Author name: Rajesh R

സൈബർ സെക്യൂരിറ്റി: വളരുന്ന തൊഴിൽ മേഖല

സൈബർ ലോകം വളരുന്നതനുസരിച്ച് സൈബർ കുറ്റകൃത്യങ്ങളും വർദ്ധിക്കുകയാണ്. സൈബർ കുറ്റകൃത്യങ്ങൾ തടയാൻ സൈബർ സെക്യൂരിറ്റി ഏറെ കരുത്താർജ്ജിക്കേണ്ടതുണ്ട്. റാൻസംവെയർ ഭീഷണി, ഡാറ്റ മോഷണം, രാജ്യാന്തരതലത്തിലുള്ള കുറ്റകൃത്യങ്ങൾ എന്നിവ സൈബർ കുറ്റകൃത്യങ്ങളിൽപ്പെടുന്നു. സൈബർ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കാൻ ഡിജിറ്റൽ ഫോറൻസിക്ക് അനലിസ്റ്റ്, ഇൻവെസ്റ്റിഗേറ്റർ, സൈബർ സെക്യൂരിറ്റി എൻജിനിയർ, ഇൻസിഡന്റ് റിപ്പോർട്ടർ, മാൽവെയർ അനലിസ്റ്റ്, ആപ്ലിക്കേഷൻ പെൻടെസ്റ്റർ, സെക്യൂരിറ്റി ആർക്കിടെക്ട്, ടെക്‌നിക്കൽ ഡയറക്ടർ, സെക്യൂരിറ്റി ഓപ്പറേഷൻസ് സെന്റർ അനലിസ്റ്റ്, സെക്യൂർ സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് മാനേജർ തുടങ്ങിയ തൊഴിൽ മേഖലകളുണ്ട്. 24 മണിക്കൂറും […]

സംസ്ഥാന സർക്കാരിന് നിയമോപദേശം: കപ്പലുകൾക്കെതിരേ കേസിന് വകുപ്പില്ല

തിരുവനന്തപുരം: കൊച്ചിയിൽ കപ്പൽ മുങ്ങിയതിലും കോഴിക്കോട്ട് കപ്പലിന് തീ പിടിച്ചതിലും കേസെടുക്കാൻ സംസ്ഥാനത്തിന് അധികാരമില്ല. തീരത്തു നിന്ന് 12 നോട്ടിക്കൽ മൈൽ (22.224കിലോമീറ്റർ) വരെയാണ് സംസ്ഥാനത്തിന്റെ അധികാര പരിധി. ഈ ദൂരപരിധിയിലെ സംഭവങ്ങളിൽ പൊലീസിന് കേസെടുക്കാം. എൽസ-3 കപ്പൽ മുങ്ങിയത് 14.6 നോട്ടിക്കൽ മൈലും (27.04കി.മി), വാൻഹായ്-503 കപ്പൽ തീപിടിച്ചത് 83 നോട്ടിക്കൽ മൈലും (153.716കി.മി) അകലെയാണ്. അതിനാൽ കേസെടുത്താലും നിലനിൽക്കില്ലെന്നാണ് ഡൽഹിയിൽ നിന്നടക്കം സർക്കാരിന് ലഭിച്ച നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസില്ലാതെ കപ്പൽ, ഇൻഷ്വറൻസ് കമ്പനികളിൽ

പീഡകനെ ഇരകൾ കൊന്നു കത്തിച്ചു

ന്യൂഡൽഹി: ഇരകളായ ആറു പെണ്ണുങ്ങൾ ഒത്തുചേർന്ന് 60കാരനായ പീഡകനെ കൊന്നു കത്തിച്ചു. ഒഡിഷ ഗജപതി ജില്ലയിലെ മോഹന ഗ്രാമത്തിലാണ് സിനിമയെ വെല്ലുന്ന സംഭവം. വാർഡ് മെമ്പറുടെയടക്കം സഹായത്തോടെയാണ് പീഡനവീരന്റെ ശല്യം എന്നന്നേക്കുമായി അവസാനിപ്പിച്ചത്. ഇരകളായ ആറു പേരുൾപ്പെടെ എട്ടു സ്ത്രീകളെയും രണ്ട് പുരുഷൻമാരെയും പൊലീസ് അറസ്റ്റ് ചെയ്‌തു. ജൂൺ മൂന്നിന് രാത്രിയാണ് പെൺവീര്യം ജ്വലിച്ചത്. അന്നേദിവസം രാത്രി ഗ്രാമത്തിലെ 52കാരിയെ 60കാരൻ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇയാളുടെ ക്രൂരതയ്‌ക്ക് മുൻപ് ഇരയായ സ്ത്രീകൾ ഇതറിഞ്ഞ് അതിവേഗം സംഘടിക്കുകയായിരുന്നു. കൊല്ലാൻ

കപ്പൽ  പിളർന്ന്  മുങ്ങാൻ  സാദ്ധ്യത

കൊച്ചി: സ്ഫോടനത്തെ തുടർന്ന് വൻതീപിടിത്തമുണ്ടായി ചരിഞ്ഞ ‘വാൻ ഹായ് 503″ കപ്പൽ പൊട്ടിപ്പിളരാൻ സാദ്ധ്യത. രണ്ടായിരം ടൺ ഇന്ധനമങ്ങിയ ടാങ്കിന് സമീപത്തേക്ക് തീ വ്യാപിക്കുന്നത് തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും കണ്ടെയ്നറുകളിലെ മാരകരാസവസ്‌തുക്കൾ കാരണം തുടർ സ്ഫോടനങ്ങളുണ്ടാകുന്നു. കപ്പലിനെ പുറംകടലിലേയ്ക്ക് നീക്കി തീരമേഖലയിൽ ആഘാതം കുറയ്ക്കാനുള്ള പ്രയത്നത്തിലാണ് കോസ്റ്റ് ഗാർഡും നാവികസേനയും. തീയണയ്‌ക്കാനും കപ്പൽ മുങ്ങുന്നത് ഒഴിവാക്കാനും തീവ്രശ്രമം തുടരുകയാണ്. 40 ശതമാനം ഭാഗത്തെ തീ നിയന്ത്രണ വിധേയമായെങ്കിലും 60 ശതമാനം ഭാഗത്ത് ആളിപ്പടരുകയാണ്. അതിശക്തമായ ചൂടിൽ ചട്ടക്കൂ‌ടും പാളികളും

കെനിയയിൽ ബസപകടം: 5 മലയാളികൾക്ക് ദാരുണാന്ത്യം

നെയ്‌റോബി: ഖത്തറിൽ നിന്ന് കെനിയയിൽ കുടുംബ സമേതം വിനോദയാത്രയ്ക്ക് പോയ ഇന്ത്യൻ സംഘം സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണം വിട്ട് നൂറു മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് മലയാളികൾ ഉൾപ്പെടെ ആറുപേർക്ക് ദാരുണാന്ത്യം. ഒന്നര, ഏട്ടു വയസുള്ള രണ്ട് പെൺകുട്ടികളും മൂന്ന് സ്ത്രീകളുമാണ് മരിച്ച മലയാളികൾ. മരിച്ച ആറാമത്തെയാളെ തിരിച്ചറി‌ഞ്ഞിട്ടില്ല. 26 പേർക്ക് പരിക്കേറ്റു. മൂന്നു ടൂറിസ്റ്റ് ഗൈഡുകളും ‍ഡ്രൈവറുമടക്കം 32 പേരാണ് ബസിലുണ്ടായിരുന്നത്. ഇതിൽ 14 മലയാളികൾ. മറ്റുള്ളവർ കർണാടക, ഗോവൻ സ്വദേശികൾ. വടക്കുകിഴക്കൻ കെനിയയിലെ ന്യാൻഡറുവയിലെ

മഴ മുന്നറിയിപ്പിൽ മാറ്റം: ഇന്നും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്,

മഴ മുന്നറിയിപ്പിൽ മാറ്റം: ഇന്നും ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിനും സാധ്യതസം സ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്നാളെയും ഇതേ ജില്ലകളിൽ . ജൂൺ 12ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 13ന് കണ്ണൂർ കാസർകോട് കോഴിക്കോട്, വയനാട്

കൊളംബിയ നിലപാട് മാറ്റിയത് വൻനേട്ടം: തരൂർ

ന്യൂഡൽഹി: പാകിസ്ഥാന് അനുകൂലമായി നിലപാട് സ്വീകരിച്ച കൊളംബിയയെ തിരുത്താനായതാണ് തന്റെ നേതൃത്വത്തിലുള്ള സർവക്ഷി സംഘത്തിന്റെ വലിയ നേട്ടമെന്ന് ശശി തരൂർ. ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ അഞ്ച് രാജ്യങ്ങൾ സന്ദർശിച്ച് ഡൽഹിയിൽ തിരിച്ചെത്തിയ തരൂർ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. യാത്രയിലെ കൂടിക്കാഴ്‌ചകൾ മികച്ചതായിരുന്നെങ്കിലും . കൊളംബിയയിൽ, അവരുടെ പാക് അനുകൂല നിലപാട് മാറ്റിക്കാൻ കഴിഞ്ഞുവെന്നതാണ്. അതിന് അവർക്ക് ഒരുപാട് ആലോചിക്കേണ്ടിയും വന്നില്ല. ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ സമയത്ത് സാഹചര്യങ്ങൾ മനസിലാക്കാതെ അവർ പാകിസ്ഥാനിൽ മരിച്ചവർക്ക് അനുശോചനം അറിയിച്ച് ഒരു പ്രസ്താവന

പ്ളസ് വൺ സീറ്റൊഴിവ്; 75419, സംവരണ സീറ്റുകൾ 75352

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ളസ് വൺ പ്രവേശനത്തിന്റെ രണ്ടാംഘട്ട അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള 75419 സീറ്റിൽ 75352 ഉം സംവരണ സീറ്റുകൾ. മൂന്നാംഅലോട്ട്മെന്റിൽ ഇവ ജനറൽ മെരിറ്റ് സീറ്റുകളാക്കി പ്രവേശനം നടത്തും. ജനറൽ മെരിറ്റിൽ ഒഴിവുള്ളത് 67 സീറ്റുകളാണ്. 463686 പേരാണ് പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷിച്ചത്. ഒന്നാം അലോട്ട്‌മെന്റ് പ്രവേശന നടപടികൾ പൂർത്തിയായപ്പോൾ പൊതുവിഭാഗത്തിൽ 1,21,743 വിദ്യാർത്ഥികൾ സ്ഥിരപ്രവേശനം നേടി. തിങ്കളാഴ്ച പൂർത്തിയായ രണ്ടാംഘട്ട അലോട്ട്‌മെന്റിൽ 21877 പേർ സീറ്റ് ഉറപ്പിച്ചിട്ടുണ്ട്. രണ്ടാംഘട്ട അലോട്ട്‌മെന്റ് ലഭിച്ചവർക്കുള്ള പ്രവേശനം ഇന്ന് വൈകിട്ട്

കെ.എസ്.ആർ.ടി.സിയിൽ വഴിവിട്ട സ്ഥാനക്കയറ്റ നീക്കം കോടതി ഉത്തരവ് അട്ടിമറിക്കുന്നു എ.ടി.ഒ റാങ്ക് ലിസ്റ്റ് നോക്കുകുത്തി

തിരുവനന്തപുരം : ഹൈക്കോടതി ഉത്തരവ് അട്ടിമറിച്ച് കെ.എസ്.ആർ.ടി.സിയിൽ വഴിവിട്ട സ്ഥാനക്കയറ്റത്തിന് നീക്കം. പി.എസ്.സിയുടെ എ.ടി.ഒ റാങ്ക് ലിസ്റ്റ് നിലവിലുണ്ട്. അത് അവഗണിച്ചാണ് മതിയായ യോഗ്യതയില്ലാത്തവരെ എ.ടി.ഒമാരാക്കാൻ തിടുക്കപ്പെടുന്നത്. റാങ്ക് ലിസ്റ്റിലുള്ളവർക്ക് നിയമനം നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ വിധിയിൽ കെ.എസ്.ആർ.ടി.സി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയിട്ടുണ്ട്. അതിനിടെയാണ് യൂണിറ്റുതല ഭരണപ്രതിസന്ധി മറികടക്കാനെന്ന പേരിലുള്ള കള്ളക്കളി. ഇതിന്റെ ഭാഗമായി 138 ഇൻസ്‌പെക്ടർമാരുടെ സീനിയോറിറ്റി ലിസ്റ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചു. ഇതിൽ നിന്ന് 18 പേരെ എ.ടി.ഒമാരാക്കാനാണ് നീക്കം. ഉദ്യോഗസ്ഥലോബിയാണ് പിന്നിൽ

കാലവർഷം, കപ്പലപകടം, ട്രോളിംഗ്: ആശങ്കയൊഴിയാതെ തീരം

സംസ്ഥാനത്ത് നേരത്തെയെത്തിയ കാലവർഷത്തെ തുടർന്ന് പണിയില്ലാതായ തീരമേഖലയ്ക്ക് ഇരട്ടി പ്രഹരം നൽകുന്നതാണ് ആശങ്ക ഉയർത്തുന്ന കപ്പലപകടങ്ങളും ഒപ്പം ട്രോളിംഗ് നിരോധനവും. മൂന്നാഴ്ച മുമ്പ് കപ്പൽ മറിഞ്ഞ് അപകടമുണ്ടായതിന്റെ ഞെട്ടൽ മാറും മുമ്പേയാണ് വീണ്ടും കേരള തീരത്തിന് സമീപം കപ്പലപകടമുണ്ടായത്. സാധാരണയിലും നേരത്തെ കാലവർഷം തീരം തൊട്ടതോടെ ട്രോളിംഗ് നിരോധനത്തിനു മുൻപ് തന്നെ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിന് നിരോധനം വന്നു. പ്രതികൂല കാലാവസ്ഥയും യൂറോപ്യൻ രാജ്യങ്ങൾ ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയതുമെല്ലാം മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്.

Scroll to Top