ഒഴിവ് 25,000; നിയമനം നടത്താതെ റെയിൽവേ താത്കാലികക്കാരെ കുത്തിനിറയ്ക്കുന്നു
തിരുവനന്തപുരം: പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകൾ ഉൾപ്പെടെ ദക്ഷിണ റെയിൽവേയിൽ വിവിധ തസ്തികകളിലായി ഒഴിവുകൾ 25,970. ഇതിൽ നിയമനം നടത്താതെ താത്കാലിക, കരാർ ജീവനക്കാരെ കുത്തിനിറയ്ക്കുന്നു. നിയമനം പ്രതീക്ഷിച്ച് പതിനായിരങ്ങൾ കാത്തിരിക്കുമ്പോഴാണിത്. ഗ്രൂപ്പ് എ മുതൽ സി വരെയുള്ള വിഭാഗങ്ങളിൽ 15,442 ഒഴിവ്. സ്റ്റേഷൻ മാസ്റ്റർ, ഗാർഡ്, ലോക്കോ പൈലറ്റ്, പോയിന്റ്സ്മാൻ, ഷണ്ടിംഗ് മാസ്റ്റർ തുടങ്ങിയ തസ്തികകളിലെ ഒഴിവ് 10,528. ഇത് നികത്തുന്നതിന് പകരമാണ് കരാർ ജോലിക്ക് അവസരമൊരുക്കുന്നത്. താത്കാലിക, പുറംകരാർ ജോലിക്കാർ 20,311 പേരുണ്ടെന്ന് ജോൺ ബ്രിട്ടാസ് […]