രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 33 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ രാജ്യത്തെ ആക്ടീവ് കേസുകളുടെ എണ്ണം 7154ഒരാളുമാണ് മരിച്ചത്. കേരളത്തിലെ ആക്ടീവ് കേസുകൾ 2165 ആയി. കേരളത്തിൽ കൊവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ജാഗ്രാത നിർദേശവുമായി ആരോഗ്യവകുപ്പ് രംഗത്തുവന്നിട്ടുണ്ട്പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കൊവിഡ് ഗുരുതരമാകുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. പൊതുസ്ഥലങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണമെന്നും മന്ത്രി നിർദേശിച്ചു
