ട്രംപിനെതിരെ നിയമ നടപടിക്ക് കാലിഫോർണിയ
വാഷിംഗ്ടൺ: കുടിയേറ്റ നയങ്ങൾക്കെതിരായ പ്രതിഷേധങ്ങളെ ചെറുക്കാൻ ലോസ് ആഞ്ചലസിൽ 2,000 നാഷണൽ ഗാർഡ് സൈനികരെ വിന്യസിച്ച യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ കാലിഫോർണിയ സംസ്ഥാനം രംഗത്ത്. ട്രംപ് ഭരണകൂടത്തിനെതിരെ കേസ് ഫയൽ ചെയ്യുമെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം പറഞ്ഞു. തന്റെ അനുമതിയില്ലാതെയാണ് സൈന്യത്തെ വിന്യസിച്ചതെന്നും നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ന്യൂസം കൂട്ടിച്ചേർത്തു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ഇമിഗ്രേഷൻ ആൻഡ് കസ്‌റ്റംസ് എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ ലോസ് ആഞ്ചലസിൽ റെയ്ഡുകൾ ശക്തമാക്കി. നിരവധി പേർ കുടിയേറ്റ നിയമം ലംഘിച്ചെന്ന പേരിൽ അറസ്റ്റിലായി. […]