Author name: Rajesh R

ചരക്കുകപ്പൽ അപകടം , എം.എസ്.സിക്കെതിരെ ഒടുവിൽ കേസ്

 എൽസ ക്യാപ്‌ടനും ജീവനക്കാരുമടക്കം പ്രതികൾ പ്രതിപക്ഷം ആയുധമാക്കി,​ സർക്കാർ തീരുമാനം മാറ്രി കൊച്ചി/ തിരുവനന്തപുരം: കൊച്ചി തീരത്തിനടുത്ത് രണ്ടാഴ്ച മുമ്പ് എൽസ ചരക്കുകപ്പൽ മറിഞ്ഞതിൽ കേസെടുക്കേണ്ടെന്ന തീരുമാനം,​ പ്രതിപക്ഷം രാഷ്ട്രീയായുധമാക്കിയതോടെ സർക്കാർ മാറ്റി. ഫോർട്ടുകൊച്ചി കോസ്‌റ്റൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സി.പി.എം അമ്പലപ്പുഴ ഏരിയാ കമ്മിറ്റി സെക്രട്ടറി സി. ഷാംജിയുടെ പരാതിയിലാണ് കേസ്. ആലപ്പുഴ തെക്കേമുറി സ്വദേശിയായ ഷാംജി മത്സ്യത്തൊഴിലാളി യൂണിയൻ നേതാവുമാണ്. കപ്പലുടമ മെഡിറ്ററേനിയൻ ഷിപ്പിംഗ് കമ്പനി (എം.എസ്.സി)​ വിഴിഞ്ഞം തുറമുഖ വികസനത്തിൽ […]

9.45 am – 4.15 pm , ഹൈസ്കൂളിന് പുതിയ സമയം

തിരുവനന്തപുരം: വിദ്യാഭ്യാസ അവകാശനിയമപ്രകാരം ഹൈസ്കൂൾ ക്ളാസുകൾക്ക് 1100 മണിക്കൂർ പഠനസമയം ഉറപ്പാക്കുന്നതിനായി വെള്ളിയാഴ്ചകൾ ഒഴികെയുള്ള പ്രവൃത്തിദിനങ്ങളിൽ രാവിലെ 15 മിനിട്ടും ഉച്ചയ്ക്ക് ശേഷം 15 മിനിട്ടും അധികപ്രവൃത്തി സമയം നിശ്ചയിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. എട്ട് ,ഒൻപത്,പത്ത് ക്ളാസുകൾക്ക് പുതിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ഇനി രാവിലെ 9.45 മുതൽ വൈകിട്ട് 4.15 വരെയാണ് ക്ളാസ്. സർക്കാർ,​ എയ്‌ഡഡ്,​ അംഗീകൃത അൺ എയ്ഡഡ് സ്കൂളുകൾ ഈ സമയക്രമം പാലിക്കണം. 2025 ജൂലായ് 26, ഒക്ടോബർ 25 ശനിയാഴ്ചകൾ യു.പി

തോട്ടപ്പള്ളിയിലെ മണ്ണെത്തിയില്ല ,ബണ്ട് സംരക്ഷണം വെല്ലുവിളി

ആലപ്പുഴ : കാലവർഷത്തിന്റെ തുടക്കത്തിൽ പെയ്ത ശക്തമായ മഴയിലും കിഴക്കൻവെള്ളത്തിന്റെ വരവിലും തകർച്ചയിലായ ബണ്ടുകൾ ബലപ്പെടുത്താൻ ജില്ലാ ദുരന്ത നിവാരണ അതോറിട്ടി വാഗ്ദാനം ചെയ്ത തോട്ടപ്പള്ളി സ്പിൽവേ ചാനലിൽ നിന്ന് നീക്കുന്ന മണ്ണ് ലഭ്യമാകാത്തതിനെത്തുടർന്ന് വിവിധ പാടശേഖരങ്ങളിലെ കർഷകർ പ്രതിസന്ധിയിൽ. രണ്ടാംകൃഷിയുടെ വിതയ്ക്കുള്ള തയ്യാറെടുപ്പുകൾക്കിടയിൽ കാലവർഷം വെല്ലുവിളിയാകുമ്പോഴാണ് ബണ്ട് സംരക്ഷണത്തിന് അടിയന്തര നടപടിയില്ലാത്തത്. കുട്ടനാട്ടിലെ നെടുമുടി, കൈനകരി, തകഴി, ചമ്പക്കുളം കൃഷിഭവൻ പരിധികളിലാണ് പ്രധാനമായും രണ്ടാംകൃഷിയുള്ളത്. ജൂൺ ആദ്യവാരം വിത ആരംഭിച്ചാലേ യഥാസമയം വിളവെടുപ്പ് പൂർത്തിയാക്കി പുഞ്ചകൃഷി

ക്യാൻസർ ചികിത്സയ്ക്കുള്ള ‘ഇവോസിഡെനിബ്’ അവതരിപ്പിച്ച് സെർവിയർ ഇന്ത്യ 

കൊച്ചി: അക്യൂട്ട് മൈലോയിഡ് ലുക്കീമിയ (എ.എം.എൽ), ചോലാഞ്ചിയോ കാർസിനോമ എന്നീ ക്യാൻസറുകൾ ബാധിച്ച രോഗികളെ ചികിത്സിക്കുന്നതിനുള്ള അംഗീകൃത ഓറൽ ടാർഗെറ്റഡ് തെറാപ്പിയായ ഇവോസിഡെനിബ് (ടിബ്‌സോവോ) വിപണിയിലെത്തിച്ച് പ്രമുഖ ഫ്രഞ്ച് ഫാർമസ്യൂട്ടിക്കൽ സ്ഥാപനമായ സെർവിയർ ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനമായ സെർവിയർ ഇന്ത്യ. മരുന്നുകളുടെ ഇറക്കുമതി, വില്പന, വിതരണം എന്നിവ നിയന്ത്രിക്കുന്ന സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനിൽ നിന്ന് ഇവോസിഡെനിബിന് സെർവിയർ ഇന്ത്യയ്ക്ക് അനുമതി ലഭിച്ചു. ‘നൂതനവും കൃത്യതയുള്ളതുമായ മരുന്നുകൾ ഏറ്റവും ആവശ്യമുള്ള രോഗികൾക്ക് എത്തിച്ചുകൊണ്ട് ഓങ്കോളജി പരിചരണം

നഴ്‌സിംഗ് പഠനം ഇനി കുറഞ്ഞ ചെലവിൽ

കൊച്ചി: ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിന്റെ അംഗീകാരം നഴ്‌സിംഗ് കോളേജുകൾക്ക് ആവശ്യമില്ലെന്ന കോടതി ഉത്തരവുകൾ രാജ്യത്തെ നഴ്‌സിംഗ് വിദ്യാഭാസ മേഖലയ്ക്ക് പുത്തനുണർവായി. അതത് സംസ്ഥാനങ്ങളും സംസ്ഥാന നഴ്‌സിംഗ് കൗൺസിലും ബന്ധപ്പെട്ട സർവകലാശാലയുമാണ് നഴ്‌സിംഗ് കോളേജുകൾക്ക് അംഗീകാരം നൽകേണ്ടതെന്നാണ് നീതിപീഠങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്. രാജ്യത്തെ നഴ്‌സിംഗ് വിദ്യാഭ്യാസത്തിന്റെ സിലബസിനും കരിക്കുലത്തിനും തുല്യനിലവാരം ഉറപ്പുവരുത്താനുള്ള അധികാരമാണ് ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിനുള്ളത്. ഇതിനു വിരുദ്ധമായി നഴ്‌സിംഗ് കോളേജുകളുടെ അംഗീകാരപ്പട്ടിക പ്രസിദ്ധീകരിച്ച ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിനെതിരേ കർണാടക ഹൈക്കോടതി കോടതി അലക്ഷ്യ നടപടിയെടുക്കുകയും ചെയ്തിരുന്നു. കോടതി

ആളിക്കത്തി പ്രക്ഷോഭം:USA- ലോസ് ആഞ്ചലസിൽ കർഫ്യൂ

വാഷിംഗ്ടൺ: ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ നയങ്ങൾക്കെതിരെയുള്ള പ്രതിഷേധം ശക്തമായി തുടരുന്ന ലോസ് ആഞ്ചലസിൽ കർഫ്യൂ ഏർപ്പെടുത്തി. പ്രാദേശിക സമയം ചൊവ്വാഴ്ച രാത്രി 8 മുതൽ ഇന്നലെ രാവിലെ 6 വരെ (ഇന്ത്യൻ സമയം ഇന്നലെ രാവിലെ 8:30 – വൈകിട്ട് 6:30) ഡൗൺടൗൺ ലോസ് ആഞ്ചലസിലായിരുന്നു കർഫ്യൂ. പ്രക്ഷോഭത്തിന് ശമനമില്ലെങ്കിൽ ഇന്നും കർഫ്യൂ ഏർപ്പെടുത്തിയേക്കും. പ്രതിഷേധത്തിനിടെ മോഷണവും അക്രമവും വ്യാപകമായതോടെയാണ് മേയർ കർഫ്യൂ ഏർപ്പെടുത്തിയത്. 197 പേരെയാണ് പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ ട്രംപിന്റെ നിർദ്ദേശ പ്രകാരം ഇമിഗ്രേഷൻ ആൻഡ് കസ്‌റ്റംസ് എൻഫോഴ്സ്‌മെന്റ്

ജനസംഖ്യയിൽ ഇന്ത്യ ഒന്നാമത്, പ്രത്യുല്പാദന നിരക്കിൽ കുറവ്

40 വർഷങ്ങൾക്കു ശേഷം ജനസംഖ്യ കുറയുമെന്ന് യു.എൻ റിപ്പോർട്ട് ന്യൂഡൽഹി: ചൈനയെ (141 കോടി) മറികടന്ന് ഇന്ത്യൻ ജനസംഖ്യ ഈ ഏപ്രിലിൽ 146.39 കോടിയായതിനൊപ്പം രാജ്യത്തെ പ്രത്യുല്പാദന നിരക്ക് 1.9 ശതമാനമായി കുറഞ്ഞെന്ന് യു.എൻ ജനസംഖ്യ(യു.എൻ.എഫ്.പി.ഒ) റിപ്പോർട്ട്. ഇതിനാൽ നിലവിൽ ലോകജനസംഖ്യയിൽ ഏറ്റവും മുന്നിലാണെങ്കിലും ഇന്ത്യയിൽ 40 വർഷങ്ങൾക്കു ശേഷം എണ്ണത്തിൽ കുറയും. ഇന്നത്തെ സ്‌ത്രീകൾ അവകാശങ്ങളെക്കുറിച്ച് ബോധവതികളായതും ഗർഭനിയന്ത്രണ മാർഗങ്ങളിൽ തീരുമാനമെടുക്കാൻ സ്വാതന്ത്ര്യം ലഭിച്ചതുമാണ് പ്രത്യുത്പാദന നിരക്കിൽ(ടി.എഫ്.ആർ)ഇടിവുണ്ടാകാൻ കാരണം. ഒരു സ്‌ത്രീക്ക് ആയുസിനിടെ പരമാവധി ജനിക്കുന്ന

അൺ എയ്ഡഡ് സ്കൂളിലും പ്ളസ് വണ്ണിന് 10% അധിക സീറ്റ്

തിരുവനന്തപുരം:സംസ്ഥാനത്ത് സർക്കാർ അംഗീകാരമുളള അൺ എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലും പ്ളസ് വൺ ബാച്ചുകൾക്ക് 10% അധിക സീറ്റ് അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം.ഇതാദ്യമായാണ് അൺ എയ്ഡഡ് സ്കൂളുകൾക്ക് പത്തുശതമാനം മാർജിനൽ സീറ്റ് വർദ്ധനയ്ക്ക് അനുമതി നൽകുന്നത്. ആവശ്യപ്പെടുന്ന അൺ എയ്ഡഡ് സ്കൂളുൾക്ക് നിശ്ചിത യോഗ്യതയുണ്ടോയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ പരിശോധിച്ച് ഉറപ്പാക്കിയിട്ടായിരിക്കും 10% മാർജിനൽ സീറ്റ് വർദ്ധിപ്പിക്കാൻ അനുവദിക്കുക. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിക്ക് വിധേയമായിട്ടായിരിക്കും ഇത് നടപ്പാക്കുക. സർക്കാർ,എയ്ഡഡ് സ്കൂളുകളിൽ മാത്രമാണ് സാധാരണ മാർജിനൽ

മാസപ്പടി കേസിൽ വീണയുടെ സത്യവാങ്മൂലം , ഉന്നമിടുന്നത് മുഖ്യമന്ത്രിയുടെ മകളെന്ന നിലയിൽ

കൊച്ചി: മാസപ്പടി ആരോപണത്തിൽ സി.ബി.ഐ അന്വേഷണത്തെ എതിർത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയും ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. ക്വാളിഫൈഡ് സോഫ്‌റ്റ്‌വെയർ എൻജിനി​യറും സ്വതന്ത്ര വനിതാസംരംഭകയുമായ തന്നെ, മുഖ്യമന്ത്രിയുടെ മകളെന്ന നിലയിൽ താറടിക്കാൻ ലക്ഷ്യമിട്ടാണ് ഹർജിയെന്ന് വീണ ആരോപിക്കുന്നു. മുഖ്യമന്ത്രി സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലെ വി​ശദീകരണത്തിന് സമാനമാണ് മകളുടേയും മറുപടി. എക്സാലോജിക് ബിനാമി കമ്പനിയല്ല. തന്റെ ബിസിനസിൽ പിതാവോ, ഭർത്താവും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസോ ഇടപെടാറില്ല. റിയാസിന്റെ സ്വത്തുവിവരങ്ങളിൽ പൊരുത്തക്കേടുണ്ടെന്നാണ് ഹർജിയിൽ പറയുന്നത്.

ജില്ലാ സമ്മേളനങ്ങളിലേക്ക് നീങ്ങവെ സി.പി.ഐയിൽ അപശബ്ദങ്ങൾ

തിരുവനന്തപുരം: മണ്ഡലം സമ്മേളനങ്ങൾ പൂർത്തിയാക്കി ഈ മാസം അവസാനം ജില്ലാ സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ ,സി.പി.ഐയിൽ അപശബ്ദങ്ങൾ. എറണാകുളത്ത് രണ്ട് സംസ്ഥാന നേതാക്കളുടെ സംഭാഷണം പുറത്തു വന്നതിൽ, സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ ചില ഒളിയമ്പുകൾ ഉയർന്നിരുന്നു. മുൻ എം.എൽ.എയും ഇടുക്കിയിലെ പ്രമുഖ നേതാവുമായ ഇ.എസ്.ബിജിമോളെ ജില്ലയ്ക്ക് പുറത്തുള്ള സമ്മേളനങ്ങളിൽ പങ്കെടുക്കുന്നത് വിലക്കിയെന്നതാണ് ഒടുവിലത്തെ വിവാദം. ഈ മാസം അവസാനം ആലപ്പുഴയിൽ ആദ്യ ജില്ലാ സമ്മേളനം തുടങ്ങും. സെപ്റ്റംബറിൽ ആലപ്പുഴയിലാണ് സംസ്ഥാന സമ്മേളനവും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ

Scroll to Top