വിദേശ ദൗത്യം , തരൂർ അദ്ധ്യക്ഷനായി സ്ഥിരംസമിതി വന്നേക്കും
പരസ്യ പ്രസ്‌താവന വിലക്കി കോൺഗ്രസ് ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വിശദീകരിക്കാൻ വിദേശരാജ്യങ്ങളിൽ അയച്ച സർവകക്ഷി സംഘങ്ങളുടെ ഇടപെടൽ ഫലപ്രദമെന്ന് വിലയിരുത്തി ഇത്തരം ദൗത്യങ്ങൾക്ക് സ്ഥിരംസമിതി രൂപീകരിക്കാൻ കേന്ദ്രസർക്കാർ. സംഘങ്ങളിലൊന്നിനെ നയിച്ച കോൺഗ്രസ് എം.പി ശശി തരൂരിനെ സമിതിയുടെ അദ്ധ്യക്ഷനാക്കിയേക്കും. അന്താരാഷ്‌ട്ര വിഷയങ്ങളിൽ തത്പരനായ തരൂർ ഓഫർ തള്ളാനിടയില്ല. വിദേശയാത്ര കഴിഞ്ഞെത്തിയ സംഘാംഗങ്ങൾക്ക് ഔദ്യോഗിക വസതിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ സ്വീകരണത്തിൽ തരൂരിന് പ്രത്യേക പരിഗണന ലഭിച്ചിരുന്നു. അതേസമയം, പരസ്യ പ്രസ്‌താവനകൾ പാടില്ലെന്ന് വിദേശത്തു നിന്ന് തിരിച്ചെത്തിയ […]