മന്ത്രി വിളിച്ചിട്ടും ഫോണെടുത്തില്ല, കെ.എസ്.ആർ.ടി.സിയിൽ 9 പേർക്ക് മിന്നൽ സ്ഥലം മാറ്റം
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ കൺട്രോൾ റൂമിലേക്ക് മന്ത്രി വിളിച്ചിട്ടും ഫോണെടുത്തില്ല. ഉടനെ നടത്തിയ അന്വേഷണത്തിനൊടുവിൽ കൺട്രോൾ റൂമിലെ 9 പേരെ സ്ഥലം മാറ്റി. ആരു വിളിച്ചാലും കൺട്രോൾ റൂമിലുള്ളവർ ഫോണെടുക്കില്ലെന്ന് മന്ത്രി ഗണേശ്‌കുമാറിന് പരാതികൾ ലഭിച്ചിരുന്നു. അതിന്റെ സത്യാവസ്ഥ അറിയാനാണ് മന്ത്രി ‘യാത്രക്കാര”നായി കൺട്രോൾ റൂമിലേക്ക് തിങ്കളാഴ്ച വൈകിട്ട് വിളിച്ചത്. കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട് സി.എം.ഡിയടക്കം പങ്കെടുക്കുന്ന ഉന്നതതല യോഗത്തിനിടെയായിരുന്നു മന്ത്രിയുടെ ഫോൺ വിളി. ആരും ഫോണെടുത്തില്ല. തുടർന്ന് പരാതികൾ അയയ്ക്കുന്നതിന് നൽകിയിട്ടുള്ള കൺട്രോൾ റൂം വാട്ട്സാപ്പ് നമ്പറിലേക്ക് ‘താൻ […]