Author name: Rajesh R

തീരം ഇടിഞ്ഞ് ആദിപമ്പ

ഇടനാട്: തുടർച്ചയായ മഴയിൽ നദിയിലെ ജലനിരപ്പ് ഉയർന്നതോടെ ആദിപമ്പയിലേയും വരട്ടാറിന്റെയും തീരങ്ങൾ വ്യാപകമായി ഇടിയുന്നു. സംസ്ഥാന സർക്കാരിന്റെ മാതൃകാപദ്ധതിയാണ് ആദിപമ്പ, വരട്ടാർ പുനരുദ്ധാരണം. നാട്ടുകാർ തുടങ്ങിവയ്ക്കുകയും വൻ ജനപങ്കാളിത്വത്തോടെ സർക്കാർ ഏറ്റെടുക്കയും ചെയ്ത പദ്ധതി. നദിയിൽ നിന്നും ചെളിയും ഏക്കലും നീക്കം ചെയ്ത് നദിയെ വീണ്ടെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ ഇതിന് പകരം യന്ത്രങ്ങളുടെ സഹായത്തോടെ മണലൂറ്റ് മാത്രമാണ് നിലവിൽ നടക്കുന്നത്. മഴയ്ക്ക് ശമനമുണ്ടാകുകയും ജലനിരപ്പ് താഴ്ന്നു തുടങ്ങുകയും ചെയ്തതോടെ ആദിപമ്പയിലെ 300 മീറ്ററോളം ഭാഗം നദിയിലേക്ക് ഇടിഞ്ഞു. […]

വി​പ​ണി​യിൽ താരമാകാൻ ‘​കേ​ര​ള​ ​ചി​ക്ക​ൻ” ഉത്പന്നങ്ങൾ

ആലപ്പുഴ: റെ‌ഡി ടു കുക്ക് ഉൾപ്പെടെ പുതിയ ഫ്രോസൺ, ചിൽഡ് ഉത്പന്നങ്ങൾ വിപണിയിലെത്തിക്കാൻ കേരള ചിക്കൻ. നിലവിൽ ‘കുടുംബശ്രീ കേരള ചിക്കൻ’ എന്ന ബ്രാൻഡിൽ ചിക്കൻ ഡ്രം സ്റ്റിക്‌സ്, ബോൺലെസ് ബ്രസ്റ്റ്, ചിക്കൻ ബിരിയാണി കട്ട്, ചിക്കൻ കറി കട്ട്, ഫുൾ ചിക്കൻ എന്നിങ്ങനെ വിവിധ ഫ്രോസൺ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് കേരള ചിക്കന്റെ 456 ഫാമുകളും 140 ഔട്ട്ലെറ്റുകളുമാണുള്ളത്. എല്ലാ മാസവും ഓരോ ഫ്രോസൺ ഉത്പന്നം വിപണിയിലെത്തിക്കും. നിലവിൽ മലപ്പുറം, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട,

ഭർത്താവിനെ കൊല്ലിച്ചു: സമ്മതിച്ച് സോനം

സോനം നൽകിയത് 20 ലക്ഷം രൂപ  15,​000 രൂപ നൽകിയത് ഭ‌ർത്താവിന്റെ പേഴ്സിൽ നിന്ന് ഷില്ലോംഗ്: മധുവിധു യാത്രയ്ക്കിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ സോനം രഘുവംശി കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്. കൊലപാതകം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് കുറ്റസമ്മതം. സോനവും കാമുകൻ രാജ് കുശ്വാഹയും വിവാഹത്തിന് ദിവസങ്ങൾക്ക് ശേഷം ഇൻഡോറിൽ വച്ച് കൊലപാതകം ആസൂത്രണം ചെയ്തു. മൂന്ന് വാടകക്കൊലയാളികളെ കണ്ട് കരാർ ഉറപ്പിക്കുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. രാജാ രഘുവംശിയെ കൊലപ്പെടുത്താൻ പ്രതികൾക്ക് സോനം 20

ശബരിപ്പാതയിൽ പുതിയ മുട്ടാപ്പോക്ക്….. ഭൂമിയേറ്റെടുക്കൽ ചെലവ് സംസ്ഥാനം വഹിക്കണം കത്ത് നൽകി റെയിൽവേ

തിരുവനന്തപുരം: മൂന്നുപതിറ്റാണ്ടായുള്ള കേരളത്തിന്റെ ആവശ്യമായ ശബരി റെയിൽപ്പാതയ്ക്കായുള്ള മുഴുവൻ ഭൂമിയും സംസ്ഥാനത്തിന്റെ ചെലവിൽ ഏറ്റെടുക്കണമെന്ന് റെയിൽവേ. ഇക്കാര്യം ആവശ്യപ്പെട്ട് സർക്കാരിന് കത്തു നൽകി. മുൻകാലങ്ങളിൽ പദ്ധതികൾക്കാവശ്യമായ ഭൂമിയേറ്റെടുക്കുന്നതിന് റെയിൽവേ മുൻകൂറായി പണം നൽകിയിരുന്നു. ശബരിയുടെ കാര്യത്തിൽ ഇതിന് വിരുദ്ധ നിലപാടാണ്. ഇതുപ്രകാരം 1140 കോടി ഭൂമിയേറ്റെടുക്കലിന് സർക്കാരിന് തുടക്കത്തിലേ മുടക്കേണ്ടിവരും. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി 204 ഹെക്ടറാണ് ഏറ്റെടുക്കേണ്ടത്. ആകെ പദ്ധതിചെലവിന്റെ (3800.93കോടി) 30% വരുമിത്. ആകെ പദ്ധതിച്ചെലവിന്റെ പകുതി (1900.47കോടി) സംസ്ഥാനം തവണകളായി മുടക്കണമെന്നായിരുന്നു

കപ്പലുകളും നമ്മുടെ മീനും ഇറ്റാലിയൻ അപാരതയും

കൊച്ചി തീരക്കടലിൽ അപകടത്തിൽപ്പെട്ട് മുങ്ങിയ എം.എസ്.സി എൽസ- 3 എന്ന കപ്പലിൽ നിന്നുള്ള അനേകം കണ്ടെയ്‌നറുകളും ചരക്കുകളും തീരത്ത് അടിഞ്ഞുകഴിഞ്ഞു. മുങ്ങിയ കപ്പലിന്റെ വാർത്താ വിശേഷങ്ങൾക്കൊപ്പം ഒരുപാട് നുണകളും കടൽ കാറ്റിനൊപ്പം കേരളം നിറഞ്ഞു. പാരിസ്ഥിതിക പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെട്ടു. കടൽമത്സ്യം കഴിക്കുന്നത് അപകടകരമാണെന്ന അടിസ്ഥാനരഹിതമായ പ്രചാരണങ്ങൾ മത്സ്യപ്രേമികളെപ്പോലും മത്സ്യം കഴിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചു. നഷ്ടം പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കും മത്സ്യക്കച്ചവടക്കാർക്കും മാത്രമായി. ബേപ്പൂർ പുറങ്കടലി​ൽ കത്തി​യ സിംഗപ്പൂരി​ൽ രജി​സ്റ്റർ ചെയ്ത വാൻ ഹായ്- 503 കണ്ടെയ്‌നർ കപ്പലി​ന്റെ

എൽസയിൽ അതീവ അപകട വസ്തുക്കൾ

തിരുവനന്തപുരം: കപ്പൽകമ്പനി കസ്റ്റംസിന് കൈമാറിയ പട്ടികയിൽ,​ മുങ്ങിയ എൽസയിലെ 50 കണ്ടെയ്നറുകളിൽ അതീവ അപകടകാരിയായ ഹൈഡ്രസീൻ, ഡൈസയൻഡയമൈഡ് എന്നീ രാസവസ്തുക്കളുണ്ട്. വെള്ളത്തിൽ കലർന്നാൽ കടൽ ആവാസവ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതും അതീവ പരിസ്ഥിതിനാശത്തിന് വഴിവയ്ക്കുന്നതുമാണിവ. 388 കണ്ടെയ്നറുകളിൽ പ്രകൃതിക്ക് ദോഷകരമായ രാസവസ്തുക്കളുണ്ട്. മാത്രമല്ല, പരിസ്ഥിതിനാശത്തിനടക്കം നഷ്ടപരിഹാരം ലഭിക്കേണ്ട കപ്പലിന്റെ ഇൻഷ്വറൻസിലും ഇതുവരെ വ്യക്തതയില്ല. ആദ്യം ലഭിച്ച നിയമോപദേശം കേസുമായി മുന്നോട്ടു പോകേണ്ടെന്നായിരുന്നു. കപ്പലപകടങ്ങളിൽ ആൾനാശമില്ലാത്തതിനാൽ പരിസ്ഥിതിനാശത്തിനും മത്സ്യത്തൊഴിലാളികളുടെ ജീവനോപാധി ഇല്ലാതായതിനുമടക്കം ഇൻഷ്വറൻസ് തുക നേടിയെടുക്കാനായിരുന്നു നിയമോപദേശം. ഇതു തള്ളിയാണ്

കപ്പലിലെ തീപിടിത്തം: വില്ലൻ ലിഥിയം ബാറ്ററി

കൊച്ചി: കണ്ണൂർ തീരത്തിനടുത്ത് വാൻഹായ് 503 ചരക്കു കപ്പലിലെ സ്‌ഫോടനത്തിനും തീ പിടിത്തത്തിനും പ്രധാന കാരണമായത് ലിഥിയം അയൺ ബാറ്ററിയാണെന്ന് വിദഗ്ദ്ധർ. തീ പിടിക്കുന്നതും പൊട്ടിത്തെറിക്കുന്നതുമായ മാരക രാസവസ്‌തുക്കൾക്കൊപ്പം ലിഥിയം ബാറ്ററിയും ഉണ്ടായിരുന്നതിനാലാണ് മൂന്ന് ദിവസം ശ്രമിച്ചിട്ടും തീയണയ്‌ക്കാൻ കഴിയാത്തത്. ഷോർട്ട് സർക്യൂട്ടോ,ഘർഷണമോ ഉണ്ടായാൽ കത്തുന്നതും പൊട്ടിത്തെറിക്കുന്നതുമാണ് ലിഥിയം ബാറ്ററിയെന്ന് പെട്രോളിയം ആൻഡ് എക്‌സ്‌പ്ളോസീവ് സേഫ്‌റ്റി ഓർഗനൈസേഷൻ (പെസോ) മുൻ ജോയിന്റ് ചീഫ് കൺട്രോളറും രാസവസ്‌തു വിദഗ്ദ്ധനുമായ ഡോ. ആർ. വേണുഗോപാൽ പറഞ്ഞു. വൻതോതിൽ ഉ‌ൗർജം ശേഖരിച്ചുവയ്ക്കുന്നവയാണ്

ആദിവാസി വിദ്യാർത്ഥിയുടെ കവിത പാഠപുസ്തകത്തിൽ, മുതുവാൻ ഗ്രോതഭാഷയിൽ എഴുതിയത്

തൊടുപുഴ: ആദിവാസി വിദ്യാർത്ഥി മുതുവാൻ ഗ്രോതഭാഷയിൽ എഴുതിയ ‘നെ്ഞ്ച്” (നഞ്ച്) എന്ന കവിത നാലാം ക്ലാസിലെ കുട്ടികൾ പഠിക്കും. മലയാളം പാഠപുസ്തകത്തിലാണിത്. ആദ്യമായാണ് മുതുവാൻ ഗോത്രഭാഷയിലെ കവിത പാഠപുസ്തകത്തിൽ ഇടം നേടുന്നത്. തോട്ടിൽ നഞ്ച് കലക്കി മീൻപിടിക്കുന്നതിന്റെ പാരിസ്ഥിതികാഘാതമാണ് കവിതയുടെ ഇതിവൃത്തം. പൂത്തോട്ട സഹോദരനയ്യപ്പൻ മെമ്മോറിയൽ കോളേജിലെ രണ്ടാം വർഷ ബി.എഡ് വിദ്യാർത്ഥി അടിമാലി കുറത്തിക്കുടി ആദിവാസി ഊരിലെ ക്രിസ്റ്റി ഇലക്കണ്ണന്റെ കവിതയാണിത്. മൂന്നുവർഷം മുമ്പ് ഗോത്ര കവിത എന്ന പുസ്തകത്തിൽ പ്രസിദ്ധീകരിച്ച രചന വിദ്യാഭ്യാസവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ്

ഇനി 20 ഡിഗ്രിയിൽ കൂടുതൽ തണുക്കേണ്ട ! എ.സികളിൽ കുറഞ്ഞ താപനില 20 ഡിഗ്രി ആയി നിജപ്പെടുത്തുന്നു

ന്യൂഡൽഹി : രാജ്യത്ത് എയർ കണ്ടീഷണറുകളിലെ കുറഞ്ഞ താപനില 20 ഡിഗ്രിയായും ഉയർന്ന താപനില 28 ഡിഗ്രിയും സെറ്ര് ചെയ്യണമെന്ന വ്യവസ്ഥ തയ്യാറാക്കി കേന്ദ്രസർക്കാർ. വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിനാണ് സുപ്രധാന നീക്കം. നിലവിൽ 16 ഡിഗ്രിയാണ് കുറഞ്ഞ താപനില. 20 ഡിഗ്രിയിൽ സെറ്റു ചെയ്‌ത എ.സികൾ വീടുകളിലും ഹോട്ടലുകളിലും മറ്രു സ്ഥാപനങ്ങളിലും ഉടൻ വില്പനയ്‌ക്ക് എത്തും. വാഹനങ്ങളിലെ എ.സിക്കും നിയന്ത്രണം വരും. കേന്ദ്ര ഊർജ്ജ മന്ത്രി മനോഹർ ലാൽ ഖട്ടറാണ് ഇക്കാര്യമറിയിച്ചത്. ഇത്തരത്തിലൊരു പരീക്ഷണം രാജ്യത്ത് ആദ്യമാണെന്ന്

കുതിച്ചുയർന്ന് വെളിച്ചെണ്ണ വില; ഭയക്കണം വ്യാജനെ

കണ്ണൂർ :വെളിച്ചെണ്ണ വില കുതിച്ചുയർന്ന് അടുക്കള ബഡ്ജറ്റ് താളം തെറ്റിക്കുന്നു. രണ്ടു മാസം മുമ്പ് 250 രൂപയായിരുന്ന വെളിച്ചെണ്ണയ്ക്ക് ഇപ്പോൾ 350 നൽകണം ചക്കിൽ ആട്ടിയ വെളിച്ചെണ്ണയ്ക്ക് 390 രൂപ മുതൽ 400 രൂപ വരെയാണ് വില. ഗുണമേന്മയുള്ള കൊപ്ര ലഭിക്കാത്തതാണ് വില ഉയരാൻ പ്രധാനകാരണമായി ചൂണ്ടാക്കാട്ടുന്നത്.വെളിച്ചെണ്ണ ഉത്പ്പാദനവും കുറഞ്ഞു വരികയാണ്. നേരത്തെ ലഭിക്കുന്നതിന്റെ പകുതി ലോഡ് മാത്രമാണ് എത്തുന്നതെന്ന് ചെറുകിട വ്യാപാരികൾ പറഞ്ഞു. പച്ചതേങ്ങ കിലോയ്ക്ക് 75മുതൽ 80 വരെയാണ് വില.കൊപ്ര വില ക്വിന്റലിന് 21,000

Scroll to Top