അമൃത് വഴി ഉപകരണങ്ങൾ, ശ്രീചിത്രയിലെ ശസ്ത്രക്രിയ ഇന്ന് പുനരാരംഭിക്കും
തിരുവനന്തപുരം: ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ രോഗികൾക്ക് ആശ്വാസം. ഉപകരണങ്ങളില്ലാത്തതിനാൽ മാറ്റിവച്ച ശസ്ത്രക്രിയകൾ ഇന്ന് പുനരാരംഭിക്കും. എച്ച്.എൽ.എല്ലിന്റെ അമൃത് ഫാർമസിയിലൂടെ ശസ്ത്രക്രിയാ ഉപകരണങ്ങൾ ലഭ്യമാക്കാൻ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗം തീരുമാനിക്കുകയായിരുന്നു. ഇന്റർവെൻഷണൽ റോഡിയോളജി ശസ്ത്രക്രിയകളാണ് മാറ്റിവച്ചിരുന്നത്. രോഗികളെ വിളിച്ച് മുൻ നിശ്ചയിച്ച പ്രകാരം ആശുപത്രിയിലെത്താൻ നിർദ്ദേശിച്ചു. യൂത്ത്കോൺഗ്രസും ഡി.വൈ.എഫ്.ഐയും ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. 2023ന് ശേഷം കരാർ പുതുക്കാത്തതിനെ തുടർന്ന് ഉപകരണങ്ങൾ വിതരണം ചെയ്യാൻ കമ്പനികൾ തയ്യാറാകാത്തതാണ് പ്രതിസന്ധിയായത്. സ്ഥിതി വഷളായതോടെ ഇൻസ്റ്റിറ്ര്യൂട്ട് ഡയറക്ടർ […]