ്രാം ഉള്ള താലിയും ഒരു ഗ്രാം

കാലംതെറ്റിയ കാലവർഷം, അപ്പർകുട്ടനാട്ടിൽ 3.16 കോടിയുടെ കൃഷിനാശം

തിരുവല്ല : മേയ് മാസത്തിൽ അപ്രതീക്ഷിതമായെത്തിയ കാലവർഷത്തിൽ അപ്പർകുട്ടനാട്ടിലെ കർഷകർക്ക് വൻ കൃഷിനാശമുണ്ടായി. പെരിങ്ങര, നിരണം,കുറ്റൂർ, നെടുമ്പ്രം,കടപ്ര എന്നീ പഞ്ചായത്തുകളിലും തിരുവല്ല കൃഷിഭവന്റെ പരിധിയിലുമായി 3.16 കോടി രൂപയുടെ നഷ്ടം കണക്കാക്കുന്നു.ഏപ്രിൽ ഒന്നുമുതൽ കഴിഞ്ഞ ചൊവ്വാഴ്ച വരെയുളള കണക്കനുസരിച്ച് ആകെ 117.63 ഹെക്ടറിലെ കൃഷി നശിച്ചിട്ടുണ്ട്. ഓണവിപണി ലക്ഷ്യമാക്കി കൃഷിചെയ്ത വാഴ, മരച്ചീനി എന്നിവയ്ക്കാണ് പ്രധാനമായും നാശം സംഭവിച്ചിരിക്കുന്നത്. അടുത്തിടെ ഉണ്ടായ കാറ്റിലും മഴയിലും ഏത്തവാഴ കൃഷിക്കാണ് ഏറ്റവും കൂടുതൽ നഷ്ടം.കുലച്ച 18,850മൂട് ഏത്തവാഴയും കുലയ്ക്കാൻ പാകമായ

നഷ്ടം ചുരത്തി ക്ഷീരമേഖല,​ജീവിതം വഴിമുട്ടി കർഷകർ

കോട്ടയം : നഷ്ടം സഹിച്ച് എത്രകാലം മുന്നോട്ടുപോകും… ഏറെക്കാലമായി ക്ഷീരകർഷകർ ഒരേസ്വരത്തിൽ ഉയർത്തുന്ന ചോദ്യമാണ്. ഒരുവിധത്തിലും മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ കാലിവളർത്തൽ അവസാനിപ്പിക്കുകയാണ് പലരും. ഫാമുകൾ ഉൾപ്പെടെ ഏറിയ പങ്കും അടച്ചുപൂട്ടിയത് ജില്ലയിൽ പാൽ ഉത്പാദനത്തെയും സാരമായി ബാധിച്ചു. വരുമാനത്തിനപ്പുറം കാലികളുടെ പരിപാലന ചെലവ് കുത്തനെ കൂടിയതാണ് തിരിച്ചടിയായത്. കാലിത്തീറ്റ, മരുന്ന്, പച്ചപ്പുൽ എന്നിവയുടെ വില വൻതോതിലാണ് വർദ്ധിച്ചത്. ഒരു ലിറ്റർ പാൽ ഉത്പാദിപ്പിക്കാൻ 65 രൂപയോളമാണ് ചെലവ്. കർഷകർക്കു ലഭിക്കുന്നതാകട്ടെ 40 രൂപ വരെ. 70

മുല്ലയ്ക്കൽ അഗ്നിബാധ; അരക്കോടി നഷ്ടമെന്ന് പ്രാഥമിക നിഗമനം

ആലപ്പുഴ: മുല്ലയ്ക്കൽ തെരുവിൽ അഗ്രഹാരങ്ങൾക്ക് തീപ്പിടിച്ച സംഭവത്തിൽ അരക്കോടിയുടെ നാശനഷ്ടമെന്ന് പ്രാഥമികനിഗമനം. ഇൻവർട്ടറിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് സൂചന. വരും ദിവസങ്ങളിൽ വിശദമായ പരിശോധന നടത്തി മാത്രമേ ഇക്കാര്യ സ്ഥിരീകരിക്കാനാവൂ. കത്തി നശിച്ച വീടുകളിൽ ഇന്നലെ ഫോറൻസിക്ക് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പ്രാഥമിക പരിശോധനയിൽ കൂടുതലൊന്നും കണ്ടെത്താനായിട്ടില്ല. വീടുകളിൽ കത്തിനശിച്ച തടി ഉരുപ്പടികൾ കിടക്കുന്നത് പരിശോധനയ്ക്ക് ബുദ്ധിമുട്ടായി. അതിനാൽ, അടുത്ത ദിവസം ഇവ നീക്കിയതിനുശേഷമാകും വിശദപരിശോധന.അഗ്രഹാരങ്ങൾക്ക് 75 വർഷത്തിലേറെ പഴക്കമുണ്ട്. ഇവയുടെ മേൽക്കൂര, സീലിംഗ്, കോണിപ്പടി,

ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ‘കൂടെയുണ്ട് കരുത്തേകാൻ’ പദ്ധതിക്ക് തുടക്കം

കൊല്ലം: ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന ‘കൂടെയുണ്ട് കരുത്തേകാൻ’ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. ജില്ലയിലെ 120 ഹയർ സെക്കൻഡറി വിദ്യാലയങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്. പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിൽ ശുചിത്വ ബോധവൽക്കരണ ക്ലാസുകളും അനുബന്ധ പ്രവർത്തനങ്ങളും നിയമ ബോധവൽക്കരണ ക്ലാസുകളും നടന്നിട്ടുണ്ട്. സ്കൂൾ പ്രവേശനോത്സവ ദിനത്തിൽത്തന്നെ പദ്ധതിക്ക് തുടക്കമിടാൻ നിർദ്ദേശമുണ്ടായിരുന്നെങ്കിലും, നാമമാത്രമായ പ്രവർത്തനങ്ങളേ ഇതുവരെ നടത്താൻ കഴിഞ്ഞിട്ടുള്ളൂ. ലഹരിക്ക് തടയിടാനും സമഗ്ര ശാക്തീകരണത്തിനും വിദ്യാർത്ഥികളിലെ ലഹരി ഉപയോഗ

പലിശയിൽ ഒളിച്ചുകളിച്ച് ബാങ്കുകൾ

റിപ്പോ കുറച്ചിട്ടും നേട്ടം കൈമാറാതെ ബാങ്കുകൾ കൊച്ചി: റിസർവ് ബാങ്കിന്റെ ധനനയ പ്രഖ്യാപനത്തിന് പിന്നാലെ വായ്പകളുടെ പലിശയിൽ നേരിയ കുറവ് മാത്രം വരുത്തി ബാങ്കുകൾ ഒളിച്ച് കളിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ചുരുക്കം ബാങ്കുകൾ മാത്രമാണ് പലിശ കുറച്ചത്. ഉപഭോക്താക്കൾക്ക് കാര്യമായി നേട്ടം ലഭിക്കാത്ത വിധം റിപ്പോ ബന്ധിത നിരക്ക് മാത്രമാണ് പല ബാങ്കുകളും കുറച്ചത്. വെള്ളിയാഴ്ച റിസർവ് ബാങ്ക് മുഖ്യപലിശ നിരക്കായ റിപ്പോ അര ശതമാനം കുറച്ചിരുന്നു. പൊതുമേഖല ബാങ്കുകളായ പഞ്ചാബ് നാഷണൽ ബാങ്കും ബാങ്ക്

മുജാഹിദ്ദീൻ ബ്രിഗേഡ്സ് തലവനെ വധിച്ച് ഇസ്രയേൽ

ടെൽ അവീവ് : ഗാസയിലെ മുജാഹിദ്ദീൻ ബ്രിഗേഡ്സ് ഗ്രൂപ്പിന്റെ മേധാവി അസാദ് അബു ഷരിയയെ വ്യോമാക്രമണത്തിൽ വധിച്ച് ഇസ്രയേൽ. ഗാസ സിറ്റിയ്ക്ക് സമീപം സബ്ര മേഖലയിലായിരുന്നു ആക്രമണം. 30ലേറെ പേരും കൊല്ലപ്പെട്ടു. ഹമാസിന്റെ സഖ്യ കക്ഷികളാണ് താരതമ്യേന ചെറിയ ഗ്രൂപ്പായ മുജാഹിദ്ദീൻ ബ്രിഗേഡ്സ്. 2023 ഒക്ടോബർ 7ന് ഇസ്രയേലിലുണ്ടായ ഭീകരാക്രമണത്തിൽ ഹമാസിനൊപ്പം ഇവരും പങ്കാളികളായിരുന്നു. അതിർത്തി കടന്ന് ഇസ്രയേലിലെ കിബുത്ത്സ് നിർ ഓസിലേക്ക് കടന്ന മുജാഹിദ്ദീൻ ബ്രിഗേഡ്സ് അംഗങ്ങൾ സാധാരണക്കാരെ വധിക്കുകയും ചിലരെ ബന്ദിയാക്കി ഗാസയിലേക്ക് കടത്തുകയും

ഉപകരണ ക്ഷാമം: ശ്രീചിത്രയിൽ 3 ദിവസത്തെ ശസ്ത്രക്രിയകൾ മാറ്റി

തിരുവനന്തപുരം : ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന്റെ ശസ്ത്രക്രിയകൾ ഇന്നു മുതൽ നിലയ്ക്കും. മൂന്നു ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന 15 ശസ്ത്രക്രിയകളും മാറ്റി. രോഗികളെ ഇക്കാര്യം അറിയിച്ചു.ഉപകരണങ്ങളുടെ ക്ഷാമം കാരണം നിശ്ചയിച്ച പ്രകാരം ശസ്ത്രക്രിയ നടക്കില്ലെന്നും എപ്പോൾ ശരിയാകുമെന്ന് പറയാനാകില്ലെന്നുമാണ് ആശുപത്രിയിൽ നിന്ന് രോഗികൾക്ക് നൽകുന്ന അറിയിപ്പ്. അടിയന്തര ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചിരുന്ന രോഗികളെ ഡിസ്ചാർജ് ചെയ്തു തുടങ്ങി. കമ്പനികളോട് പലവട്ടം ഡ‌ോക്ടർമാർ ആവശ്യപ്പെട്ടെങ്കിലും ഉപകരണങ്ങൾ വിതരണം ചെയ്യില്ലെന്ന് ഉറപ്പായതോടെയാണിത്. 2023ന് ശേഷം ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനികളുമായി

Scroll to Top